Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
സ്ത്രീകളെ സ്വപ്നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!
സ്വപ്നങ്ങള്‍ ഭാവിയില്‍ വരാനിരിക്കുന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നു അല്ലെങ്കില്‍ സൂചന നല്കുന്നു. ഇവ ശ്രദ്ധിക്കുകയും ആ അടയാളങ്ങളുടെ അര്‍ത്ഥം മനസിലാക്കുകയും വേണം. നാം സ്വയം സൂക്ഷിക്കാന്‍ പ്രപഞ്ചം അയയ്ക്കുന്ന അടയാളങ്ങളാണ് സ്വപ്നങ്ങള്‍. നിങ്ങള്‍ സ്ത്രീകളെ സ്വപ്നം കാണാറുണ്ടോ? എങ്കില്‍ അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാമോ? സ്ത്രീകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. നിങ്ങളുടെ സ്വപ്നത്തില്‍ സ്ത്രീകളെ കണ്ടാല്‍ അതിന്റെ അര്‍ത്ഥം ഇതൊക്കെയാണ്.. ലേഖനം വായിക്കൂ.

ഒരു സ്ത്രീയെ സ്വപ്നം കാണുന്നത്
നിങ്ങള്‍ ഒരു സ്ത്രീയെ സ്വപ്നം കാണുന്നത്, നിങ്ങളില്‍ പ്രതിഫലിക്കുന്ന വികാരത്തെ സൂചിപ്പിക്കുന്നു. നിങ്ങള്‍ ഒരു സ്ത്രീയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും ഇത് അര്‍ത്ഥമാക്കുന്നു.

അറിയാത്ത ഒരു സ്ത്രീയെ സ്വപ്നം കാണുന്നത്
ഒരു പരിചയമില്ലാത്ത സ്ത്രീയെ സ്വപ്നം കാണുന്നത് അര്‍ത്ഥമാക്കുന്നത്, നിങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ എങ്ങനെയെന്ന് ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ്. നിങ്ങളുടെ ജീവിതത്തില്‍ ഒരു ബന്ധത്തിലെ ആവശ്യം ഇത് സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് വളരെ ഒറ്റപ്പെട്ടതായി തോന്നുന്നുവെന്നും ഈ സ്വപ്നം അര്‍ത്ഥമാക്കുന്നു.

പരിചയമുള്ള ഒരു സ്ത്രീയെ സ്വപ്നം കാണുന്നത്
പരിചയമുള്ള ഒരു സ്ത്രീയെ സ്വപ്നം കാണുന്നത് അര്‍ത്ഥമാക്കുന്നത്, ഭയമില്ലാതെ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത് എന്നാണ്. നിങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ബദലുകള്‍ തിരയേണ്ടതാണെന്നും ഇത് സൂചിപ്പിക്കുന്നു.

ഒരു സ്ത്രീയെ ആലിംഗനം ചെയ്യുന്നത്
ഈ സ്വപ്നം സൂചിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരാള്‍ നിങ്ങളെ സഹായിക്കുമെന്നാണ്. ആവശ്യമുള്ള സാഹചര്യങ്ങളെ എങ്ങനെ വ്യക്തമായ മനോഭാവത്തോടെ കൈകാര്യം ചെയ്യാം എന്നും ഇത് അര്‍ത്ഥമാക്കുന്നു.

ഒരു സ്ത്രീയെ ചുംബിക്കുന്നത്
ഒരു സ്ത്രീയെ ചുംബിക്കുന്നത് നിങ്ങള്‍ സ്വപ്നം കാണുന്നത്, നിങ്ങള്‍ ഉടന്‍ തന്നെ വലിയ സ്നേഹത്തിന് വിധേയമാകുമെന്നതിന്റെ ഒരു അടയാളമാണ്.

ഒരു സ്ത്രീയോട് സംസാരിക്കുന്നത്
നിങ്ങള്‍ ഒരു സ്ത്രീയോട് സംസാരിക്കുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു യഥാര്‍ത്ഥ സുഹൃദ്ബന്ധത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, അപരിചിതയായ ഒരു സ്ത്രീയോട് സംസാരിക്കുന്നതായി സ്വപ്നം കണ്ടാല്‍ അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വരാന്‍പോകുന്ന ഒരു നേട്ടത്തെ സൂചിപ്പിക്കുന്നു.

ഗര്‍ഭിണിയായ സ്ത്രീയെ സ്വപ്നം കാണുന്നത്
നിങ്ങള്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയെ കാണുമ്പോള്‍, ഇത് നിങ്ങളുടെ അടുത്തുള്ള ഒരാളുടെയോ നിങ്ങളുടെയോ കുടുംബത്തിന്റെ വിജയം സൂചിപ്പിക്കുന്നു. നിങ്ങള്‍ ഗര്‍ഭിണിയാകുന്നതാണ് സ്വപ്നം കാണുന്നതെങ്കില്‍ ഒരു അമ്മയാകാനുള്ള നിങ്ങളുടെ ശക്തമായ ആഗ്രഹത്തെ ഇത് സൂചിപ്പിക്കുന്നു.

ഒരു സ്ത്രീയുമായി തര്‍ക്കിക്കുന്നത്
നിങ്ങള്‍ ഒരു സ്ത്രീയുമായി തര്‍ക്കിക്കുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളുടെ മേല്‍ ഒരുപാട് ഭാരം വരുന്ന കാലഘട്ടത്തെ വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ അമിത സമ്മര്‍ദ്ദം നിങ്ങളുടെ മേല്‍ വരാതിരിക്കാനും നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ശാന്തമായി ഇടപഴകാനും ശ്രമിക്കുക.

സുന്ദരിയായ ഒരു സ്ത്രീയെ സ്വപ്നം കാണുന്നത്
സുന്ദരികളായ സ്ത്രീകളെക്കുറിച്ച് സ്വപ്നം കാണുന്നത് ഒരു നല്ല അടയാളമാണ്. ഉടനെ തന്നെ നിങ്ങളുടെ പോരാട്ടം വിജയം കൈവരിക്കുമെന്നുള്ള സൂചനയാണ് ഇത്. ശരിയായ പാത തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നടത്താനാകുമെന്ന് അര്‍ത്ഥമാക്കാം.

നഗ്നയായ സ്ത്രീയെ സ്വപ്നം കാണുന്നത്
സ്വപ്നത്തില്‍ ഒരു സ്ത്രീയെ നഗ്നനായി കാണുമ്പോള്‍, നിങ്ങള്‍ ആരെയെങ്കിലും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു. ഈ സ്വപ്നം നിങ്ങളുടെ ലൈംഗികാഭിലാഷത്തെക്കുറിച്ചുള്ള ഒരു സൂചന കൂടിയാണ്.

വിരൂപയായ സ്ത്രീയെ സ്വപ്നം കാണുന്നത്
ഒരു വിരൂപയായ സ്ത്രീയെ സ്വപ്നം കാണുന്നത് നല്ല അടയാളമല്ല. പരസ്പരവിരുദ്ധമായ നിമിഷങ്ങള്‍ നിങ്ങള്‍ അനുഭവിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. നിങ്ങളുമായി അടുത്തിടപഴകുന്നവരോടുള്ള നിങ്ങളുടെ വിയോജിപ്പായി ഈ സ്വപനത്തെ കണക്കാക്കാം.

ഒരു വൃദ്ധയെ സ്വപ്നം കാണുന്നത്
പ്രായമായ ഒരു സ്ത്രീയെക്കുറിച്ച് നിങ്ങള്‍ സ്വപ്നം കാണുമ്പോള്‍, നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ഇവിടെയെത്താന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ വഴികളേയും കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇത് അര്‍ത്ഥമാക്കുന്നത്. ആരെങ്കിലും നിങ്ങളോട് കള്ളം പറയുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ സ്വപ്നം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെക്കുറിച്ച് അതിനാല്‍ അല്പം ശ്രദ്ധ പുലര്‍ത്തുക.



Click it and Unblock the Notifications