Latest Updates
-
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും!
2022-നേക്കാള്‍ മോശം വര്‍ഷം 2023: മഹാമാരിയും യുദ്ധവും പ്രവചിച്ച് നോസ്ട്രഡാമസ്
2022 എന്ന വര്‍ഷം നമുക്കൊരിക്കലും മറക്കാന്‍ സാധിക്കുകയില്ല. അത്രയേറെ ദുരിതങ്ങളും പ്രശ്നങ്ങളുമാണ് ഈ വര്‍ഷം നമ്മള് അനുഭവിച്ചത്. കൊവിഡ് തുടങ്ങിയ കാലം മുതല്‍ അതിന്റെപ്രതിസന്ധികള് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു വര്‍ഷം തന്നെയായിരുന്നു 2022. ഏറ്റവും കൂടുതല്‍ മരണത്തിലേക്ക് നമ്മുടെ പ്രിയപ്പെട്ടവരെ എത്തിച്ച ഒരു വര്‍ഷം കൂടിയായിരുന്നു. കൂടാതെ റഷ്യ- ഉക്രൈയ്ന് യുദ്ധവും ലോകത്തെ കെടുതിയിലാക്കി. മൊത്തത്തില്‍ അത്ര ശുഭകരമായ വര്‍ഷമായിരുന്നില്ല 2022 എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. എന്നാല്‍ 2023-ല്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട് എന്നതാണ്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നോസ്ട്രഡാമസ് പല വിധത്തിലുള്ള പ്രവചനങ്ങള്‍ നടത്തിയിരുന്നു. ലോകത്തെ ഞെട്ടിപ്പിക്കുന്ന ഇത്തരം പ്രവചനങ്ങള്‍ ഇപ്പോഴും വളരെയധികം ഭയത്തോടെയാണ് ലോകം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്. 2023-ല്‍ ലോകത്തെ കാത്തിരിക്കുന്നത് മൂന്നാം ലോക മഹായുദ്ധവും മഹാമാരിയും തീപിടുത്തവും എല്ലാമാണ് എന്നാണ് നോസ്ട്രഡാമസ് പ്രവചനങ്ങളില്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

വരാനിരിക്കുന്ന വര്‍ഷത്തെ അപകടങ്ങള്‍
നോസ്ട്രഡാമസ് പ്രവചനങ്ങള്‍ അനുസരിച്ച് വരാനിരിക്കുന്ന വര്‍ഷം നമുക്ക് അത്ര നല്ലതായിരിക്കില്ല എന്നാണ് സൂചനകള്‍ നല്‍കുന്നത്. 2023-നെക്കുറിച്ച് വളരെയധികം ഭീതി പരത്തുന്ന പ്രവചനങ്ങള്‍ തന്നെയാണ് നോസ്ട്രഡാമസ് നടത്തിയിരിക്കുന്നത്. 155-ല്‍ പുറത്തിറക്കിയ ലെസ് ഫൊഫറ്റീസ് എന്ന പുസ്തകത്തിലാണ് ഫ്രഞ്ച് തത്വ ചിന്തകനും ജ്യോതിഷിയുമായ നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങളില്‍ പലതും യാഥാര്‍ത്ഥ്യമായതോടെയാണ് ഇദ്ദേഹത്തിന്റെ പ്രവചനത്തിന്റെ പ്രാധാന്യം പൊതുസമൂഹം അംഗീകരിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ ഇന്നും അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്.

2023-നെ ആശങ്കയിലാക്കുന്നത്
2022-ല്‍ നാം അഭിമുഖീകരിച്ച ദുരിതങ്ങളും മഹാമാരിയും നിസ്സാരമല്ല എന്ന് നമുക്കറിയാം. എന്നാല്‍ 2023-ല്‍ കാത്തിരിക്കുന്നത് അതിലും വലിയ ദുരന്തങ്ങളും പ്രശ്നങ്ങളുമാണ് എന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്. ലോകമഹായുദ്ധവും ഭൂമിയെ വരെ നശിപ്പിക്കാവുന്ന രീതിയിലുള്ള തീപിടുത്തുവും സംഭവിക്കും എന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് റഷ്യ-ഉക്രൈന് യുദ്ധം. ലോകം ഇേപ്പാള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. നോസ്ട്രഡാമസ് റഷ്യ- ഉക്രൈന് യുദ്ധത്തെ മുന്‍കൂട്ടി പ്രവചിച്ചിരുന്നു എന്നാണ് പറയുന്നത്.

മുന്‍കാല പ്രവനങ്ങള്‍
നോസ്ട്രഡാമസ് നടത്തിയ മുന്‍കാല പ്രവചനങ്ങള്‍ വളരെയധികം അത്ഭുതപ്പെടുത്തുന്നവ തന്നെയായിരുന്നു എന്നാണ് പലരും പറയുന്നത്. ലോകത്ത് സംഭവിക്കാന്‍ പോവുന്ന ആയിരക്കണക്കിന് കാര്യങ്ങളെക്കുറിച്ച് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. അതില്‍ ചിലതാണ് ഹിറ്റ്ലറുടെ ഏകാധിപത്യവും, ജോണ്‍ എഫ് കെന്നഡിയുടെ വധവും എല്ലാം. ലണ്ടനില്‍ ഉണ്ടായ ഏറ്റവും വലിയ തീപിടുത്തം വരെ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്നാണ് ചരിത്രകാരന്മാര് പറയുന്നത്. റഷ്യ - ഉക്രൈന് യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തില്‍ നോസ്ട്രഡാമസിന്റെ പ്രവചനവും ശ്രദ്ധേയമാവുകയാണ്. ലോകത്ത് സംഭവിക്കാനിടയുള്ള ഇത്തരം കാര്യങ്ങളെക്കുറിച്ച് നിരവധി പ്രവചനങ്ങള്‍ നോസ്ട്രഡാമസ് നടത്തിയിട്ടുണ്ട്.

2023-ലെ പ്രവചനങ്ങള്‍
ഏഴ് മാസത്തോളം യുദ്ധം നീണ്ട് നില്‍ക്കുമെന്നും ഈ യുദ്ധത്തില്‍ വന്‍നാശവും വിപത്തും ഉണ്ടാവുമെന്നുമാണ് പ്രവചനത്തില്‍ പറയുന്നത്. എന്നാല്‍ യുദ്ധത്തിനിടയിലും എവ്റോ, റുവോണ് എന്ന നഗരങ്ങള്‍ സുരക്ഷിതമായിരിക്കും എന്നും പറയുന്നുണ്ട്. അഗ്നി ലോകത്തെ വിഴുങ്ങുമെന്നും അതില്‍ നിന്ന് ലോകം നശിക്കുമെന്നുമാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളില്‍ പറയുന്നത്. അഗ്നിമൂലമായിരിക്കും ലോകത്തിന്റെ അവസാനം എന്നാണ് പറയപ്പെടുന്നത്. ഇത് കൂടാതെ അമേരിക്കയും റഷ്യയും എല്ലാം ഉള്‍പ്പെടുന്ന യുദ്ധം സംഭവിക്കുമെന്നും ഇത് പിന്നീട് ആര്‍ക്കും പിടിച്ച് നിര്‍ത്താന്‍ സാധിക്കാത്ത ആണവയുദ്ധമായി മാറുമെന്നാണ് നോസ്ട്രഡാമസ് പ്രവചനം. ഇദ്ദേഹത്തിന്റെ പ്രവചനങ്ങളെ നിരവധി ജ്യോതിഷികള്‍ വിവര്‍ത്തനവും വ്യാഖ്യാനവും ചെയ്തിട്ടുണ്ട്.

ചൊവ്വഗ്രഹത്തെ സംബന്ധിച്ച പ്രവചനം
ചൊവ്വ ഗ്രഹത്തെ സംബന്ധിച്ച് ഇദ്ദേഹം നടത്തിയ പ്രവചനവും ലോകശ്രദ്ധ നേടിയിരുന്നു. ചൊവ്വയിലെ വെളിച്ചം ഇല്ലാതാവും എന്നാണ് ഇദ്ദേഹം നടത്തിയ ശ്രദ്ധേയമായ മറ്റൊരു പ്രവചനം. എന്നാല്‍ ഗ്രഹം തിരിഞ്ഞ് കറങ്ങിത്തുടങ്ങും എന്നത് കൊണ്ടാണ് ഇത്തരത്തില്‍ എന്നാണ് പലരും പറയുന്നത്. എന്നാല്‍ ചൊവ്വയില്‍ മനുഷ്യര്‍ കാലു കുത്തുന്നതിന്റെ ഫലമായാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നും മറ്റൊരു കൂട്ടര് വിശ്വസിക്കുന്നു. ട്വിറ്റര്‍ ഉടമ എലോണ്‍ മസ്ക് 2029-ഓടെ ചൊവ്വയില്‍ മനുഷ്യര്‍ക്ക് താമസം തുടങ്ങാന്‍ സാധിക്കും എന്നാണ് പറയുന്നത്. ഇതും നോസ്ട്രഡാമസിന്റെ പ്രചവനവും തമ്മില്‍ ചേര്‍ത്ത് വായിക്കുന്നവരും ഉണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും
ഇപ്പോള്‍ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സാമ്പത്തിക പ്രതിസന്ധി. 2023-ല്‍ ഇത് കൂടുതല്‍ കടുക്കും എന്നും അതി കഠിനമായ പ്രതിസന്ധി അനുഭവിക്കേണ്ടി വരും എന്നുമാണ് നോസ്ട്രഡാമസ് പ്രവചനം. സാമ്പത്തിക തകര്‍ച്ചയിലേക്കും ദാരിദ്ര്യത്തിലേക്കും ലോകം എത്തുമെന്നും ഇദ്ദേഹം പറയുന്നു. അതിന്റെ ചില ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ലോകത്തിന്റെ പല കോണില്‍ നിന്നും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പ്രവചനത്തെ വളരെ ഗൗരവത്തോടെയാണ് ലോകം ഉറ്റു നോക്കുന്നത്.

മറ്റ് ചില കാര്യങ്ങള്‍
ഇത് കൂടാതെ ലോകത്തിന്റെ പല കോണിലും മറ്റ് ചില കാര്യങ്ങളും സംഭവിക്കും എന്നാണ് നോസ്ട്രഡാമസ് പ്രവചനത്തില്‍ പറയുന്നത്. ആഗോള താപനം വര്‍ദ്ധിക്കുകയും കടല്‍ നിരപ്പ് ഉയരുകയും ചെയ്യുന്നു, കൂടാതെ രാജ്യങ്ങള്‍ തമ്മില്‍ ആഭ്യന്തര കലാപങ്ങള്‍ ഉണ്ടാവുകയും ലോകം ഒരു യുദ്ധത്തില്‍ അവസാനിക്കുകയും ചെയ്യുമെന്നാണ് ഇദ്ദേഹം പ്രവചിച്ചിരിക്കുന്നത്. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസം അധികം വിദൂരമല്ലാതെ അനുഭവിക്കേണ്ടി വരുമെന്നും ഇദ്ദേഹം പറയുന്നു തന്റെ പ്രവചനങ്ങളിലൂടെ. 2023-ല്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമെന്നും ലോകത്ത് പട്ടിണി വര്‍ദ്ധിക്കുമെന്നുമാണ് ഇദ്ദേഹം പ്രവചിക്കുന്നത്.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications