Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
ശക്തിയും സ്ഥാനവും കൈക്കലാക്കും ഈ രാശിയിലെ പെണ്ണ്
ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് ഉള്ളത്. എന്നാൽ പലപ്പോഴും ഇത് എങ്ങനെ നിങ്ങൾക്ക് ഗുണകരമായി മാറുന്നുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. രാശിപ്രകാരം നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്കും വിഷമങ്ങൾക്കും നേട്ടങ്ങൾക്കും എല്ലാം പലപ്പോഴും രാശിയും ഒരു കാരണമാകുന്നുണ്ട്. ഓരോ രാശിക്കാർക്കും സ്ത്രീകളിൽ വരുന്ന മാറ്റങ്ങളാണ് നിങ്ങൾ അറിയേണ്ടത്. ഓരോ പെണ്ണിന്റേയും രാശിപ്രകാരം നിങ്ങളിൽ ഉണ്ടാവുന്നത് നേട്ടമാണോ കോട്ടമാണോ എന്ന കാര്യം തിരിച്ചറിയേണ്ടതാണ്.
പെണ്ണിൻറെ ഓരോ രാശിയും എന്തൊക്കെയാണ് നല്ലത് എന്തൊക്കെയാണ് ചീത്തത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സ്ത്രീകളുടെ രാശി നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാം എന്ന് നോക്കാവുന്നതാണ്. നിങ്ങൾ ഏത് തരത്തിലുള്ള സ്ത്രീകളാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

മേടം രാശി
മേടം രാശിക്കാരായ സ്ത്രീകൾ വളരെയധികം ശക്തിയും സ്ഥാനവും ഉള്ളവരായിരിക്കും. അവർ പറയുന്നത് അനുസരിച്ച് നിൽക്കുന്നവരെയാണ് ഇവർക്ക് താൽപ്പര്യം. എങ്കിലും മറ്റുള്ളവർക്ക് വളരെയധികം സ്ഥാനവും ഇഷ്ടവും ഇവർ നൽകുന്നുണ്ട്. അൽപം പിടിവാശി ഒഴിച്ചാൽ ഇവർ വളരെയധികം നല്ല സ്വഭാവക്കാരാണ്. എല്ലാവരേയും നിയന്ത്രിക്കുന്ന സ്വഭാവമാണ് ഇവരെ പലർക്കും ഇഷ്ടമല്ലാതാക്കുന്നത്.

ഇടവം രാശി
ശക്തിയായി നില കൊള്ളുന്നവളായിരിക്കും ഇടവം രാശിക്കാരായ സ്ത്രീകൾ. ഇവർ വളരെയധികം തലക്കനം ഉള്ളവരും ആയിരിക്കും. എന്നാൽ ഏത് കാര്യത്തിനും വളരെയധികം തന്റേടം ഉള്ളവരായിരിക്കും ഇവർ. സ്നേഹം തന്നെയാണ് ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. എപ്പോഴും ലോകം ചുറ്റി സഞ്ചരിക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിക്കുന്നു ഇവർ.

മിഥുനം രാശി
ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുന്നതിന് ഇവർ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. ബബ്ലി ആയിരിക്കും ഇവര്‍. കാണാൻ വളരെയധികം സൗന്ദര്യമുള്ളവരായിരിക്കും. അതുപോലെ തന്നെയാണ് ഇവരുടെ മനസ്സും. തൻറെ ഐഡിയകൾ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നതിന് എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് മൂഡനുസരിച്ച് മാറ്റം വരുന്നുണ്ട്. വളരെയധികം വിശ്വസിച്ച് സ്നേഹിക്കാൻ പറ്റുന്ന രാശിക്കാരാണ് ഇവര്‍. ഇവർക്ക് ഭയം എന്നത് ഉണ്ടാവില്ല. ഏത് സാഹചര്യത്തേയും കൈകാര്യം ചെയ്യുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും ഇവരെ വഞ്ചിക്കാൻ ശ്രമിക്കരുത്. നിങ്ങൾക്ക് തന്നെ ഭാവിയിൽ അപകടം ഉണ്ടാക്കുന്നു അത്.

ചിങ്ങം രാശി
എന്തും എളുപ്പത്തിൽ കാണുകയും അതിന് തക്കതായ തീരുമാനം എടുക്കുകയും ചെയ്യുന്ന രാശി. ഇത് സ്ത്രീകൾക്ക് വളരെ അപൂർവ്വമായി മാത്രം കിട്ടാറുള്ള ഒരു കഴിവാണ്. മറ്റുള്ളവരെ സന്തോഷത്തോടെ വെക്കുന്നതിന് ഇവർ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലപ്പോഴും വിശ്വസിച്ച് കൂടെക്കൂട്ടുന്നവരിൽ നിന്ന് ഇവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്.

കന്നി രാശി
എപ്പോഴും തിരഞ്ഞെടുക്കുന്നത് എല്ലാം ശരിയായിരിക്കും എന്നതാണ് കന്നി രാശിക്കാരായ സ്ത്രീകളുടെ പ്രത്യേകത. ജീവിതത്തിൽ ഒരിക്കലും തോൽവി എന്തെന്ന് ഇവർക്ക് അറിയാൻ കഴിയില്ല. എന്തിൽ കൈ വെച്ചാലും അതെല്ലാം വിജയത്തിൽ എത്തിച്ചിട്ടേ ഇവർ മടങ്ങിപ്പോവുകയുള്ളൂ. ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കണം എന്ന് ഇവർക്ക് ആഗ്രഹമുണ്ടാവുകയില്ല. പല വിധത്തിലുള്ള സുവർണാവസരങ്ങളും ഇവരെ തേടിയെത്തുന്നു,

തുലാം രാശി
വളരെ സ്മാർട്ട് ആയിരിക്കും തുലാം രാശിക്കാരായ സ്ത്രീകൾ. എന്നാൽ പരസ്പരം മനസ്സിലാക്കുന്ന കാര്യത്തിൽ അൽപം പുറകിലോട്ടായിരിക്കുംയ ജീവിതത്തില്‍ പ്രതിസന്ധികൾ ധാരാളം ഉണ്ട് എന്നുണ്ടെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കുന്നതിന് എത്രയും പെട്ടെന്ന് സാധിക്കുന്നത് ഇവരുടെ ഒരു പ്രത്യേകതയാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരായ സ്ത്രീകൾ പലപ്പോഴും അൽപം പിടികിട്ടാത്ത രാശിക്കാരായിരിക്കും. എവിടെ വീണാലും നാലു കാലില്‍ വീഴുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഇവർ മുന്നോട്ട് പോവുന്നത്. പുരുഷ സുഹൃത്തുക്കള്‍ക്കാണ് ഇവർ പ്രാധാന്യം കൂടുതൽ നല്‍കുന്നത്. എന്നാൽ ജീവിതത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് ഇവർ എപ്പോഴും പരിഹാരം കണ്ടു കൊണ്ടേ ഇരിക്കും.

ധനു രാശി
വളരെയധികം ഇമോഷണൽ ആയിട്ട് പെരുമാറുന്ന സ്ത്രീകളാണ് ധനു രാശിക്കാർ. ഇവർക്ക് മറ്റുള്ളവരുടെ കാര്യത്തിൽ പല വിധത്തിലുള്ള ഇടപെടലുകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കിൽ അത് നിങ്ങളുടെ മാനസികാരോഗ്യത്തിന് പലപ്പോഴും ഭീഷണി ഉയർത്തുന്നുണ്ട്.

മകരം രാശി
വളരെയധികം ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുന്നവരാണ് ഇവർ. ജീവിതത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ഈ ചിന്ത തന്നെ ഇവരെ സഹായിക്കുന്നതും. ഇവര്‍ സംസാരിക്കുന്നത് കേട്ടിരിക്കാൻ ധാരാളം ആളുകൾ ഉണ്ടാവുന്നു. ഒരിക്കലും ജീവിതത്തിൽ പരാജയത്തെക്കുറിച്ച് ഇവർ അറിയുന്നില്ല എന്നതാണ് സത്യം. ഏത് മേഖലയിലും ഇവർ വിജയിക്കുന്നു.

കുംഭം രാശി
സ്വപ്നങ്ങളിൽ ജീവിക്കുന്നവരാണ് ഇവർ. വളരെയധികം ഇന്റലക്ച്വൽ ആയി പെരുമാറുന്നവരാണ് ഇവർ. ജീവിതത്തിൽ കുറച്ച് നേരത്തെ തീരുമാനങ്ങൾ എടുത്ത് അത് നടപ്പിലാക്കാൻ ശ്രദ്ധിക്കുന്നവരാണ് ഇവര്‍. ജീവിതത്തെക്കുറിച്ച് ഈ സ്ത്രീകള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. ഒരിക്കലും തോൽക്കുന്നതിനെക്കുറിച്ച് ഇവർക്ക് ചിന്തിക്കാനേ സാധിക്കുകയില്ല.

മീനം രാശി
മീനം രാശിക്കാരായ സ്ത്രീകൾ വിശ്വസിക്കാൻ പറ്റിയ സ്വഭാവക്കാരായിരിക്കും. ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനോ ചതിക്കുന്നതിനോ ഇവർ തയ്യാറാവുകയില്ല. ജീവിതത്തിൽ പ്രതിസന്ധികൾ ധാരാളമുണ്ടാവുമെങ്കിലും ഒരിക്കലും ഇവർ സത്യത്തെ വിട്ട് കളിക്കുകയില്ല. പ്രണയ നൈരാശ്യം ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്.



Click it and Unblock the Notifications











