For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലമുറകള്‍ വിടാതെ പിന്തുടരും പിതൃപക്ഷ ദോഷം; ഇതാണ് പ്രതിവിധി

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഒരു വ്യക്തിയെ ധാരാളം ദോഷങ്ങള്‍ പിന്തുടരും. ഇത് അവരുടെ ജനനം മുതല്‍ക്കേതന്നെ സംഭവിക്കുന്നു, പാരമ്പര്യമായി ദോഷങ്ങള്‍ വന്നുചേരുന്നു. അത്തരത്തിലൊരു ദോഷമാണ് പിതൃദോഷം. ഒരു വ്യക്തിക്ക് പിതൃദോഷം ഉണ്ടെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ പലവിധത്തിലുള്ള കഷ്ടപ്പാടുകള്‍ നേരിടേണ്ടതായി വരുന്നു. ബ്രഹ്‌മപുരാണത്തില്‍ പറയുന്നതനുസരിച്ച്, അശ്വിനി മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ തലേദിവസം യമധര്‍മ്മരാജന്‍ എല്ലാ ആത്മാക്കള്‍ക്കും മോചനം നല്‍കുന്നു. അങ്ങനെ അവര്‍ക്ക് അവരുടെ മക്കള്‍ ശ്രാദ്ധത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണം സ്വീകരിക്കാനും കഴിക്കാനും കഴിയും.

Most read: ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read: ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

ആരാണോ തങ്ങളുടെ പിതൃക്കള്‍ക്ക് വേണ്ടി ശ്രാദ്ധം ചെയ്യാത്തത്, അവരില്‍ ആത്മാക്കള്‍ കോപാകുലരാകുകയും ഇവര്‍ക്ക് പിതൃ ദോഷ ശാപം അനുഭവിക്കേണ്ടിയും വരുന്നു. ഇതുമൂലം വരും തലമുറയ്ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇതാണ് പിതൃദോഷം എന്ന് പറയുന്നത്. ഈ ലോകത്ത്, ഒരു വ്യക്തിയുടെ മരണത്തെ രണ്ട് തരത്തില്‍ തരംതിരിക്കാം. അതായത് സ്വാഭാവിക മരണവും അസ്വാഭാവിക മരണവും. സ്വാഭാവിക മരണം നടക്കുന്നത് ദൈവത്താലാണ്, പക്ഷേ അസ്വാഭാവിക മരണം സംഭവിക്കുന്നത് പ്രധാനമായും പിതൃദോഷം മൂലമാണ് കരുതപ്പെടുന്നു.

പിതൃദോഷങ്ങള്‍ വ്യത്യസ്ത തരം

പിതൃദോഷങ്ങള്‍ വ്യത്യസ്ത തരം

പിതൃദോഷം പല തരത്തിലാകാം. ഏറ്റവും സാധാരണമായ മൂന്ന് തരത്തിലുള്ള പിതൃദോഷങ്ങളുണ്ട്. ആദ്യത്തേത്, മരിച്ചുപോയ പൂര്‍വ്വികര്‍ സ്വന്തം കുടുംബത്തെ ശപിക്കുമ്പോള്‍ സംഭവിക്കുന്ന ദോഷമാണ്. കാരണം അവരുടെ കര്‍മ്മങ്ങള്‍ ചെയ്യാതിരുന്നല്‍ അല്ലെങ്കില്‍ പൂര്‍ണ്ണമനസോടെ കര്‍മ്മങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍ ഇത് സംഭവിക്കാം. രണ്ടാമത്തേത്, പുറത്തുനിന്നുള്ള ഒരു വ്യക്തി പൂര്‍വ്വികരെ ശപിക്കുകയും കുടുംബത്തില്‍ ശാപം തുടരുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദോഷമാണ്. മൂന്നാമത്തേത്, നിങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കാതിരിക്കുകയും അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ ഉപേക്ഷിക്കുകയും ചെയ്യുമ്പോഴാണ്.

പിതൃദോഷം മൂലമുള്ള പ്രശ്‌നങ്ങള്‍

പിതൃദോഷം മൂലമുള്ള പ്രശ്‌നങ്ങള്‍

പിതൃദോഷംദോഷം അനുഭവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ കുട്ടികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. കുട്ടികള്‍ക്ക് ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങള്‍ കണ്ടേക്കാം. ഒരു കുട്ടി ജനിച്ചതിന്റെ ആദ്യ ദിവസം മുതല്‍ തന്നെ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നത് ചിലപ്പോള്‍ നിങ്ങള്‍ കണ്ടിരിക്കാം. ഇതിന് കാരണം പിതൃദോഷമാണ്.

Most read:തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനം

കുടുംബത്തില്‍ പ്രശ്‌നം

കുടുംബത്തില്‍ പ്രശ്‌നം

പിതൃദോഷം വീട്ടില്‍ എപ്പോഴും തര്‍ക്കളുടെ അന്തരീക്ഷത്തിലേക്ക് നയിക്കുന്നു. വളരെ ചെറിയ കാര്യങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതിനെല്ലാം കാരണം പിതൃദോഷമാണ്. പിതൃദോഷം ബാധിച്ച ആളുകള്‍ക്ക് അവരുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. എല്ലാ ശ്രമങ്ങള്‍ നടത്തിയാലും പിതൃദോഷം കാരണം കൃത്യസമയത്ത് വിവാഹം കഴിക്കാന്‍ കഴിയാതെ വരും.

കടക്കെണി, രോഗങ്ങള്‍

കടക്കെണി, രോഗങ്ങള്‍

പിതൃദോഷം മൂലം ബുദ്ധിമുട്ടുന്ന ആളുകളെ പതിവായി കടങ്ങള്‍ക്ക് അലട്ടുന്നു. എല്ലാ ശ്രമങ്ങള്‍ നടത്തിയാലും അവരുടെ കടം തീര്‍ക്കാന്‍ കഴിയാതെവരും. പിതൃദോഷം കാരണം കുടുംബം എപ്പോഴും രോഗങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കും. പലപ്പോഴും ആ കുടുംബം ശാരീരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.

Most read:സെപ്റ്റംബര്‍ 14 മുതല്‍ ഈ 6 രാശിക്ക് ഭാഗ്യകാലംMost read:സെപ്റ്റംബര്‍ 14 മുതല്‍ ഈ 6 രാശിക്ക് ഭാഗ്യകാലം

ജോലിയില്‍ പരാജയം

ജോലിയില്‍ പരാജയം

ഒരു കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകുന്നില്ലെങ്കില്‍, അവര്‍ എപ്പോഴും ദാരിദ്ര്യത്താല്‍ ചുറ്റപ്പെട്ടവരാണെങ്കില്‍ അത് പിതൃദോഷത്തിന്റെ പ്രഭാവം കാരണമാണ്. അത്തരം സാഹചര്യങ്ങളില്‍, ഒരു വ്യക്തിക്ക് താന്‍ ചെയ്യുന്ന ഒരു ജോലിയിലും വിജയിക്കാന്‍ കഴിയാതെ വരും. ഒരു കുടുംബം പിതൃ ദോഷം അനുഭവിക്കുന്നുണ്ടെങ്കില്‍, കുടുംബത്തിലെ ആളുകള്‍ സ്വപ്നത്തില്‍ ഒരു പാമ്പിനെ കണ്ടേക്കാം അല്ലെങ്കില്‍ ഭക്ഷണമോ വസ്ത്രമോ ആവശ്യപ്പെടുന്ന തന്റെ പൂര്‍വ്വികനെ സ്വപ്‌നത്തില്‍ കണ്ടേക്കാം.

മറ്റ് ദോഷഫലങ്ങള്‍

മറ്റ് ദോഷഫലങ്ങള്‍

* കുടുംബത്തിലെ ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ ശ്വാസകോശത്തിനും നാഡിക്കും പരിക്കേല്‍ക്കും

* കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിട്ടുമാറാത്ത രോഗങ്ങള്‍

* കുടുംബത്തില്‍ ആവര്‍ത്തിച്ചുള്ള ഗര്‍ഭം അലസല്‍

* കുട്ടികളുടെ പല്ലും മോണയും ദുര്‍ബലകല്‍

* വിവാഹങ്ങളില്‍ അനന്തമായ കാലതാമസം

* ദാരിദ്ര്യവും കുടുംബത്തില്‍ എപ്പോഴും പ്രശ്‌നങ്ങളും

* ജീവിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അവസ്ഥ

* കുടുംബത്തില്‍ പതിവായി അസ്വസ്ഥത, ഏറ്റുമുട്ടലുകള്‍, അഭിപ്രായവ്യത്യാസങ്ങള്‍ എന്നിവ

Most read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരംMost read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരം

പിതൃദോഷത്തില്‍ നിന്ന് മോചനം നേടാന്‍

പിതൃദോഷത്തില്‍ നിന്ന് മോചനം നേടാന്‍

പൂര്‍വ്വികരുടെ ശാപത്തില്‍ ധാരാളം ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍, അവ തിരുത്താനുള്ള വഴികളും ഉണ്ട്. ശ്രാദ്ധത്തിന്റെ 15 ദിവസങ്ങളില്‍ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ഈ സമയത്ത്, നമ്മുടെ പൂര്‍വ്വികരുടെ ആത്മാക്കള്‍ ശ്രാദ്ധ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. മരിച്ചുപോയ പൂര്‍വ്വികരുടെ മക്കള്‍ ഈ സമയം അവര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യുകയും പിണ്ഡം സമര്‍പ്പിക്കുകയും വേണം. കൂടാതെ, മരണപ്പെട്ട പൂര്‍വ്വികരുടെ ചരമദിനത്തില്‍ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കണം.

പിതൃദോഷം ഒഴിവാക്കാനുള്ള പരിഹാരങ്ങള്‍

പിതൃദോഷം ഒഴിവാക്കാനുള്ള പരിഹാരങ്ങള്‍

നിങ്ങള്‍ക്ക് പിതൃദോഷം ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില പരിഹാരങ്ങള്‍ ഇവയാണ്:

* പിതൃപക്ഷത്തിലെ ശ്രാദ്ധത്തിന്റെ 15 ദിവസങ്ങളിലും അമാവാസികളിലും പൂര്‍വ്വികര്‍ക്ക് ഭക്ഷണം സമര്‍പ്പിക്കണം.

* പശുക്കള്‍ക്ക് ചോറ് കുഴച്ച് ഉരുളയായി കൊടുക്കുക

* മഹാവിഷ്ണുവിനെ ആരാധിക്കുക

* പൂര്‍വ്വികരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ അവര്‍ അപൂര്‍ണ്ണമാക്കി വച്ച ജോലികള്‍ പൂര്‍ത്തിയാക്കുക

* എല്ലാ അമാവാസി ദിവസങ്ങളിലും ഒരു ബ്രാഹ്‌മണന് ഒരുനേരം ഭക്ഷണം തയാറാക്കാനുള്ള വസ്തുക്കളും പണവും നല്‍കുക. ഗോതമ്പ് മാവ്, പച്ചക്കറികള്‍ (ഉള്ളി, വെളുത്തുള്ളി ഒഴികെ), നെയ്യ്, പഞ്ചസാര, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ദാനം ചെയ്യാം.

* കുടുംബത്തില്‍ ഏതെങ്കിലും ചടങ്ങുകള്‍ നിങ്ങളുടെ പൂര്‍വ്വികരുടെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ മാത്രം ആരംഭിക്കുക.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

മറ്റ് പരിഹാരങ്ങള്‍

മറ്റ് പരിഹാരങ്ങള്‍

* ഏതെങ്കിലും പ്രവൃത്തി ഏറ്റെടുക്കുന്നതിനോ ആരംഭിക്കുന്നതിനോ മുമ്പ് പൂര്‍വ്വികരെ ധ്യാനിച്ച് പ്രാര്‍ത്ഥിക്കുക.

* അമാവാസി സമയത്ത് കാക്കകള്‍ക്കും ഉറുമ്പുകള്‍ക്കും ഭക്ഷണം കൊടുക്കുക.

* അമാവാസിയില്‍ പൂര്‍വ്വികരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ ഒരു വിളക്ക് കത്തിക്കുക.

* നിങ്ങളുടെ പൂര്‍വ്വികരുടെ ഫോട്ടോകള്‍ തെക്ക് ദിശയില്‍ വയ്ക്കുക, ആ ദിശയില്‍ എപ്പോഴും അവരോട് പ്രാര്‍ത്ഥിക്കുക.

* ഒരു ആല്‍മരത്തിന്റെ ചുവട്ടില്‍ എല്ലാ ദിവസവും വെള്ളം നല്‍കുക. അത് സാധ്യമല്ലെങ്കില്‍ എല്ലാ ഞായറാഴ്ചയും ഈ ആചാരം നടത്തുക.

* എല്ലാ ശനിയാഴ്ചയും ആല്‍മരത്തിന് കീഴില്‍ ഒരു വിളക്ക് കത്തിക്കുക.

* ഏതെങ്കിലും ക്ഷേത്രത്തിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ എല്ലാ അമാവാസി, പൗര്‍ണമി ദിവസങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ സംഭാവന ചെയ്യുക.

English summary

What is Pitru Paksha dosh effects and remedies in Malayalam

Pitru dosha is the dosha or suffering that occurs due to the wrongdoings of our ancestors. Here are some effects and remedies of Pitru Paksha dosh.
Story first published: Wednesday, September 15, 2021, 11:14 [IST]
X
Desktop Bottom Promotion