Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
നിങ്ങളുടെ പ്രണയത്തെക്കുറിച്ച് 12 രാശിയും പറയുന്നത് ഇതാണ്
പ്രണയ ദിനത്തിന് ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. പ്രണയ ദിനത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. പ്രണയ ദിനം ആഘോഷിക്കുന്ന 12 രാശിക്കാരിലും എന്തൊക്കെയാണ് ഫലം എന്ന് അറിഞ്ഞിരിക്കേണ്ടത്. 12 രാശിക്കാരില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ്പ്രണയ ദിനത്തിന് പ്രണയത്തോളം തന്നെ പഴക്കമുണ്ട്. കാരണം പ്രണയത്തിന് പ്രായഭേദമില്ല എന്നത് തന്നെയാണ്. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ തന്നെ പ്രണയവും അവനോടൊപ്പമുണ്ട്. പ്രണയിക്കുന്നതിന് മുന്നില്‍ ഒന്നും ഒരു തടസ്സമല്ല. പ്രണയിക്കുന്നവര്‍ക്ക് രാശിയും നേരവും ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും അവരുടെ സൂര്യ രാശിപ്രകാരം പ്രണയത്തെക്കുറിച്ച് പറയുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടായിരിക്കും. ഫെബ്രുവരി 14 എന്ന് പറയുമ്പോള്‍ തന്നെ വളരെയധികം റൊമാന്റിക് ആയ ഒരു മാസത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒപ്പം തന്നെ നമുക്ക് പ്രണയ ദിനം ആഘോഷിക്കാം. 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പ്രണയ ദിനത്തില്‍ എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. പ്രണയ ദിനത്തിനെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ സങ്കല്‍പ്പം ഉണ്ടായിരിക്കും. നിങ്ങളുടെ രാശി അനുസരിച്ച് നമുക്ക് ഇത് മനസ്സിലാക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 19 വരെ)
മേടം രാശിക്കാര്‍ പൊതുവേ സ്വാഭാവികമായി നേതാക്കളായി ജനിച്ചവരാണ്. സ്‌നേഹം പ്രത്യേകമായി ആഘോഷിക്കാന്‍ അവര്‍ക്ക് പ്രത്യേക ദിനത്തിന്റെ ആവശ്യമില്ല. ശക്തമായ ഇച്ഛാശക്തിയും ഉത്സാഹവുമുള്ള മേടം രാശിക്കാര്‍ക്ക് ഒരു വാലന്റൈന്‍സ് ദിനം തന്നെയാണ് എല്ലാ ദിനവും.

ഇടവം (ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ)
ഇടവം രാശിക്കാര്‍ പ്രതിഫലങ്ങളിലും ഭൗതിക വസ്തുക്കളിലും സന്തോഷിക്കുന്ന വ്യക്തിയാണ്. അതിനാല്‍ അവര്‍ തീര്‍ച്ചയായും വാലന്റൈന്‍സ് ദിനത്തില്‍ സമ്മാനങ്ങളും ചോക്ലേറ്റുകളും പ്രതീക്ഷിക്കുന്നു എന്നതാണ് അവരുടെ സ്വഭാവം. ഇവര്‍ അല്‍പം സെന്‍സിറ്റീവ് സ്വഭാവക്കാരായിരിക്കും.

മിഥുനം (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)
മിഥുനരാശിക്കാര്‍ രണ്ട് സ്വഭാവക്കാരായിരിക്കും. അവര്‍ ഏത് സാഹചര്യത്തിലും എളുപ്പത്തില്‍ പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചെറുതായി വിവേചനരഹിതവുമായി പെരുമാറുന്നുണ്ട്. എങ്കിലും പ്രണയ ദിനത്തിന് വളരെയധികം പ്രാധാന്യവും ആഘോഷവും ഇവര്‍ നല്‍കുന്നു. സമ്മാനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതിനും ഇവര്‍ താല്‍പ്പര്യപ്പെടുന്നു.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)
മറ്റുള്ളവരുടെ താല്‍പ്പര്യത്തിനും ഇഷ്ടത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. ഇവര്‍ അതുകൊണ്ട് തന്നെ വാലന്റൈന്‍സ് ദിനത്തെ ആഘോഷിക്കുന്നതിനും ഇഷ്ടപ്പെടുന്നു. ഇണയെപ്പോലെയോ അവരുടെ കുടുംബത്തെപ്പോലെയോ വാത്സല്യമുള്ള ഒരാളുമായി പ്രണയദിനം ചെലവഴിക്കുന്നതിനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്.

ചിങ്ങം (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ)
ചിങ്ങം രാശിക്കാര്‍ അവിവാഹിതരായാലും പ്രണയിതാവായാലും വാലന്റൈന്‍സ് ഡേ അവരുടേതായിരിക്കും എന്നതാണ്. മറ്റുള്ളവര്‍ അവരെ ബാഹ്യമായി അഭിനന്ദിക്കുന്നത് ഇവര്‍ ഇഷ്ടപ്പെടുന്നുണ്ട്. ശ്രദ്ധയാകര്‍ഷിക്കുന്നതിനും ഇവര്‍ താല്‍പ്പര്യപ്പെടുന്നു. ഇത് കൂടാതെ സമ്മാനങ്ങളും നല്‍കുന്നതിനും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനും ഇവര്‍ ഇഷ്ടപ്പെടുന്നു.

കന്നി (ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 22 വരെ)
കന്നിരാശിക്കാര്‍ വിവേചനബുദ്ധിയുള്ളവരാണ്. വാലന്റൈന്‍ ദിനത്തില്‍ ഊഷ്മളമായ ഹൃദയങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ദിനവും വാലന്റൈന്‍ ദിനം പോലെ ആഘോഷിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ ഹൃദയം കാണുന്നതിനുള്ള മനസ്സ് ഇവര്‍ക്കുണ്ടാവുന്നുണ്ട്.

തുലാം (സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ)
തുലാം രാശിക്കാര്‍ അവിശ്വസനീയമാംവിധം സാമൂഹികമായി ഏത് കാര്യത്തിലും ഇടപെടുന്നുണ്ട്. റൊമാന്‍സിന് പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍. ഇവര്‍ എപ്പോഴും പ്രണയിക്കുന്നവര്‍ക്ക് ഒപ്പം സമയം ചിലവഴിക്കുന്നതിന് ആഗ്രഹിക്കുന്നവരായിരിക്കും. പ്രണയത്തിന് വേണ്ടി നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്യുന്നുണ്ട്.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ)
വൃശ്ചികം രാശിക്കാര്‍ വളരെയധികം സ്വതന്ത്രരായ ആളുകളാണ് എന്നുള്ളതാണ്. ഇത് പ്രണയത്തിന്റെ കാര്യത്തിലും അവരുടെ സ്വാതന്ത്ര്യത്തിന് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ വാലന്റൈന്‍സ് ദിനം മാത്രം ആഘോഷിക്കുന്നതില്‍ കാര്യമില്ല എന്ന് വിചാരിക്കുന്നവരാണ് ഇവര്‍. ഇവര്‍ എപ്പോഴും ശത്രുതയോടെ ബന്ധങ്ങളെ കാണുന്നവരാണ്. എന്നാല്‍ സ്‌നേഹിച്ചാല്‍ അതിന് വേണ്ടി ജീവന്‍ കൊടുക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ട്.

ധനു (നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ)
ധനു രാശിക്കാര്‍ നല്ല, ശുഭാപ്തിവിശ്വാസമുള്ള വ്യക്തികളാണ്. വലിയ ഹൃദയങ്ങളും വലിയ ഭാവനകളുമായി പ്രണയത്തെ സമീപിക്കുന്നവരാണ് ഇവര്‍. ഇഷ്ടപ്പെട്ട ജോഡിയായി തന്നെ ഇവര്‍ പ്രണയത്തിലാവുന്നു. അതുകൊണ്ട് പ്രണയ പങ്കാളിയുടെ കാര്യത്തില്‍ ഇവര്‍ക്ക് സാഹസിക തീരുമാനങ്ങള്‍ ഒന്നും എടുക്കേണ്ടതായി വരുന്നില്ല. പ്രണയത്തില്‍ സത്യ സന്ധതക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍.

മകരം (ഡിസംബര്‍ 22 മുതല്‍ ജനുവരി 19 വരെ)
മകരം രാശിക്കാര്‍ വളരെയധികം കഠിനാധ്വാനികളും നിശ്ചയദാര്‍ഢ്യമുള്ളവരുമായ ആളുകളാണ്. പ്രണയത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരുന്നില്ല. സമ്മാനങ്ങള്‍ കിട്ടുന്നതിനേക്കാള്‍ കൊടുക്കുന്നതിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ ബന്ധത്തിന്റെ കാര്യത്തില്‍ ഇവര്‍ പിന്നിലേക്ക് പോവുകയില്ല എന്നുള്ളതാണ് സത്യം.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)
കുംഭം രാശിക്കാര്‍ സ്വന്തം കാര്യത്തേക്കാള്‍ പ്രാധാന്യം മറ്റുള്ളവരുടെ കാര്യത്തില്‍ ആണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വാലന്റൈന്‍സ് ഡേ അല്‍പം സ്‌പെഷ്യല്‍ തന്നെയാണ്. ഒറ്റക്ക് മുന്നോട്ട് പോവുന്നതിന് ആഗ്രഹിക്കുന്നവരെങ്കിലും പങ്കാളിയോട് ഒരുമിച്ച് ഉണ്ടെങ്കില്‍ അതായിരിക്കും ഇവരുടെ ജീവിതത്തിലെ മികച്ച സമയമായി ഇവര്‍ കണക്കാക്കുന്നത്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ)
മീനം രാശിക്കാര്‍ക്ക് വാലന്റൈന്‍സ് ദിനത്തില്‍ അല്‍പം പ്രയാസം നേരിടുന്ന സമയമായിരിക്കും. സാഹസികമായി കാര്യങ്ങള്‍ ചെയ്യുന്നതിനും സര്‍പ്രൈസ് പങ്കാളിക്ക് കൊടുക്കുന്നതിനും താല്‍പ്പര്യപ്പെടുന്നവരാണ് എന്നുള്ളതാണ് സത്യം. പങ്കാളിയുടെ ഹൃദയം ആഗ്രഹിക്കുന്നത് എന്തും ഇവര്‍ ചെയ്ത് കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് വാലന്റൈന്‍സ് ദിനത്തില്‍.
most read:Valentine's Day Horoscope 2022: വാലന്റൈന്‍സ് ദിനത്തിലറിയാം പ്രണയ ഫലം 12 രാശിക്കും



Click it and Unblock the Notifications











