For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ 14-ന് സ്‌ട്രോബെറി മൂണ്‍ കാണാം: എന്താണ് സ്‌ട്രോബെറി മൂണ്‍?

|

ആകാശ വിസ്മയങ്ങള്‍ എപ്പോഴും അത്ഭുതങ്ങള്‍ കൊണ്ട് വരുന്നതാണ്. ഓരോ സമയവും നടക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും നമ്മുടെ ശാസ്ത്രലോകം സജ്ജമാണ് എന്നതാണ്. ഈ അടുത്താണ് നേര്‍രേഖയില്‍ അഞ്ച് ഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്ന ആകാശക്കാഴ്ച നാം കണ്ടത്. എന്നാല്‍ ഈ ജൂണില്‍ നിങ്ങള്‍ക്കായി സ്‌ട്രോബെറി മൂണ്‍ എന്ന വാനവിസ്മയം കൂടി ഒരുങ്ങുകയാണ്. ജൂണില്‍ സംഭവിക്കുന്ന പൂര്‍ണ ചന്ദ്രനെയാണ് സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നത്. ജൂണ്‍ 14-നാണ് ഇത് അതിന്റെ എല്ലാ വിധ തിളക്കത്തോടെയു ഉച്ചസ്ഥായിയില്‍ എത്തുന്നത്. എന്നാല്‍ സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നത് ഈ ചന്ദ്രന് ആകൃതി സ്‌ട്രോബെറി പോലെ ആയത് കൊണ്ടല്ല, അമേരിക്കയിലേയും കാനഡനയിലേയും പാരമ്പര്യവും സംസ്‌കാരവും ഇതിനോട് ചേര്‍ന്നിട്ടുണ്ട്. കാരണം ഈ ഇടങ്ങളിലെ ഗോത്രവിഭാഗമായ അല്‍ഗോന്‍ക്വീന്‍ ആണ് ഈ ചന്ദ്രനെ സ്‌ട്രോബെറി മൂണ്‍ എന്ന് വിളിച്ചത്. കാരണം ഈ ദിനങ്ങളിലാണ് ഇവിടങ്ങളില്‍ സ്‌ട്രോബെറി വിളവെടുപ്പ് നടത്തുന്നത്. അതുകൊണ്ടാണ് ഇതിനെ സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നത്.

Strawberry Moon

നാസയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌ട്രോബെറി മൂണ്‍, അഥവാ മീഡ് മൂണ്‍ അല്ലെങ്കില്‍ ഹണിമൂണ്‍ എന്നെല്ലാം ഈ ആകാശ വിസ്മയം അറിയപ്പെടുന്നുണ്ട്. കാരണം ജൂണ്‍ മാസത്തിലാണ് പലയിടങ്ങളിലും വിളവെടുപ്പ് നടക്കുന്നത്. അതുകൊണ്ട ്കൂടിയാണ് ഈ വാനവിസ്മയത്തെ സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നത്. ഇന്ത്യയില്‍, ജൂണ്‍ പൂര്‍ണ്ണചന്ദ്രനെ വടപൂര്‍ണ്ണിമ എന്ന് പറയുന്നുണ്ട്. ഇത് ഒരു ഉത്സവമായി തന്നെ പല ഇടങ്ങളിലും കൊണ്ടാടാറുണ്ട്. ഇതോടനുബന്ധിച്ചാണ് വടസാവിത്രി വ്രതം അനുഷ്ഠിക്കുന്നതും. കേരളത്തില്‍ ആഘോഷിക്കുന്നതല്ലെങ്കിലും വടക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ വിവാഹിതരായ സ്ത്രീകള്‍ വടസാവിത്രി വ്രതം അനുഷ്ഠിച്ച് ആഘോഷിക്കുന്നുണ്ട്. സാവിത്രിയുടെയും സത്യവാന്റെയും ഐതിഹ്യമാണ് ഇതിന് പിന്നിലുള്ളത്. യമരാജനില്‍ നിന്ന് തന്റെ ഭര്‍ത്താവിന്റെ ജീവന്‍ പരമഭക്തിയില്‍ തിരിച്ച് വാങ്ങിച്ച സാവിത്രിയുടെ ഓര്‍മ്മക്കായാണ് ഈ ദിനം സ്ത്രീകള്‍ കൊണ്ടാടുന്നത്. വടപൂര്‍ണിമ നാളില്‍ സാവിത്രിയെ സ്ത്രീകള്‍ ആരാധിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുകയും പങ്കാളിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

സ്‌ട്രോബെറി മൂണ്‍ കാണപ്പെടുന്നത്

Strawberry Moon

ജൂണ്‍ 14-ന് ഏകദേശം 5:22-ന് പൂര്‍ണ്ണ ചന്ദ്രന്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. ഇത് രാത്രി മുഴുവന്‍ അതേ ശോഭയോടെ ജ്വലിക്കുന്നു. ഇത് മാത്രമല്ല പിങ്ക് കലര്‍ന്ന നിറത്തിലായിരിക്കും ചന്ദ്രന്‍ കാണപ്പെടുന്നത്. ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ ദൃശ്യം കൗതുകമുണര്‍ത്തും. ഏറ്റവും തിളക്കത്തിലും വലുപ്പത്തിലും ചന്ദ്രനെ കാണാം എന്നത് തന്നെയാണ് ഈ ദിനത്തിന്റെ പ്രത്യേകതയും.

അടുത്ത പൗര്‍ണ്ണമി എപ്പോഴാണ്?

സാമുദ്രിക ശാസ്ത്രപ്രകാരം കാലില്‍ മറുകെങ്കില്‍ ഫലം ഇപ്രകാരംസാമുദ്രിക ശാസ്ത്രപ്രകാരം കാലില്‍ മറുകെങ്കില്‍ ഫലം ഇപ്രകാരം

ജൂണ്‍ മാസത്തിലെ ന്യൂമറോളജി ഫലം നിങ്ങള്‍ക്ക് നല്‍കുന്നത്ജൂണ്‍ മാസത്തിലെ ന്യൂമറോളജി ഫലം നിങ്ങള്‍ക്ക് നല്‍കുന്നത്

ഗ്രിഗോറിയന്‍ കലണ്ടറില്‍ ഭൂരിഭാഗവും ചാന്ദ്ര വര്‍ഷത്തിലെ 354 ദിവസങ്ങളില്‍ 12 പൂര്‍ണ്ണ ചന്ദ്രന്മാരെ കാണാന്‍ സാധിക്കും എന്നാണ് പറയുന്നത്. എന്നാല്‍ അടുത്ത ചന്ദ്രനെ 2022 ജൂലൈയില്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും. ഇത് വേറൊരു പേരിലാണ് അറിയപ്പെടുന്നത്. ബക്ക് മൂണ്‍ എന്നറിയപ്പെടുന്ന ഈ പൂര്‍ണ്ണ ചന്ദ്രന്‍ ഉച്ചയ്ക്ക് 2:37 ന് അതിന്റെ തിളക്കത്തിലേക്ക് എത്തുന്നു.

English summary

What is Strawberry Moon? Know How & Where to Watch on June 14th in Malayalam

Here in this article we are sharing what is strawberry moon, where to watch on June 14th in malayalam.
Story first published: Monday, June 13, 2022, 11:32 [IST]
X
Desktop Bottom Promotion