Latest Updates
-
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്?
ഓണം പോലെ സുന്ദരമാണ് ഓണവില്ല്: അറിയാം ഐതിഹ്യവും ചരിത്രവും
ഓണം എന്നത് മലയാളിയുടെ ദേശീയ ആഘോഷമാണ്. പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഓണാഘോഷത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം തന്നെ ഓണവും ആഘോഷിക്കപ്പെടുന്നു. ഓണം പോലെ തന്നെ അതിസുന്ദരമാണ് ഓണവുമായി ബന്ധപ്പെട്ട് നാം കേട്ടിട്ടുള്ള ഐതിഹ്യങ്ങളും. ഓണപ്പാട്ടും, ഓണത്തപ്പനും, ഓണക്കോടിയും, ഓണവില്ലും എല്ലാം ഇത്തരത്തില്‍ നാം വളരെയധികം സന്തോഷത്തോടെയും ഗൃഹാതുരത്വത്തോടെയും ഓര്‍മ്മിക്കേണ്ടതാണ്.

ശ്രീപത്മനാഭ സ്വാമിക്കാണ് ഓണവില്ല് സമര്‍പ്പണം എന്നാണ് വിശ്വാസം. തിരുവോണ നാളിലാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമര്‍പ്പിക്കുന്നത്. ഓണവില്ലിന് പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഐതിഹ്യം ഉണ്ട്. കേരളത്തില്‍ വര്‍ഷാവര്‍ഷം തന്റെ പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാന് വേണ്ടി മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ വരച്ചു കാണിക്കുന്നതിനാണ് ഓണവില്ല് ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. ഓണവില്ലിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഓണവില്ലും പത്മനാഭസ്വാമിയും
ഓണവില്ലിന് പത്മനാഭസ്വാമിയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം ഉണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശില്പ്പികളുടെ കുടുംബത്തില്‍ പെട്ട വിശ്വകര്‍മ്മരുടെ നേതൃത്വത്തിലാണ് ഓണവില്ല് സമര്‍പ്പിക്കുന്നത്. ചിങ്ങമാസത്തില്‍ തിരുവോണ നാളിലാണ് ഓണവില്ല് സമര്‍പ്പണം നടക്കുന്നത്. മുകളില്‍ പറഞ്ഞതുപോലെ ഓണത്തിന് കേരളത്തില്‍ എത്തുന്ന മഹാബലി തമ്പുരാന് മഹാവിഷ്ണുവിന്റെ ദശാവതാരങ്ങള്‍ വരച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ഓണവില്ല് ഉപയോഗിക്കുന്നത് എന്നാണ് ഐതിഹ്യം.

ഐതിഹ്യം അറിയാം
എന്താണ് ഓണവില്ലിന്റെ ഐതിഹ്യം എന്ന് നമുക്ക് നോക്കാം. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് ഓണവില്ല് സമര്‍പ്പിക്കുന്നത്. മഹാബലിയെ വാമനനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോള്‍ മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആവശ്യപ്പെടുകയും അതിന് പ്രകാരം വിശ്വരൂപം കാണിക്കുകയും ചെയ്തു. പിന്നീട് ഭഗവാന്റെ വിശ്വരൂപത്തോടൊപ്പം ഉപകഥകളും അവതാരങ്ങളും എല്ലാം കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇതിന് വേണ്ടി വിശ്വകര്‍മ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രത്യക്ഷപ്പെടുത്തി കാണിക്കുകയും ചെയ്തു. ഇത് തന്നെയാണ് ഇപ്പോഴും തുടര്‍ന്ന് പോരുന്നത്.

തയ്യാറാക്കുന്നത്
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന വില്ലുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത് കടമ്പ് അല്ലെങ്കില്‍ മഹാഗണി വിഭാഗത്തില്‍ പെട്ട ദേവഗണങ്ങളെയാണ് ഉപയോഗിക്കുന്നത്. പിന്നീട് വില്ല് അളവില്‍ പണിത ശേഷം വില്ല് ഭക്തിയോടെ ഗൃഹത്തില്‍ സൂക്ഷിച്ചതിന് ശേഷമാണ് പിന്നീട് ഇത് ക്ഷേത്രത്തില്‍ പ്രതിഷ്ഠകളില്‍ ചാര്‍ത്തുന്നത്. വില്ല് നിര്‍മ്മാണം ആരംഭിക്കുന്നത് മിഥുന മാസത്തിലാണ്.

തയ്യാറാക്കുന്നത്
വ്രതാനുഷ്ഠാനങ്ങളോടെയാണ് വില്ല് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. 41 ദിവസത്തെ വ്രതമെടുത്ത് ഉത്രാട ദിനത്തില്‍ ആണ് വില്ല് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ശാസ്താവ്, ശ്രീകൃഷ്ണന്, ഗണപതി എന്നീ ഭഗവാന്മാര്ക്ക് ഈ ദിനത്തില്‍ വില്ലുകള്‍ ചാര്‍ത്തുന്നു. പ്രത്യേകമായി തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ നടത്തുന്ന പൂജകള്‍ക്ക് ശേഷം പിന്നീട് വില്ല് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സൂക്ഷിക്കും. ഓണദിനങ്ങളില്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ഓണവില്ല് ദര്‍ശിക്കുന്നതിനുള്ള അവസരം ഉണ്ടാവുന്നു.

ഓണവില്ല് വാദ്യം
ഓണവില്ല് ഉപയോഗിച്ച് പാട്ട് പാടുന്നത് നാം കണ്ടിട്ടുണ്ട്. ഓണവില്ല് ഉപയോഗിച്ചാണ് പാട്ട് പാടിയിരുന്നത്. ഓണക്കാലത്താണ് ഇത് ഏറ്റവും ഉപയോഗിച്ചിരുന്നത് എന്നതാണ്. പണ്ട് കാലങ്ങളില്‍ ഓണവില്ലും കൈയ്യില്‍ പിടിച്ച് ഓണത്തെയ്യത്തോടൊപ്പം പാടിയിറങ്ങുന്നത് പതിവ് കാഴ്ചയാണ്. എല്ലാ വീടുകളിലും ഓണവില്ലുമായി ആളുകള്‍ പാട്ട് പാടി കയറിയിറങ്ങുന്നു. ഓണവില്ലിന്റെ പാത്തിയുണ്ടാക്കുന്നതിന് വേണ്ടി തെങ്ങ്, കമുക് തുടങ്ങിയവ ഉപയോഗിക്കുന്നു. പഠിച്ചെടുക്കാന്‍ അല്പം പ്രയാസമുള്ള വാദ്യോപകരണമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
pic courtesy:Sugeesh



Click it and Unblock the Notifications