For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ഒളിംമ്പിക് മെഡല്‍ പ്രതീക്ഷ; ആരാണ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍

|

ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന്റെ വെള്ളി മെഡലിന് ശേഷം, ഇന്ത്യയുടെ അക്കൗണ്ടിലെ മറ്റൊരു മെഡല്‍ ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഉറപ്പിച്ചു. 69 കിലോഗ്രാം വിഭാഗം വെല്‍റ്റര്‍വെയ്റ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ നിയന്‍-ചിന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് ഇവര്‍ സെമിഫൈനലിലേക്ക് കടന്നത്. ഇതോടെ ബോക്‌സിംഗില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ എത്തി.

 Lovlina Borgohain

1997 ഒക്ടോബര്‍ 2 -ന് അസമിലെ ഗോലാഘട്ട് ജില്ലയില്‍ ടിക്കന്റെയും മാമോനി ബോര്‍ഗോഹെയിന്റെയും മകളായാണ് ലൊവ്‌ലിന ജനിച്ചത്. പിതാവ് ടിക്കന്‍ ഒരു ചെറിയ ബിസിനസുകാരനായിരുന്നു, മകളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പോരാട്ടത്തിലിയാരുന്നു ജീവിതകാലം മുഴുവന്‍ അദ്ദേഹം. ലോവ്‌ലിന ബോര്‍ഗോഹെയ്‌ന് 23 വയസ്സ് മാത്രമേയുള്ളൂ. നിരവധി തരത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഇവരെ ബാധിച്ചിരുന്നു. ഇന്നാല്‍ ഇതിനെല്ലാം മുന്നില്‍ തന്റെ ലക്ഷ്യത്തെ മാത്രം സ്വപ്‌നം കണ്ട് മുന്നോട്ട് പോവുകയായിരുന്നു ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍.

 Lovlina Borgohain

ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഉറപ്പിച്ചത് ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ്. വെല്‍ട്ടര്‍ വെയ്റ്റ് വിഭാഗത്തിന്റെ ആദ്യ റൗണ്ടില്‍ ഇവര്‍ അവരുടെ മുന്‍നിര പ്രകടനം തന്നെ കാഴ്ച വെച്ചിരുന്നു. കൃത്യമായ പഞ്ചുകളും ഹുക്കുകളും താരത്തിന് കൃത്യമായി മുന്നേറ്റത്തിന് വഴി നല്‍കി. അതുകൊണ്ട് തന്നെ അവസാന റൗണ്ടില്‍ താരത്തില്‍ നാല് ജഡ്ജുകളും പത്ത് പോയിന്റുകള്‍ തന്നെ നല്‍കി. മേരികോമിന് ശേഷം ഇന്ത്യയുടെ പുത്തന്‍ താരോദയമാണ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍.

ബോക്‌സിങ്ങിന്റെ തുടക്കം

 Lovlina Borgohain

Mirabai Chanu: ടോക്യോ ഒളിംമ്പിക്‌സ് : ഇന്ത്യക്ക് അഭിമാനമായി മീരാഭായ് ചാനുMirabai Chanu: ടോക്യോ ഒളിംമ്പിക്‌സ് : ഇന്ത്യക്ക് അഭിമാനമായി മീരാഭായ് ചാനു

ഒരു ദിവസം അവരുടെ അച്ഛന്‍ മാര്‍ക്കറ്റില്‍ നിന്ന് ചില സാധനങ്ങള്‍ പത്രത്തില്‍ പൊതിഞ്ഞ് കൊണ്ടു വരികയും ആ പത്രത്തില്‍ മഹാനായ ബോക്‌സിംഗ് കളിക്കാരനായ മുഹമ്മദ് അലിയുടെ ചിത്രം കണ്ട് ലവ്‌ലിന തന്റെ അച്ഛനില്‍ നിന്ന് അലിയുടെ കഥ മുഴുവന്‍ കേള്‍ക്കുകയും അങ്ങനെ ആ നിമിഷം മുതല്‍ ബോക്‌സിങ്ങിലേക്കുള്ള അവരുടെ പ്രയാണം ആരംഭിക്കുകയും ചെയ്തു. ബോക്‌സിംഗ് കരിയറിന് തുടക്കം കുറിച്ചത് സ്‌കൂളില്‍ നിന്നാണ്.2012 ല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ട്രയലുകള്‍ സ്‌കൂളില്‍ നടന്നപ്പോള്‍ കോച്ച് പാഡം ബോറോയുടെ നിര്‍ബന്ധമാണ് ലവ്‌ലിനയുടെ ബോക്‌സിംഗ് ജീവിതത്തിന് തുടക്കമിട്ടത്. അതിനുശേഷം, അഞ്ച് വര്‍ഷത്തിനുള്ളില്‍, അവര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വെങ്കല മെഡലിലെത്തി.

 Lovlina Borgohain

പരിശീലന സമയത്ത് നിരവധി ബുദ്ധിമുട്ടുകള്‍ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ അനുഭവിച്ചിരുന്നു. ബോക്‌സിംഗ് ആയതു കൊണ്ട് തന്നെ പരിശീലനത്തിന് കൂടെ ആളെക്കിട്ടിയിരുന്നില്ല എന്നതാണ് ഇവരെ കുഴപ്പിച്ച ആദ്യത്തെ കാര്യം. എന്നാല്‍ ഇതെല്ലാം പിന്നീട് തരണം ചെയ്യുകയും പിന്നീട് നിശ്ചയദാര്‍ഢ്യത്തോടെ മുന്നിലേക്കെത്തുകയും ചെയ്തു.

 Lovlina Borgohain

എന്നാല്‍ ഒളിമ്പിക് ഗെയിംസിന് മുമ്പുള്ള സമയവും ലോവ്‌ലിനയ്ക്ക് വളരെയധികം ബുദ്ധിമുച്ചേറിയതായിരുന്നു. ഇതിനിടയില്‍, അമ്മയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കാരണം ഇവര്‍ക്ക് കുറച്ച് കാലം പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു. എന്നാല്‍ ഇതിന് ശേഷം പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ ഇവര്‍ പരിശീലനത്തിലേക്ക് തിരിച്ചെത്തി. ശാരീരികമായും മാനസികമായും ഗെയിമിനായി പൂര്‍ണ്ണമായും ഒരുങ്ങി. ലോവ്‌ലിനയില്‍ ഇന്ത്യ മുഴുവന്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഈ പുത്രി ഏത് മെഡല്‍ നേടിയാലും രാജ്യത്തിന്റെ അഭിനന്ദനങ്ങളും സ്‌നേഹവും.

English summary

Who is Lovlina Borgohain? Inspiring story of India's Latest Olympic Medalist in Boxing at Tokyo Olympics in Malayalam

Here in this article we are sharing an inspiring story of Lovlina Borgohain who is the latest medalist at Tokyo Olympics. Take a look.
Story first published: Saturday, July 31, 2021, 12:23 [IST]
X
Desktop Bottom Promotion