Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
കൈയ്യിലെ ഈ മറുകുകള്‍ ശുഭസൂചകമോ അശുഭമോ മറുകിന്റെ സ്ഥാനം പറയും
കൈയ്യിലെ മറുകിന്റെ സ്ഥാനം എന്തുകൊണ്ടും വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചില മറുകുകള്‍ നമ്മളില്‍ ഭാഗ്യം കൊണ്ട് വരുന്നവയാണ്. ഇവയെക്കുറിച്ച് നമ്മള് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. എന്നാല്‍ ഭാഗ്യത്തോടൊപ്പം തന്നെ നിര്‍ഭാഗ്യം കൊണ്ട് വരുന്ന മറുകുകളും ഉണ്ട്. അവയെക്കുറിച്ചും ഒന്ന് അറിഞ്ഞിരിക്കാം. ഹസ്തരേഖാശാസ്ത്രത്തിന് നമുക്കിടയിലുള്ള പ്രാധാന്യം നിസ്സാരമല്ല. ഇത് നിങ്ങളുടെ വിശ്വാസത്തിന്റെ കൂടെ ഭാഗമാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഹസ്തരേഖാസ്ത്രത്തിന്റെ കാര്യത്തില്‍ നമ്മള് അല്പം ശ്രദ്ധിക്കേണ്ടതാണ്.

most read: വിരലിന്റെ നീളത്തിലുണ്ട് ഭാവിയും ഭാഗ്യവും
ഉള്ളംകൈയ്യിലേയും ഓരോ മണ്ഡലങ്ങളിലേയും മറുകുകള്‍ എന്തൊക്കെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നിങ്ങള്‍ക്ക് നല്‍കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ചില മറുകുകള്‍ ഭാഗ്യം നല്കുമ്പോള് ചില മറുകുകള്‍ നിര്‍ഭാഗ്യം തരുന്നവയാണ്. ഇവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം
ഹസ്തരേഖാശാസ്ത്രം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇതിന് സാമുദ്രിക ശാസ്ത്രവുമായി വളരെയധികം അടുത്ത ബന്ധമാണ് ഉള്ളത്. കാരണം സാമുദ്രിക ശാസ്ത്രപ്രകാരം നമ്മുടെ ശരീരത്തിലെ മറുകിന് ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് ധാരാളം പറയാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഈ മറുക് ശുഭകരമാണോ അതോ ദോഷകരമാണോ എന്ന് മറുകിന്റെ നിലവിലുള്ള സ്ഥാനത്ത് നിന്ന് അറിയാം. ഉള്ളംകൈക്കുള്ളില്‍ ഒരു മറുക് എങ്കില്‍ അത് ശുഭസൂചകമായി കണക്കാക്കുമെന്ന് പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളിലുള്ള മറുകുകള്‍ പലപ്പോഴും അത്രത്തോളം ശുഭകരമല്ല എന്നുള്ളതാണ്. ഏതൊക്കെയാണ് ശുഭകരമെന്നും ഏതൊക്കെയാണ് അശുഭകരമെന്നും നമുക്ക് നോക്കാവുന്നതാണ്.

മോതിരവിരലിലെ മറുക്
നിങ്ങളുടെ മോതിരവിരലില്‍ ഒരു മറുകുണ്ടെങ്കില്‍, ആ വ്യക്തിക്ക് സര്‍ക്കാര്‍ മേഖലകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സമൂഹത്തില്‍ ബഹുമാനം ലഭിക്കുമെന്നും ആണ് അര്‍ത്ഥം. അതേസമയം, മോതിരവിരലിന് കീഴില്‍ സൂര്യ മണ്ഡലത്തില്‍ ഒരു മറുക് ഉണ്ടെങ്കില്‍, സാമൂഹിക, സര്‍ക്കാര്‍ മേഖലകളില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് അത് സൂചിപ്പിക്കുന്നത്. പല കാരണങ്ങളാല്‍ സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കപ്പെടാം. നിങ്ങള്‍ ഒരു കുറ്റവും കൂടാതെ പോലീസ്, കോടതി കേസുകളില്‍ ഇടപെടേണ്ടി വന്നേക്കാവുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.

ചൂണ്ടുവിരലിലെ മറുക്
കൈയ്യിലെ ചന്ദ്രമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മറുക് എന്താണ് സൂചിപ്പിക്കുന്നതെന്ന് നമുക്ക് നോക്കാം. ഇത്തരം മറുകുള്ള ആളുകളുടെ മനസ്സ് പലപ്പോഴും അസ്ഥിരവും അസ്വസ്ഥവുമാണ്. അത്തരം ആളുകള്‍ പലപ്പോഴും സ്നേഹത്താല്‍ വഞ്ചിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ ആളുകളുടെ വിവാഹം വളരെ വൈകിയാണ് സംഭവിക്കുന്നത്. ഇത് തന്നെ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അല്പം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പലപ്പോഴും ഇവര്‍ ഇടപെടുന്ന അവസ്ഥ പലരും തെറ്റിദ്ധരിക്കാറുണ്ട് എന്നുള്ളതാണ്.

ചെറുവിരലില്‍ മറുക്
നിങ്ങളുടെ ചെറിയ വിരലിലെ മറുക് അല്പം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ വിരലില്‍ മറുകുള്ളവര്‍ക്ക് ധാരാളം സമ്പത്ത് ലഭിക്കും. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. ചെറുവിരലിലെ മറുകുകള്‍ സാമ്പത്തിക പ്രതിസന്ധിയില്ലാത്തവരാണെങ്കിലും ജീവിതത്തിലെ അസ്വസ്ഥതകള്‍ അല്പം ശ്രദ്ധിച്ചാല്‍ ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള വെല്ലുവിളികള്‍ക്കും പരിഹാരം കാണാം.

നടുവിരലില്‍ മറുക്
നടുവിരലില്‍ ഒരു മറുകുണ്ടെങ്കില്‍ ജീവിതത്തില്‍ വളരെയധികം പുരോഗതിയുണ്ടാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ വിരലിന് കീഴില്‍ ഒരു മറുക് ഉണ്ടായിരിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നില്ല. അത്തരം ആളുകളുടെ വിധി അല്പം മോശമായിരിക്കും. ഇവര്‍ ജീവിതത്തിലുടനീളം പോരാടി ജീവിക്കേണ്ടതുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് ത്ന്നെ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

തള്ളവിരലില്‍ മറുക്
കൈയുടെ തള്ളവിരലില്‍ മറുകുണ്ടെങ്കില്‍ ഒരു വ്യക്തിയെ കഠിനാധ്വാനിയും നീതിമാനും ആക്കുന്നു. തള്ളവിരലിന് താഴെ ഒരു മറുകുണ്ടെങ്കില്‍, ആ വ്യക്തിക്ക് നിരവധി പ്രണയ ബന്ധങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലും ഇവര്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. അത്തരം ആളുകളും വളരെയധികം പണം ചിലവഴിക്കുന്നു. എന്നാല്‍ ഈ ആളുകളുടെ ജീവിതത്തില്‍ പണത്തിന് ഒരു കുറവുമില്ല.

ഇടത് കൈപ്പത്തിയിലെ മറുക്
നിങ്ങളുടെ ഇടതു കൈപ്പത്തിയില്‍ ഒരു മറുകുണ്ടെങ്കില്‍, ഒരു വ്യക്തി ജീവിതത്തില്‍ ധാരാളം പേരും പണവും സമ്പാദിക്കുന്നു. എന്നാല്‍ ചെലവേറിയ സ്വഭാവം കാരണം പണം ഇവര്‍ക്ക് സൂക്ഷിച്ച് വെക്കുന്നതിന് സാധിക്കുന്നില്ല. വലതു കൈയുടെ മുകള്‍ ഭാഗത്ത് മറുകിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ആ വ്യക്തി പണക്കാരനാവും എന്നാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications