For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കൈ എങ്ങനെ? നിറം പറയും ഭാവിയും ആരോഗ്യവും

|
What The Color of Your Palm Says About Your Future And Health

ഒരാളുടെ സ്വഭാവം മനസ്സിലാക്കാന്‍ ഏറ്റവും നല്ല വഴികളില്‍ ഒന്നാണ് ഹസ്തരേഖാശാസ്ത്രം അറിയുക എന്നത്. കൈ പരിശോധിക്കുന്നതിലൂടെ ആ വ്യക്തിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. കൈരേഖകള്‍ നോക്കി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. എന്നാല്‍, കൈയുടെ നിറം നോക്കി ഒരു വ്യക്തിയെക്കുറിച്ച് അറിയാന്‍ സാധിക്കുക എന്നത് നല്ല കാര്യമല്ലേ? നിങ്ങളുടെ ഭാവി, ആരോഗ്യം, സ്വഭാവഗുണങ്ങള്‍ എന്നിവ നിങ്ങളുടെ കൈപ്പത്തിയുടെ നിറം നോക്കി മനസിലാക്കാന്‍ സാധിക്കും. അതിനായി ഈ ലേഖനം നിങ്ങളെ സഹായിക്കും.

Most read: ഈ ദിവസം ചെയ്യുന്നതെന്തും ശുഭമാകും; 2021ലെ മികച്ച ദിവസങ്ങള്‍Most read: ഈ ദിവസം ചെയ്യുന്നതെന്തും ശുഭമാകും; 2021ലെ മികച്ച ദിവസങ്ങള്‍

മഞ്ഞ നിറം

മഞ്ഞ നിറം

നിങ്ങളുടെ കൈപ്പത്തിയുടെ നിറം മഞ്ഞയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ രക്തം കുറവാണെന്നാണ്, അതായത് നിങ്ങള്‍ക്ക് വിളര്‍ച്ച ബാധിച്ചേക്കാം. കൂടാതെ സ്വാര്‍ത്ഥതയുള്ള സ്വഭാവക്കാന്‍ കൂടിയായിരിക്കും നിങ്ങള്‍. ഹസ്തരേഖാശാസ്ത്രം അനുസരിച്ച് ഒരാള്‍ക്ക് മഞ്ഞകലര്‍ന്ന ഉള്ളംകൈ ഉണ്ടെങ്കില്‍ അത് ശരീരത്തിലെ ഒരു രോഗത്തെ സൂചിപ്പിക്കുന്നു. വ്യക്തിക്ക് കരള്‍ സംബന്ധമായ രോഗമുണ്ടാകാം. കൈപ്പത്തിയുടെ മഞ്ഞ നിറം ഒരാളുടെ കോപത്തെയും സൂചിപ്പിക്കുന്നു. മഞ്ഞ നിറമുള്ള കൈകള്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് അനുകൂലമല്ല. ഇത് ഭാഗ്യത്തിന്റെ അഭാവവും കാണിക്കുന്നു. ആരോഗ്യ കാഴ്ചപ്പാടില്‍ അയാള്‍ ദുര്‍ബലനാണ്. രക്തത്തിലെ കുറവ്, ശരീരത്തിലെ വിളര്‍ച്ച തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളായി മഞ്ഞ നിറമുള്ള കൈകളെ കണക്കാക്കാം. ഇത് ആ വ്യക്തിയെ മടിയനാക്കിയേക്കാം. അവര്‍ക്ക് ഒന്നും ചെയ്യണമെന്ന് തോന്നില്ല. മഞ്ഞ നിറമുള്ള കൈ ബലഹീനതയെയും സൂചിപ്പിക്കുന്നു. വിവിധതരം രോഗങ്ങള്‍ക്കുള്ള ഉയര്‍ന്ന സാധ്യതയും ഇവര്‍ക്കുണ്ട്. ചെറിയ ചെറിയ കാര്യങ്ങളില്‍ ആശങ്കയുണ്ടാകാം. കോപവും ഉയര്‍ന്നേക്കാം.

ചുവപ്പ് നിറം

ചുവപ്പ് നിറം

ഉള്ളംകൈയുടെ ചില ഭാഗങ്ങള്‍ ചുവപ്പ് നിറമായി കാണപ്പെടുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്നാണ്. ചെറിയ കാര്യങ്ങളില്‍ ദേഷ്യപ്പെടുന്ന സ്വഭാവവും ഇത്തരക്കാര്‍ക്കുണ്ട്. നിയന്ത്രിക്കാനാവാത്ത കോപത്താല്‍, നിങ്ങള്‍ വളരെ ആക്രമണകാരിയാകാം. ആഴത്തിലുള്ള ചുവന്ന നിറം സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ നാഡികളുമായി ബന്ധപ്പെട്ട ഒരു രോഗം ബാധിച്ചേക്കാമെന്നാണ്. തിളക്കമുള്ളതും മിനുസമാര്‍ന്നതുമായ ചുവപ്പ് നിറമുള്ള കൈകള്‍ ശുഭ ലക്ഷണമായി കണക്കാക്കുന്നു. ഇത് വ്യക്തിയുടെ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകമാണ്. ഇവര്‍ ചില സമയങ്ങളില്‍ വളരെ കഠിനാധ്വാനം ചെയ്യുന്നവരും മറ്റു ചിലപ്പോള്‍ ജോലിയില്‍ നിന്ന് ഒളിച്ചോടുന്നവരുമായിരിക്കാം. വൈകാരികമായി അക്ഷമയുള്ളവരും ഒപ്പം ധാര്‍ഷ്ട്യം കാരണം തെറ്റുകള്‍ വരുത്തുന്നവരുമാകാം. അവരുടെ ചിന്തയില്‍ വളരെയധികം പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ അവര്‍ തീരുമാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ചുവന്ന കൈകളുള്ള ഒരു വ്യക്തി സമൂഹത്തില്‍ നിന്ന് ബഹുമാനം നേടുകയും സമൃദ്ധിയും സന്തോഷവും ഉണ്ടാവുകയും ചെയ്യും. ലോകത്തിലെ എല്ലാ ഭൗതിക സുഖങ്ങളും ആസ്വദിക്കാന്‍ അവനു കഴിയും.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

പിങ്ക് നിറം

പിങ്ക് നിറം

നിങ്ങളുടെ കൈപ്പത്തിയുടെ നിറം പിങ്ക് ആണെങ്കില്‍, നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. ഒപ്പം കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ സമ്പന്നരാകും. വളരെ ഉത്സാഹമുള്ളവരും ഊര്‍ജ്ജസ്വലരും ജീവിതത്തോട് വളരെ ക്രിയാത്മക മനോഭാവമുള്ളവരുമാണ് ഇവര്‍. സുഹൃത്തുക്കള്‍ എല്ലായ്‌പ്പോഴും നിങ്ങളെ പിന്തുണയ്ക്കും. ചെയ്യുന്ന എല്ലാ ജോലികളിലും വിജയം നേടാം, ഇത് ജീവിതത്തിന് നല്ല ദിശാബോധവും നല്‍കും. കൈകളുടെ പിങ്ക് നിറം നല്ല ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. ഇവര്‍ക്ക് സന്തോഷമുണ്ടായിരിക്കുകയും, ഭാഗ്യമുണ്ടാകുകയും നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം കാരണം പലരും നിങ്ങളില്‍ നിന്ന് അകന്നുപോകാമെങ്കിലും അവരെ തിരിച്ചുകൊണ്ടുവരാനുള്ള കഴിവും നിങ്ങള്‍ക്കുണ്ട്. വിശ്വസിക്കാവുന്നവരാണ് ഇവര്‍. ഒപ്പം, കുടുംബവുമായുള്ള ബന്ധവും ഇവര്‍ക്ക് നല്ലതായിരിക്കും. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നവരാണ് പിങ്ക് നിറമുള്ള കൈകളോട് കൂടിയവര്‍.

വെള്ള നിറം

വെള്ള നിറം

കൈകളുടെ വെളുത്ത നിറം നല്ലതായി കണക്കാക്കുന്നില്ല. അത്തരമൊരു വ്യക്തി എളുപ്പത്തില്‍ കോപപ്പെടുന്നവരും പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുന്നവരും വളരെയധികം മാനസിക സമ്മര്‍ദ്ദം ഉള്ളവരുമായിരിക്കും. ഉത്സാഹക്കുറവ് നിങ്ങളില്‍ എപ്പോഴും പ്രകടമായിരിക്കും. താല്‍പ്പര്യത്തോടെ ഒരു ജോലിയും അവര്‍ ചെയ്യില്ല. വളരെ ഏകാന്തത അനുഭവിക്കുന്നവരും ഉള്‍വലിഞ്ഞവരുമായിരിക്കും ഇക്കൂട്ടര്‍. വെള്ള നിറത്തോട് കൂടിയ കൈപ്പത്തി ഉള്ളവര്‍ സാമ്പത്തികമായും സ്ഥിരത് അനുഭവിക്കുന്നവരല്ല. അവര്‍ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടുന്നു. എന്നാല്‍, ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ അവര്‍ പിന്തുണ കണ്ടെത്തും.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

നീല നിറം

നീല നിറം

നീലകലര്‍ന്ന കൈപ്പത്തി സൂചിപ്പിക്കുന്നത് ശരീരത്തില്‍ രക്തത്തിന്റെ ചലനം മന്ദഗതിയിലാണെന്നാണ്. കൈപ്പത്തിയുടെ നിറം നീലയായിരിക്കുമ്പോള്‍, വ്യക്തി മാനസിക സമ്മര്‍ദ്ദത്തിലായിരിക്കും. ഒരു നല്ല ജീവിതം നയിക്കാനും ഇവര്‍ക്ക് കഴിയില്ല, കൂടാതെ അവര്‍ ആഗ്രഹിക്കുന്നതുപോലെ ജീവിതത്തില്‍ ശരിയായി പ്രവര്‍ത്തിക്കാനും കഴിയില്ല. രക്തചംക്രമണം, നെഞ്ചിലെ അസ്വസ്ഥത, ശ്വാസം മുട്ടല്‍ എന്നീ ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങള്‍ക്കുണ്ടാകാം.

കറുപ്പ് നിറം

കറുപ്പ് നിറം

കറുപ്പ് നിറമുള്ള കൈപ്പത്തി നിഷേധാത്മകതയെ സൂചിപ്പിക്കുന്നു. ഇവര്‍ക്ക് പണം ഒരു പ്രധാന പ്രശ്‌നമാകും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. മാത്രമല്ല വിജയം കണ്ടെത്താന്‍ എല്ലായ്‌പ്പോഴും പാടുപെടും. വിളര്‍ച്ച, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വയറ്റിലെ രോഗം എന്നിവയും ഈ ആളുകള്‍ക്ക് ഉണ്ടാകുമെന്ന് ഹസ്തരേഖാശാസ്ത്രം പറയുന്നു.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

English summary

What The Color of Your Palm Says About Your Future And Health

Palmistry gives equal significance to the colour of palm and skin type of a native. Let’s see how palm colour determines our traits and health.
Story first published: Tuesday, December 15, 2020, 10:04 [IST]
X
Desktop Bottom Promotion