For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയം ഭര്‍ത്താവിനൊപ്പം കിടന്നാല്‍

ആര്‍ത്തവ സമയം ഭര്‍ത്താവിനൊപ്പം കിടന്നാല്‍

|

വിശ്വാസങ്ങള്‍ക്കൊപ്പം ജീവിയ്ക്കുന്നവരുണ്ട്. അവിശ്വാസമെന്നു പറഞ്ഞു ജീവിയ്ക്കുന്നവരുമുണ്ട്. വിശ്വാസികള്‍ക്ക് വിശ്വാസം സത്യമെന്നു പറയാം. വിശ്വസിയ്ക്കുന്നവര്‍ വിശ്വസിയ്ക്കട്ടെ, അല്ലാത്തവര്‍ക്ക് അവരുടെ രീതിയില്‍ പോകാം എന്നു വേണം, പറയുവാന്‍.

സ്ത്രീ ശരീരത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട പ്രക്രിയകളില്‍ ഒന്നാണ് ആര്‍ത്തവം. പ്രത്യുല്‍പാദനത്തിന് സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് പ്രാപ്തമാക്കുന്ന ഒന്നാണിത്. തികച്ചും സയന്‍സ്.

എന്നാല്‍ ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്ന ഒരു തലമുറയായിരുന്നു, പണ്ട്. ഈ സമയത്ത് പല കാര്യങ്ങളും സ്ത്രീകള്‍ക്ക് നിഷിദ്ധമാണ്. ഇപ്പോഴും വിശ്വാസികള്‍ ആര്‍ത്തവ സമയത്ത് ക്ഷേത്രങ്ങളില്‍ പോകുകയോ പൂജാദി കര്‍മങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല. സ്ത്രീകള്‍ അടുക്കളയില്‍ കയറാതിരിയ്ക്കുക പോലുളള ചില കാര്യങ്ങളും പണ്ടു കാലത്ത്, ഇപ്പോഴും ചിലയിടത്തെങ്കിലും നടക്കുന്നുമുണ്ട്.

ആര്‍ത്തവ കാലത്ത് ഭര്‍ത്താവിനൊപ്പം കിടക്കാമോ, ഇത് ഭര്‍ത്താവിന് ആയുസിന് ദോഷമാണോ എന്നുള്ള രീതിയിലെ വിശ്വാസങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.

ആര്‍ത്തവ സമയത്ത്

ആര്‍ത്തവ സമയത്ത്

ആര്‍ത്തവ സമയത്ത് സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും നടക്കുന്നുണ്ട്. ഈ സമയത്ത് ശരീര ഊഷ്മാവ് വര്‍ദ്ധിയ്ക്കുന്നു. ഈ സമയത്ത് സ്ത്രീയില്‍ നെഗറ്റീവ് ഊര്‍ജ പ്രവാഹവുമുണ്ടാകുമെന്നു പറയുന്നു. ഇതാണ് ആര്‍ത്തവ സമയത്ത് ക്ഷേത്രങ്ങളില്‍ പോകരുതെന്നു പറയുന്നതിന്റെ ഒരു കാരണം. ഭര്‍ത്താവിന്റെ അടുത്തു നിന്നും ഈ സമയത്ത് മാറിക്കിടക്കുമ്പോള്‍ ഇതേ നെഗറ്റീവ് ഊര്‍ജത്തിന്റെ പ്രവാഹമില്ലാതിരിയ്ക്കുകയെന്നതാണ് ഇതിനു പറയുന്ന ഒരു കാര്യം.

ആര്‍ത്തവ കാലത്തു പൊതുവേ

ആര്‍ത്തവ കാലത്തു പൊതുവേ

ആര്‍ത്തവ കാലത്തു പൊതുവേ സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നത് സാധാരണയാണ്. ഈ സമയത്ത് അത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനും മാറിക്കിടക്കുക എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നു. ഇതു കൊണ്ട് സ്ത്രീയ്ക്കു സുഖമായി കിടക്കാനുള്ള ഒരു സാഹചര്യം എന്നു വേണം, പറയുവാന്‍.

വിശ്വാസ പ്രകാരം

വിശ്വാസ പ്രകാരം

വിശ്വാസ പ്രകാരം ആര്‍ത്തവ കാലത്ത് ഭര്‍ത്താവിന്റെ അടുത്തു നിന്നും മാറിക്കടക്കുന്നതാണ് നല്ലതെന്നു പറയുന്നു. ഇതു വിശ്വാസ പ്രകാരം മാത്രം. സയന്‍സ് പരമായി മുകളില്‍ പറഞ്ഞ കാര്യങ്ങളാണ് ഇതിനു പുറകിലെ കാരണങ്ങളായി പറയുന്നത്.

ഇത്തരം സമയത്ത്

ഇത്തരം സമയത്ത്

ഇത്തരം സമയത്ത് ഭര്‍ത്താവിന്റെ അടുത്തു കിടന്നാല്‍ ഭര്‍ത്താവിന് ആയുസിനു ദോഷം വരുമെന്ന ചിന്തകള്‍ തെറ്റാണ്. എന്നാല്‍ ഇത് അശുദ്ധിയായി കാണുന്ന ഒരു വിഭാഗം ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ പാലിയ്ക്കുന്നവരുണ്ട്. ആയുസിന് കുഴപ്പമില്ല, എന്നാല്‍ സ്ത്രീ ശരീരത്തില്‍ അശുദ്ധ രക്തമാണ് ആര്‍ത്തവ സമയത്തുള്ളത്. ഇതു ശരീരം പുറന്തള്ളുന്നു. അതായത് കുഞ്ഞിനു വേണ്ടി കരുതി വച്ചിരിയ്ക്കുന്ന രക്തം ദുഷിച്ച് പുറത്തേയ്ക്കു പോകുന്നതാണ് ആര്‍ത്തവ രക്തം. ആര്‍ത്തവം അശുദ്ധിയല്ലെങ്കിലും ആര്‍ത്തവ രക്തം അശുദ്ധമാണ്.

വിശ്വാസികള്‍ക്ക്

വിശ്വാസികള്‍ക്ക്

വിശ്വാസികള്‍ക്ക്, ആര്‍ത്തവം അശുദ്ധമായി കണക്കാക്കുന്നവര്‍ക്ക് ഭര്‍ത്താവില്‍ നിന്നും മാറിക്കിടക്കാം. നെഗറ്റീവ് ഊര്‍ജം പോലുള്ള സയന്‍സ്പരമായ കാര്യങ്ങളും ഇതിലുണ്ട്. ആര്‍ത്തവ സമയത്തെ ബന്ധപ്പെടല്‍ മിക്കവാറും സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ഇതിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെങ്കില്‍പോലും. പങ്കാളിയ്‌ക്കൊപ്പം കിടക്കുന്നത് പങ്കാളിയില്‍ കാമവാസനയുണ്ടാക്കുന്നുവെന്ന വിശദീകരണവും ഈ മാറിക്കിടക്കലിനു കാരണമായി പറയാം.

English summary

What Happens When A Woman Sleeps With Husband During Periods

What Happens When A Woman Sleeps With Husband During Periods, Read more to know about,
X
Desktop Bottom Promotion