For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

|

ഇന്ത്യയുടെ പോരാട്ട മുഖങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ പേരാണ് കാര്‍ഗില്‍. പാക്കിസ്താനെതിരേ നേടിയ കാര്‍ഗില്‍ യുദ്ധവിജയം ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളാവുന്ന നേട്ടവുമാണ്. കാര്‍ഗില്‍ വിജയത്തില്‍ ഇന്ത്യയുടെ അഭിമാനമായ സൈനികരുടെ കൂട്ടത്തില്‍ ഒരു വനിത കൂടിയുണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റും യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത ആദ്യത്തെ ഇന്ത്യന്‍ വനിതാ എയര്‍ഫോഴ്‌സ് പൈലറ്റുമായിരുന്ന ഗുഞ്ചന്‍ സക്‌സേന.

Most read: സ്വാതന്ത്ര്യ പോരാട്ടത്തിലെ സ്ത്രീ ജ്വാലകള്‍

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടുമ്പോള്‍ ഗുഞ്ചന് പ്രായം വെറും 25 വയസ്സ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 74ാം വാര്‍ഷിക വേളയില്‍ കാര്‍ഗില്‍ യുദ്ധത്തിലെ ധീരപോരാളിയായ വനിതയായ ഗുഞ്ചന്‍ സക്‌സേനയെക്കുറിച്ച്‌ വായിച്ചറിയാം.

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

സൈനിക കുടുംബത്തില്‍ നിന്നു വളര്‍ന്നു വന്നയാളായിരുന്നു ഗുഞ്ചന്‍. റിട്ട. ലഫ്റ്റനന്റ് കേണലായിരുന്ന എ.കെ സക്‌സേനയായിരുന്നു പിതാവ്. അഞ്ചാം വയസ്സിലാണ് ഗുഞ്ചന്‍ആദ്യമായി കോക്ക്പിറ്റ് കാണുന്നത്. അന്നു തുടങ്ങിയ അടങ്ങാത്ത ആവേശം രാജ്യത്തിനായി ഒരു യുദ്ധവിമാനം പറത്തുന്ന തലത്തിലേക്ക് അവരെ വളര്‍ത്തി. ദില്ലി സര്‍വകലാശാലയിലെ ഹന്‍സ്‌രാജ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഗുഞ്ചന്‍ എസ്.എസ്.ബി പാസായി 1994ല്‍ വ്യോമസേനയില്‍ ചേരുകയായിരുന്നു. മാതാപിതാക്കള്‍ക്ക് അവളുടെ ജോലിയുടെ അപകടസാധ്യതയെക്കുറിച്ച് നന്നായി അറിയാമായിരുന്നുവെങ്കിലും മകളുടെ ജോലിക്കാര്യങ്ങളില്‍ അവര്‍ ഒരിക്കലും ഇടപെട്ടിരുന്നില്ല. സൈനിക സേവനം രാഷ്ട്രസേവനമാണെന്ന തിരിച്ചറിവില്‍ അവര്‍ ഗുഞ്ചന് പൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കിയിരുന്നു.

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

അക്കാലത്ത്, കാര്‍ഗിലിലെ നുഴഞ്ഞുകയറ്റങ്ങള്‍ വെളിച്ചത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. മാത്രമല്ല, തീവ്രവാദ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിയെക്കുറിച്ച് ആര്‍ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ല. കാര്‍ഗില്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍, അതൊരു വലിയ യുദ്ധമായി മാറുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. നാല് ഹെലികോപ്റ്ററുകള്‍ അന്ന് ശ്രീനഗറില്‍ നിലയുറപ്പിച്ചിരുന്നു. പത്ത് പൈലറ്റുമാരുടെ ടീമിലെ ഏക വനിതയായിരുന്നു ഗുഞ്ചന്‍. ആദ്യമൊക്കെ മറ്റുള്ളവരുടെ അപ്രീതിക്ക് ഇരയായെങ്കിലും പിന്നീട് സഹപ്രവര്‍ത്തകരുടെ കൂട്ടാളിയായി ഗുഞ്ചന്‍ മാറി. അക്കാലത്ത് സ്ത്രീകളെ യുദ്ധമേഖലയില്‍ പ്രവേശിക്കാനും യുദ്ധവിമാനം പറത്താനും അനുവദിച്ചിരുന്നില്ല.

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

എന്നാല്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ഈ പതിവ് മാറി. യുദ്ധത്തില്‍ നിരീക്ഷണത്തിനായി പോയ പൈലറ്റുമാരില്‍ ഗുഞ്ചനും ഉണ്ടായിരുന്നു. 132 ഫോര്‍വേഡ് ഏരിയ കണ്‍ട്രോള്‍ ഫ്‌ളൈറ്റിനൊപ്പം ഉദംപൂരില്‍ ഡ്യൂട്ടിയിലിരിക്കെയാണ് ഫ്‌ളൈയിംഗ് ഓഫീസര്‍ ഗുഞ്ചന്‍ സക്‌സേനയ്ക്ക് ശ്രീനഗറിലേക്ക് പോകാനുള്ള ഉത്തരവ് ലഭിക്കുന്നത്. കാര്‍ഗില്‍ ടോളിംഗ് ബറ്റാലിക് പ്രദേശത്തിന് മുകളിലൂടെ പറന്ന് യുദ്ധത്തിന്റെ സ്ഥിതിഗതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന സര്‍വേ പൈലറ്റുമാരില്‍ ഒരാളായിരുന്നു ഗുഞ്ചന്‍.

Most read:ആനയോളം സ്‌നേഹം; ഇന്ന് ലോക ആന ദിനം

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററില്‍ സഹായിക്കുകയും സൈനികര്‍ക്ക് മരുന്നുകളും ഭക്ഷണവും മറ്റ് പ്രധാന കാര്യങ്ങളും എത്തിക്കേണ്ടിയും വന്നു ഗുഞ്ചന്. അതിനിടെ ഗുഞ്ചന്റെ ചോപ്പര്‍ വിമാനത്തിന് ശത്രുക്കളുടെ മിസൈല്‍ ആക്രമണത്തില്‍ കേടുപാട് പറ്റി. മുന്നോട്ടു നീങ്ങാന്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ഡിറ്റാച്ച്‌മെന്റ് കമാന്‍ഡറുടെ ചോദ്യമുയര്‍ന്നപ്പോള്‍ തളരാത്ത പോരാട്ടവീര്യവുമായി ഗുഞ്ചന്‍ പറക്കല്‍ തുടരുകയായിരുന്നു. തന്റെ കടമ തുടര്‍ന്ന ഗുഞ്ചന്‍ ഹെലിപാഡില്‍ വന്നിറങ്ങി പരിക്കേറ്റ സൈനികരെ ചോപ്പറിലേക്ക് കൊണ്ടുപോകുന്നതിനായി കാത്തിരിക്കുകയും അവരെ വിജയകരമായി രക്ഷിക്കുകയും ചെയ്തു. 20 ദിവസത്തിനുള്ളില്‍ അത്തരം പത്ത് ദൗത്യങ്ങള്‍ ഗുഞ്ചന്‍ പൂര്‍ത്തിയാക്കി.

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

ഗുഞ്ചന്‍ സക്‌സേന; കാര്‍ഗിലിലെ പെണ്‍പോരാളി

ഓപ്പറേഷന്‍ വൈറ്റ് സീയിലൂടെ കാര്‍ഗില്‍ യുദ്ധം ജയിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമസേന ഒരു പ്രധാന പങ്ക് വഹിച്ചു. പൈലറ്റുമാര്‍ 32,000 അടി ഉയരത്തില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ആക്രമിക്കുകയും അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനത്തിനിടയില്‍, ഗുഞ്ചന്‍ സക്‌സേനയും ഇന്ത്യന്‍ സേനയുടെ ചരിത്രത്തിന്റെ ഭാഗമായി. കാര്‍ഗില്‍ യുദ്ധത്തിലെ സേവനങ്ങള്‍ കണക്കിലെടുത്ത് രാജ്യം ഗുഞ്ചന്‍ സക്‌സേനയ്ക്ക് ശൗര്യ വീര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

English summary

Who is Gunjan Saxena? All You Need to Know About The Kargil Girl

Here is all you need to know about Gunjan Saxena- The Kargil Girl in Malayalam.
X
Desktop Bottom Promotion