Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
പുണ്യമാസത്തിന് തുടക്കം കുറിക്കാം: റംസാന് ദിനങ്ങള്‍ക്ക് ആരംഭമാവുന്നു
പുണ്യ മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് 9-ാം മാസത്തിലാണ് റംസാന് വരുന്നത്. ഏപ്രില്‍ ആദ്യവാരത്തിലാണ് ഈ വര്‍ഷത്തെ റംസാന് ദിനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. റംസാന് വ്രതം എന്ന് പറയുന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രധാനപ്പെട്ടതാണ് ഒന്നാണ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ റംസാന് മാസത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പെടുക്കുന്നു. വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു മാസമാണ് വരുന്നത്. ഈ മാസത്തിലെ ഓരോ ദിനവും ഒരു വിശുദ്ധ മാസമായി കണക്കാക്കപ്പെടുന്നണ്ട്.

ഈ സമയം ആരാധനക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇത് കൂടാതെ ആത്മനിയന്ത്രണവും പുണ്യവും ഈ മാസത്തില്‍ നോമ്പെടുക്കുന്നവരെ തേടിയെത്തുന്നു. ഇത് തന്നെയാണ് ഈ മാസത്തിലെ പ്രത്യേകതയും. റമദാനില്‍, നോമ്പ് ആരംഭിക്കുന്നത് പുലര്‍ച്ചെയാണ് പിന്നീട് സൂര്യാസ്തമയത്തോടെ വ്രതാനുഷ്ഠാനം അവസാനിക്കുകയും ചെയ്യുന്നുണ്ട്. ഈ ദിനങ്ങളില്‍ പ്രഭാതത്തിന് മുമ്പുള്ള ഭക്ഷണം 'സുഹൂര്‍' അല്ലെങ്കില്‍ 'സെഹ്രി' എന്ന് വിളിക്കുന്നു, തുടര്‍ന്ന് 'ഇഫ്താര്‍' ചടങ്ങോടെ വൈകുന്നേരങ്ങളില്‍ നോമ്പ് അവസാനിപ്പിക്കുന്നു.

കൂടാതെ അഞ്ച് നേരം പ്രാര്‍ത്ഥനകള്‍ ഒരിക്കലും ഒഴിവാക്കരുത്. ഇത് കൂടാതെ രാത്രികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഈ ദിനത്തിലെ നോമ്പ് നിങ്ങള്‍ക്ക് പുണ്യം നിറക്കുന്നു. നോമ്പെടുക്കുന്നതിനോടൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും പലരും ശ്രമിക്കുന്നുണ്ട്. റമദാന് മാസത്തില്‍ മുസ്ലീങ്ങളും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും സമയം കണ്ടെത്തേണ്ടതാണ്. ഒരു മാസത്തിന് ശേഷം റംസാന് മാസം അവസാനിക്കുകയും ഈദുല്‍ഫിത്തര്‍ എന്ന വലിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് എത്തുകയും ചെയ്യുന്നു.

എന്നാല്‍ റംസാന് മാസത്തിന് തുടക്കം കുറിക്കുന്നത് എന്നാണെന്നുള്ളത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇസ്ലാമിക കലണ്ടര്‍ പ്രകാരം ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് തീയ്യതി കണക്കാക്കുന്നത്. ഈ വര്‍ഷം രാജ്യത്ത് ചന്ദ്രനെ കാണുന്നത് ഏപ്രില്‍ 2 അല്ലെങ്കില്‍ ഏപ്രില്‍ 3-ന് ആരംഭിക്കും എന്നാണ് പറയുന്നത്.



Click it and Unblock the Notifications
