For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുണ്യമാസത്തിന് തുടക്കം കുറിക്കാം: റംസാന്‍ ദിനങ്ങള്‍ക്ക് ആരംഭമാവുന്നു

|

പുണ്യ മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് 9-ാം മാസത്തിലാണ് റംസാന്‍ വരുന്നത്. ഏപ്രില്‍ ആദ്യവാരത്തിലാണ് ഈ വര്‍ഷത്തെ റംസാന്‍ ദിനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. റംസാന്‍ വ്രതം എന്ന് പറയുന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രധാനപ്പെട്ടതാണ് ഒന്നാണ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ റംസാന്‍ മാസത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പെടുക്കുന്നു. വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു മാസമാണ് വരുന്നത്. ഈ മാസത്തിലെ ഓരോ ദിനവും ഒരു വിശുദ്ധ മാസമായി കണക്കാക്കപ്പെടുന്നണ്ട്.

When is Ramadan 2022

ഈ സമയം ആരാധനക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇത് കൂടാതെ ആത്മനിയന്ത്രണവും പുണ്യവും ഈ മാസത്തില്‍ നോമ്പെടുക്കുന്നവരെ തേടിയെത്തുന്നു. ഇത് തന്നെയാണ് ഈ മാസത്തിലെ പ്രത്യേകതയും. റമദാനില്‍, നോമ്പ് ആരംഭിക്കുന്നത് പുലര്‍ച്ചെയാണ് പിന്നീട് സൂര്യാസ്തമയത്തോടെ വ്രതാനുഷ്ഠാനം അവസാനിക്കുകയും ചെയ്യുന്നുണ്ട്. ഈ ദിനങ്ങളില്‍ പ്രഭാതത്തിന് മുമ്പുള്ള ഭക്ഷണം 'സുഹൂര്‍' അല്ലെങ്കില്‍ 'സെഹ്രി' എന്ന് വിളിക്കുന്നു, തുടര്‍ന്ന് 'ഇഫ്താര്‍' ചടങ്ങോടെ വൈകുന്നേരങ്ങളില്‍ നോമ്പ് അവസാനിപ്പിക്കുന്നു.

When is Ramadan 2022

കൂടാതെ അഞ്ച് നേരം പ്രാര്‍ത്ഥനകള്‍ ഒരിക്കലും ഒഴിവാക്കരുത്. ഇത് കൂടാതെ രാത്രികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഈ ദിനത്തിലെ നോമ്പ് നിങ്ങള്‍ക്ക് പുണ്യം നിറക്കുന്നു. നോമ്പെടുക്കുന്നതിനോടൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും പലരും ശ്രമിക്കുന്നുണ്ട്. റമദാന്‍ മാസത്തില്‍ മുസ്ലീങ്ങളും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും സമയം കണ്ടെത്തേണ്ടതാണ്. ഒരു മാസത്തിന് ശേഷം റംസാന്‍ മാസം അവസാനിക്കുകയും ഈദുല്‍ഫിത്തര്‍ എന്ന വലിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് എത്തുകയും ചെയ്യുന്നു.

When is Ramadan 2022

എന്നാല്‍ റംസാന്‍ മാസത്തിന് തുടക്കം കുറിക്കുന്നത് എന്നാണെന്നുള്ളത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇസ്ലാമിക കലണ്ടര്‍ പ്രകാരം ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് തീയ്യതി കണക്കാക്കുന്നത്. ഈ വര്‍ഷം രാജ്യത്ത് ചന്ദ്രനെ കാണുന്നത് ഏപ്രില്‍ 2 അല്ലെങ്കില്‍ ഏപ്രില്‍ 3-ന് ആരംഭിക്കും എന്നാണ് പറയുന്നത്.

നോമ്പെടുക്കുമ്പോള്‍ പുലര്‍ച്ചെ കഴിക്കണം ഇവയെല്ലാംനോമ്പെടുക്കുമ്പോള്‍ പുലര്‍ച്ചെ കഴിക്കണം ഇവയെല്ലാം

റംസാന്‍ വ്രതം നിങ്ങളെ പൂര്‍ണ ആരോഗ്യവാനാക്കുംറംസാന്‍ വ്രതം നിങ്ങളെ പൂര്‍ണ ആരോഗ്യവാനാക്കും

English summary

When is Ramadan 2022 : Ramadan 2022 Start Date, When Will Islamic Holy Month Begin In India

When is ramadan 2022 start date, when will islamic holy month begin in India. Read on.
Story first published: Monday, March 28, 2022, 20:20 [IST]
X
Desktop Bottom Promotion