For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സും ആത്മാവും ശാന്തമാക്കുന്ന യോഗ; അന്താരാഷ്ട്ര യോഗാ ദിനം

|

യോഗയുടെ ഒഴിച്ചുകൂടാനാവാത്ത നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. 2022ലെ അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ചൊവ്വാഴ്ച ആഘോഷിക്കും. 'യുജ്', 'യുജിര്‍' എന്നീ രണ്ട് സംസ്‌കൃത പദങ്ങളില്‍ നിന്നാണ് 'യോഗ' എന്ന പദം ഉരുത്തിരിഞ്ഞത്. 'ഒരുമിച്ച്' അല്ലെങ്കില്‍ 'ഒരുമിക്കുക' എന്നാണ് ഇതിന്റെ അര്‍ത്ഥം.

Most read: ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read: ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

മാനസിക പിരിമുറുക്കം ഒഴിവാക്കുക, ശാരീരികവും പേശീബലവും വര്‍ധിപ്പിക്കുക, സന്തുലിതാവസ്ഥ നിലനിറുത്തുക, ദൃഢത മെച്ചപ്പെടുത്തുക, തുടങ്ങിയ അസംഖ്യം നേട്ടങ്ങള്‍ യോഗയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

അന്താരാഷ്ട്ര യോഗ ദിനം 2022: ഉത്ഭവവും ചരിത്രവും

അന്താരാഷ്ട്ര യോഗ ദിനം 2022: ഉത്ഭവവും ചരിത്രവും

യോഗയുടെ ഉത്ഭവം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. വേദങ്ങള്‍ അനുസരിച്ച് പരമശിവനാണ് ആദ്യത്തെ യോഗി, അദ്ദേഹം യോഗയെക്കുറിച്ചുള്ള തന്റെ അറിവ് 'ഏഴ് മുനികള്‍ക്ക്' (സപ്തര്‍ഷികള്‍ക്ക്) കൈമാറി. യോഗയുടെ അറിവ് പ്രചരിപ്പിക്കാന്‍ സപ്തര്‍ഷികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചതായും വിശ്വസിക്കപ്പെടുന്നു.

2014 സെപ്തംബര്‍ 27 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടുവച്ചു. ഇതിനെത്തുടര്‍ന്ന് യു.എന്‍, 2014 ഡിസംബര്‍ 11-ന്, ജൂണ്‍ 21 'അന്തര്‍ദേശീയ യോഗ ദിനം' ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര യോഗ ദിനം 2022: സന്ദേശം

അന്താരാഷ്ട്ര യോഗ ദിനം 2022: സന്ദേശം

2022 ലെ അന്താരാഷ്ട്ര യോഗ ദിനം 'മനുഷ്യത്വത്തിനായുള്ള യോഗ' എന്ന പ്രമേയത്തില്‍ ആഘോഷിക്കും. കോവിഡ് മഹാമാരിയുടെ സമയത്ത് യോഗ വഹിച്ച മഹത്തായ പങ്ക് പ്രതിഫലിപ്പിക്കുന്നതിനാണ് ഈ സന്ദേശം തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് സമയത്ത്, യോഗ ആളുകളെ ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല, അവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും സഹായിച്ചു.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

യോഗ ദിനത്തിന്റെ പ്രാധാന്യം

യോഗ ദിനത്തിന്റെ പ്രാധാന്യം

ശരീരത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ യോഗ എങ്ങനെ പ്രയോജനപ്രദമാണ് എന്നതിനെ ഉയര്‍ത്തിക്കാട്ടുന്നതിനാണ് ലോകമെമ്പാടും യോഗാ ദിനം ആഘോഷിക്കുന്നത്. ഇത് മനസ്സിനെ ശാന്തമാക്കുകയും ഏകാഗ്രതയും ക്ഷമയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആസനങ്ങളും പ്രാണായാമവും പരിശീലിക്കുന്നത് ശരീര അവയവങ്ങളുടെ ആന്തരിക സംവിധാനത്തിന്റെ ശുദ്ധീകരണത്തെ നിയന്ത്രിക്കുന്നു. ഈ ശാരീരിക വ്യായാമങ്ങളിലൂടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം പിന്നീട് നിങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ശാന്തതയ്ക്കും വേണ്ടി സഹായിക്കുന്നു.

യോഗ ചെയ്യുന്നതിന്റെ ഗുണങ്ങള്‍

യോഗ ചെയ്യുന്നതിന്റെ ഗുണങ്ങള്‍

* നിങ്ങളുടെ ശക്തി, ബാലന്‍സ്, വഴക്കം എന്നിവ മെച്ചപ്പെടുത്താന്‍ യോഗ സഹായിക്കുന്നു

* നടുവേദന ശമിപ്പിക്കാന്‍ യോഗ സഹായിക്കുന്നു.

* യോഗയ്ക്ക് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളെ ലഘൂകരിക്കാനാകും.

* യോഗ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

* യോഗ നിങ്ങളെ ശാന്തമാക്കുന്നു, നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കുന്നു.

* യോഗ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും തിളക്കമുള്ള മാനസികാവസ്ഥയും നല്‍കുന്നു.

* സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ യോഗ നിങ്ങളെ സഹായിക്കുന്നു.

* സ്വയം പരിചരണം പ്രോത്സാഹിപ്പിക്കുന്നു.

* യോഗ നിങ്ങളുടെ തടി കുറയ്ക്കുന്നു, ഉദരാരോഗ്യം വളര്‍ത്തുന്നു

* മെച്ചപ്പെട്ട രോഗ പ്രതിരോധ ശേഷി നല്‍കുന്നു

* ശ്വസനാരോഗ്യം വളര്‍ത്തുന്നു, ചര്‍മ്മം സംരക്ഷിക്കുന്നു

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

യോഗ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍

യോഗ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍

* യോഗാസനങ്ങള്‍ സാവധാനം ചെയ്യുക, ക്രമേണ വിപുലമായ യോഗാസനങ്ങളിലേക്കും പരിശീലനങ്ങളിലേക്കും നീങ്ങുക.

* യോഗ ചെയ്യുന്നതിനുമുമ്പ് ആവശ്യത്തിന് വെള്ളം കുടിക്കുക.

* മികച്ച ഫലങ്ങള്‍ക്കായി വെറും വയറ്റില്‍ യോഗ ചെയ്യുക.

* യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് സുഗമമായി ചലിക്കാന്‍ കഴിയണം. അതിനാല്‍ ഭാരം കുറഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങള്‍ ധരിക്കുക.

* സ്ഥിരമായി യോഗ പരിശീലിക്കുക.

* നല്ല ഗ്രിപ്പുള്ള യോഗാ മാറ്റിലാണ് യോഗാസനങ്ങള്‍ ചെയ്യേണ്ടത്.

* നിങ്ങള്‍ക്ക് സുഖമില്ലാത്തപ്പോള്‍ യോഗ ചെയ്യുന്നത് ഒഴിവാക്കുക.

* ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യരുത്. കനത്ത ഭക്ഷണത്തിന് ശേഷം 2 - 3 മണിക്കൂറുകളെങ്കിലും കാത്തിരിക്കുക.

English summary

When is International Yoga Day 2022 Date, Theme, Origin, History and Significance in Malayalam

International Yoga Day is a yearly event that is observed on 21 June every year. Read on to know the theme, origin, history and significance of yoga day.
Story first published: Monday, June 20, 2022, 9:04 [IST]
X
Desktop Bottom Promotion