Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ഉള്ളംകൈയ്യില്‍ വിഷ്ണുരേഖ നിങ്ങളുടെ മഹാഭാഗ്യം സൂചിപ്പിക്കുന്നു
ജ്യോതിഷത്തില്‍ ഹസ്തരേഖയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജ്യോതിഷശാസ്ത്രത്തിനും വളരെയധികം പ്രാധാന്യം നമ്മള് നല്കുന്നു. ഇതുപോലെ തന്നെയാണ് ഹസ്തരേഖാശാസ്ത്രവും. ഓരോരുത്തരിലും കൈരേഖകള്‍ വ്യത്യസ്തമായിരിക്കും. അതിന്റെ ഫലമായി അവര്‍ക്കുണ്ടാവുന്ന ഫലങ്ങളും വ്യത്യസ്തമായിരിക്കും. ഹസ്തരേഖാശാസ്ത്രപ്രകാരം കൈയ്യിലെ ഓരോ രേഖകളും പുള്ളികളും കുത്തുകളും എല്ലാം നിങ്ങളുടെ ഭാവിയെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്.

കൈപ്പത്തിയില്‍ ശുഭകരമായി കണക്കാക്കുന്ന ചില രേഖകളുണ്ട്. എന്നാല്‍ പലരും ഈ രേഖക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്നതാണ് സത്യം. ഇത് പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും, വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും, ജോലിയെക്കുറിച്ചും, ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും എല്ലാം സൂചിപ്പിക്കുന്നു. ഇന്ന് കൈയ്യില്‍ ഉണ്ടാവുന്ന വിഷ്ണുരേഖയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ സൂചിപ്പിക്കുന്നത്. എന്താണ് വിഷ്ണുരേഖ, എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍, വിഷ്ണുരേഖയുള്ളവരില് ഫലം നല്‍കുന്നത് എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനം വായിക്കാം.

എന്താണ് വിഷ്ണു രേഖ?
വിഷ്ണു രേഖ എന്നത് വളരെയധികം ഭാഗ്യം കൊണ്ട് വരുന്ന ഒരു രേഖയായാണ് കണക്കാക്കുന്നത്. കൈപ്പത്തിയില്‍ വിഷ്ണുരേഖയുള്ള വ്യക്തിക്ക് വിഷ്ണുഭഗവാന്റെ പ്രത്യേക കൃപയുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഈ രേഖയെ വിഷ്ണുരേഖ എന്ന് പറയുന്നത്. ആരേയും ഭയക്കാത്തവരും എത് സാഹചര്യത്തേയും നേരിടുന്നവരുമായിരിക്കും ഈ രേഖയുള്ളവര്‍. എത്ര വലിയ മോശം സാഹചര്യത്തേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഈ ആളുകള്‍ വളരെ ഭാഗ്യവാന്മാരാണ്. ഇവരെ ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടുകയില്ല. എന്ന് മാത്രമല്ല ജീവിതത്തില്‍ ഇവര്‍ക്ക് സര്‍വ്വസൗഭാഗ്യങ്ങളും സന്തോ
ഷവും ലഭിക്കുന്നു.

വിഷ്ണു രേഖ എങ്ങനെ തിരിച്ചറിയാം?
വിഷ്ണുരേഖ എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം. ഒരു വ്യക്തിയുടെ കൈപ്പത്തിയില്‍ ഹൃദയരേഖയില്‍ നിന്ന് വ്യാഴപര്വ്വത്തിലേക്ക് ഒരു രേഖ നീങ്ങുന്നുണ്ട്. പിന്നീട് ഇത് രണ്ട് ഭാഗങ്ങളിലേക്ക് വിഭജിക്കുന്നു. ഈ രേഖയുടെ ഒരു ഭാഗം ചൂണ്ടുവിരലിലേക്കും മറ്റൊരുഭാഗം നടുവിരലിലേക്കും പോകുന്നു. ഈ രേഖയാണ് വിഷ്ണു രേഖ എന്ന് പറയുന്നത്. വിഷ്ണു രേഖയോടുകൂടിയാണ് വിഷ്ണു മനുഷ്യരെ സംരക്ഷിക്കുന്നത് എന്നാണ് വിശ്വാസം. ഇവര്‍ക്ക് വിഷ്ണുവിന്റെ അനുഗ്രഹം ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടാവുന്നു എന്നാണ് വിശ്വാസം. അത് മാത്രമല്ല ജീവിത വിജയം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. നിങ്ങളുടെ കൈപ്പത്തിയില്‍ വിഷ്ണു രേഖ ഉണ്ടായിരിക്കുന്നത് ഐശ്വര്യമായി കരുതുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും ഒരുപോലെ നല്കുന്ന രേഖയായാണ് വിഷ്ണുരേഖയെ കണക്കാക്കുന്നത്.

എന്തുകൊണ്ടാണ് വിഷ്ണു രേഖ ഭാഗ്യരേഖയായി മാറുന്നത്?
എന്തുകൊണ്ടാണ് വിഷ്ണുരേഖ ഭാഗ്യരേഖയായി മാറുന്നത് എന്ന് നോക്കാം. ഇവര്‍ എപ്പോഴും സത്യത്തില്‍ വിശ്വസിക്കുന്നതിന് ശ്രമിക്കുന്നു. സത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഇവര്‍ ഒരിക്കലും മറ്റുള്ളവരെ വഞ്ചിക്കുകയോ അവരെ ചതിക്കുന്നതിനോ ശ്രമിക്കുകയില്ല. മാത്രമല്ല വിഷ്ണുരേഖയുള്ളവര്ക്ക് ജീവിതത്തില്‍ മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കുന്നു. മാത്രമല്ല ചെയ്യുന്ന ഏത് കാര്യവും വിജയത്തിലെത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.

എന്തുകൊണ്ടാണ് വിഷ്ണു രേഖ ഭാഗ്യരേഖയായി മാറുന്നത്?
വിഷ്ണു രേഖ കയ്യില്‍ ഉള്ളവര്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരില്ല. ഇത് മാത്രമല്ല ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതില്ല. ഇനി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കുന്നതിനുള്ള ധൈര്യവും ഇവര്‍ക്കുണ്ടായിരിക്കും. പുരുഷന്മാര്ക്ക് വലത് കൈയ്യിലും സ്ത്രീകള്‍ക്ക് ഇടതു കൈയ്യിലുമാണ് വിഷ്ണുരേഖ ഉണ്ടായിരിക്കേണ്ടത്. ഇതാണ് ഐശ്വര്യം എന്നാണ് വിശ്വാസം. നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളും ഗുരുതരമായ പ്രതിസന്ധികളും ഒന്നും ബാധിക്കുന്നില്ല. കൂടാതെ ഇവര്‍ വളരെയധികം ദയാലുക്കളായിരിക്കും. സാമ്പത്തിക പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

എന്തുകൊണ്ടാണ് വിഷ്ണു രേഖ ഭാഗ്യരേഖയായി മാറുന്നത്?
ചെയ്യുന്ന ജോലിയില്‍ വിജയെ കണ്ടെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രമേ ഇവര്‍ക്ക് പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരുന്നുള്ളൂ. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാലും അതിനെ ഇല്ലാതാക്കുന്നതിനും പെട്ടെന്ന് മാറിപ്പോവുന്നതിനും കഴിയുന്നു. ഒരിക്കലും തെറ്റിനെ ന്യായീകരിക്കുകയോ തെറ്റ് ചെയ്യുന്നവരെ അനുകൂലിക്കുകയോ ചെയ്യുകയില്ല. ജീവിതത്തില്‍ ഇവരെ തേടി വിജയം എത്തും എന്നതാണ് വിശ്വാസം. ഇത്രയും കാര്യങ്ങളാണ് വിഷ്ണുരേഖയുള്ളവരില് വരുന്നത്.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
