For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കൈയ്യിലെ ത്രിശൂല ചിഹ്നം നിസ്സാരമല്ല; കാത്തിരിക്കുന്നത് മഹാഭാഗ്യമാണ്

|

ഹസ്തരേഖാശാസ്ത്രം പ്രചാരം നേടിയ ഒന്നാണെന്നു പറഞ്ഞാല്‍ അതില്‍ യാതൊരു തെറ്റില്ല. കൈരേഖ നോക്കി ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം പണ്ട് മുതല്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഇതിനെ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളഞ്ഞാലും പലരും ഇപ്പോഴും ഇതില്‍ വിശ്വസിയ്ക്കുന്നുണ്ട്. എന്നാല്‍ നമ്മളില്‍ ചിലരുടെ കയ്യില്‍ ത്രിശൂലം പോലെയുള്ള രേഖകള്‍ കാണുന്നുണ്ട്. എന്നാല്‍ കൈയ്യില്‍ പലയിടത്തായാണ് ഇത് കാണുക. ഇതിന് പ്രത്യേക അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ കൈയ്യില്‍ എവിടെയാണ് എന്നുള്ളതിന് അനുസരിച്ചാണ് ഇതിന്റെ ഫലം ലഭിക്കുന്നത്.

നിങ്ങളുടെ ആയുസ്സും ധനനഷ്ടവും നേട്ടവും മുന്‍കൂട്ടി പറയും ഈ വരകള്‍

കൈപ്പത്തിയില്‍ ത്രിശൂല ചിഹ്നം എല്ലായ്‌പ്പോഴും വളരെയധികം ഭാഗ്യം നല്‍കുന്ന ചിഹ്നമായി കണക്കാക്കപ്പെടുന്നു. കാരണം ത്രിശൂലത്തിന്റെ മൂന്ന് വശങ്ങളും സമൃദ്ധി (ധാരാളം സമ്പത്ത്), ആത്മീയത (ഉള്ളില്‍ നിന്ന് ആരോഗ്യമുള്ളത്), ജീവിതത്തിലെ മൊത്തത്തിലുള്ള സന്തോഷം എന്നിവയെ സൂചിപ്പിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

ഈ ഭാഗത്താണ് ചിഹ്നമെങ്കില്‍

ഈ ഭാഗത്താണ് ചിഹ്നമെങ്കില്‍

നിങ്ങളുടെ കൈയ്യിലെ ത്രിശൂല ചിഹ്നം കയ്യിന്റെ ഈ ഭാഗത്താണെങ്കില്‍ സത്യമായ സ്നേഹം കണ്ടെത്തുന്നതില്‍ വിജയിക്കുന്നവരാണ് ഇവരെന്നതാണ് സൂചിപ്പിക്കുന്നത്. മൗണ്ട് ഓഫ് വീനസ് എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ചുറ്റുമുള്ളവര്‍ക്കു പൊസിറ്റീവിറ്റി നല്‍കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷം നല്‍കുന്നതിനും സാധിക്കുന്നുണ്ട്.ഒരിക്കലും ഇത്തരം ചിഹ്നത്തെ നിസ്സാരമായി കണക്കാക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പോസിറ്റീവിറ്റി ഉണ്ടാക്കുന്നുണ്ട്. വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ രേഖ പലര്‍ക്കും.

ഈ ഭാഗത്തെങ്കില്‍

ഈ ഭാഗത്തെങ്കില്‍

എങ്കില്‍ ഈ ഭാഗത്തായാണ് നിങ്ങളുടെ കൈയ്യില്‍ ത്രിശൂല ചിഹ്നമെങ്കില്‍ അതായത് മൗണ്ട് ഓഫ് മാര്‍സിന്റെ അവസാനമായാണ് ത്രിശൂലം ചിഹ്നമെങ്കില്‍ ഏറെ ബുദ്ധിമുട്ടുകളുണ്ടാകും എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അവസാനം ഏറെ ധനം സമ്പാദിയ്ക്കാന്‍ ഭാഗ്യമുണ്ട് എന്നാണ് ഈ ചിഹ്നം സൂചിപ്പിക്കുന്നത്. മൗണ്ട് ഓഫ് മാര്‍സിന്റെ മുകള്‍ ഭാഗത്താണ് ചിഹ്നമെങ്കില്‍ ഇയാള്‍ പൊലീസ് ഓഫീസറോ അത്ലറ്റോ ആകുമെന്നാണ് കാണിക്കുന്നത്.പണം സമ്പാദിക്കുന്നതിന് ആരും ഇവരെ പഠിപ്പിക്കേണ്ടതില്ല. സ്വയം പര്യാപ്ത തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കലും രണ്ടാമത് ചിന്തിച്ച് ഇവര്‍ കണ്‍ഫ്യൂഷനിലാവില്ല.

ഉള്ളംകൈയ്യിലെ കുഞ്ഞു രേഖകള്‍ ഭാഗ്യത്തോടൊപ്പം ചില സൂചനകളും

ഈ ഭാഗത്താണ് ചിഹ്നമെങ്കില്‍

ഈ ഭാഗത്താണ് ചിഹ്നമെങ്കില്‍

നിങ്ങളുടെ കൈയ്യില്‍ ഈ ത്രിശൂല ചിഹ്നം ഈ സ്ഥലത്താണെങ്കില്‍ ഇത് കരിയറില്‍ വിജയം നല്‍കും എന്നാണ് സൂചിപ്പിക്കുന്നത്. പണത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് ചിന്തിക്കേണ്ടി വരുന്നില്ല. ബിസിനസിലും മറ്റും വിജയം വരിയ്ക്കാന്‍ കഴിയുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ നേരിടുന്നില്ല.സന്തോഷത്തോടെ മറ്റുള്ളവരോട് ഇവര്‍ പെരുമാറുന്നു. അത് മാത്രമല്ല ജീവിതത്തില്‍ വെല്ലുവിളികളെ ഇഷ്ടപ്പെടുന്നത് തന്നെയാണ് ഇവരുടെ നേട്ടവും. അതുകൊണ്ട് തന്നെയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന ഏത് മോശം അവസ്ഥയേയും ഇവര്‍ നേരിടുന്നത്.

ഈ ഭാഗത്തെങ്കില്‍

ഈ ഭാഗത്തെങ്കില്‍

നിങ്ങളുടെ കൈയ്യിലെ ഈ ഭാഗത്താണ് ത്രിശൂല ചിഹ്നമെങ്കില്‍ നിങ്ങള്‍ വളരെയധികം റൊമാന്റിക്കായ വ്യക്തിയാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഇത്തരക്കാര്‍ വളരെ സര്‍ഗാത്മകമായി ചിന്തിയ്ക്കാന്‍ കഴിയുന്നവരാകും.ജീവിതത്തില്‍ പ്രണയത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും പ്രണയ വിവാഹം ഇവര്‍ക്ക് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ക്രിയേറ്റീവിറ്റിയിലൂടെ പല വിധത്തിലുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ ഇവരെ തേടിയെത്തുന്നുണ്ട്.

മാത്രമല്ല ക്രിയേറ്റീവ് ആയി ഏത് കാര്യത്തിനും ഇടപെടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

ഈ ഭാഗത്തെങ്കില്‍

ഈ ഭാഗത്തെങ്കില്‍

കൈയ്യില്‍ ഈ രേഖയെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ സ്ഥലത്താണ് രേഖയെങ്കില്‍ മാനസികമായും ശാരീരികമായും വൈകാരികമായും വളരെ ശക്തിയുള്ളവരായിരിയ്ക്കും. മൗണ്ട് ഓഫ് ജുപ്പീറ്റര്‍ എന്നാണ് ഈ സ്ഥാനം അറിയപ്പെടുന്നത്. പണക്കാരുടെ കയ്യില്‍ ഈ രേഖ കണ്ട് വരുന്നുണ്ട് എന്നുള്ളതാണ്.

ഈ ഭാഗത്തെങ്കില്‍

ഈ ഭാഗത്തെങ്കില്‍

നിങ്ങളുടെ കൈയ്യില്‍ ഈ ഭാഗത്തായാണ് ത്രിശൂല ചിഹ്നം ഉള്ളതെങ്കില്‍ ഇത് വിജയത്തിന്റെയും പണത്തിന്റെയും ലക്ഷണമാണ് എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവരെ തുണച്ച് എപ്പോഴും ഭാഗ്യം ഉണ്ടാവുന്നു. വസ്തുവകകളിലൂടെയും ബിസിനസുകളിലൂടെയും പണം സമ്പാദിയ്ക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്.ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള സംശയവും ഉണ്ടാവുന്നില്ല. എപ്പോഴും കൂടുതല്‍ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാരണം ചെറിയ അബദ്ധം ഇവരെ പ്രതിസന്ധിയിലാക്കും.

ഈ ഭാഗത്തെങ്കില്‍

ഈ ഭാഗത്തെങ്കില്‍

നിങ്ങളുടെ കൈയ്യില്‍ ഈ ഭാഗത്താണ് ചിഹ്നമെങ്കില്‍ എന്താണ് ഫലം എന്ന് നോക്കാം. മൗണ്ട് ഓഫ് മെര്‍കുറിയില്‍ ഈ രീതിയില്‍ കാണപ്പെടുന്ന രേഖ വളരെ ആകര്‍ഷകമായ വ്യക്തിത്വമുള്ളവരാകും. നേതൃനിരയിലേക്കും ഇവര്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ പ്രശസ്തിയിലേക്ക് ഇവര്‍ എത്തുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ സാധിക്കില്ല.

ഈ ഭാഗത്തായെങ്കില്‍

ഈ ഭാഗത്തായെങ്കില്‍

നിങ്ങളുടെ കൈയ്യിലെ ഈ ഭാഗത്താണ് ത്രിശൂല ചിഹ്നമെങ്കില്‍ ഇത് നിങ്ങള്‍ നല്ലൊരു നേതാവാണ് എന്നാണ് സൂചിപ്പിയ്ക്കുന്നത്. ലീഡര്‍മാരുടെ കൈകളില്‍ ഇത്തരം രേഖകള്‍ കണ്ടുവരുന്നുണ്ട്. ഇവര്‍ക്ക് ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാനുള്ള കഴിവുണ്ടാകും. നല്ല പ്രാസംഗികരായിരിക്കും ഇവര്‍.രാഷ്ട്രീയത്തില്‍ ഇവര്‍ക്ക് ഭാവിയുണ്ടാവും. മറ്റുള്ളവരെ നയിക്കുന്നതിന് ഇവര്‍ എപ്പോഴും താല്‍പ്പര്യം പ്രകടിപ്പിക്കും. ചുറ്റുമുള്ളവര്‍ ഇഷ്ടപ്പെടുന്ന മികച്ച നേതാവാകാന്‍ തന്നെയായിരിക്കും ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുക.

English summary

What Is The Significance Of Trishul Sign In Your Hand

Here in this article we are discussing about the significance of trishul sign in your hand. Read on.
X