Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
നെറ്റിയുടെ ആകൃതിയും മുടിയും നിങ്ങളെക്കുറിച്ച് പറയുന്ന ചിലത്
മുടിയുടെ ആകൃതിയും നെറ്റിയുടെ ആകൃതിയും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ശരീരശാസ്ത്രപ്രകാരം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം നെറ്റിയുടെ ആകൃതി ഒരാളുടെ ചിന്താശേഷിയേയും ജ്ഞാനത്തേയും വ്യക്തിത്വത്തേയും മനസ്സിലാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചിലരില്‍ നെറ്റി വളരെയധികം വിശാലമേറിയതായിരിക്കും, ചിലരിലാവട്ടെ വീതി കുറവുള്ളതും നെറ്റി കയറിയതും ആയിരിക്കും സ്റ്റൈല്‍. എന്നാല്‍ ഇതെല്ലാം നിങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചാണ് പറയുന്നത്. നെറ്റിയുടെ ആകൃതിയും വിശാലതയും നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. അറിയാന്‍ വായിക്കൂ......

ഉയര്‍ന്നതും വിശാലമായതുമായ നെറ്റി
നിങ്ങളുടെ നെറ്റി ഉയര്‍ന്നതും വിശാലമായതുമായതാണെങ്കില് ഇവര്‍ വളരെയധികം ചിന്താശേഷിയുള്ളവരും മിടുക്കന്മാരും ആയിരിക്കും. ഇത് കൂടാതെ ഇവര്‍ക്ക് വളരെയധികം നേട്ടങ്ങളും ജീവിത വഴിയില്‍ ഉണ്ടാവുന്നു. ഇവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളായിരിക്കും. ഇത് കൂടാതെ സമ്പത്തും ഭാഗ്യവും ഇവര്‍ക്ക് കൂടെയുണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ ഹെയര്‍സ്റ്റൈല്‍ അല്പം ഉയര്ന്നിട്ടാണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് വളരെയധികം ദേഷ്യവും ഉത്കണ്ഠയും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

താഴ്ന്നതും ചെറുതുമായ നെറ്റി
നിങ്ങളുടെ നെറ്റി താഴ്ന്നതും ചെറുതുമാണ് എന്നുണ്ടെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കണം. ഇവര്‍ക്ക് മൂന്ന് വിരലുകള്‍ നെറ്റിയില്‍ വെച്ചാല്‍ ഉണ്ടാവുന്ന വീതി കണക്കാക്കിയാണ് താഴ്ന്നതും ചെറുതുമായ നെറ്റിയെന്ന് കണക്കാക്കുന്നത്. ഇവര്‍ക്ക് ധാര്‍ഷ്ട്യം വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ പ്രതീക്ഷകളില്‍ ജീവിക്കുന്നവരും ആയിരിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആശങ്കകള്‍ ഇവരെ തേടി എത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ 35 വയസ്സിന് ശേഷം കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച അവസ്ഥയിലാവുന്നുണ്ട്. പഠനത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം.

ചതുരാകൃതിയിലുള്ള നെറ്റിയും ഹെയര്ലൈനും
നിങ്ങളുടെ നെറ്റി ചതുരാകൃതിയിലും ഹെയര്‍ലൈന്‍ കയറിയ അവസ്ഥയിലും ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ വളരെയധികം മിടുക്കരായിരിക്കും എന്നുള്ളതാണ്. ഇവരെ ബുദ്ധിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഏത് കാര്യവും നല്ലതുപോലെ ആസൂത്രണം ചെയ്യുന്നവരായിരിക്കും ഇവര്‍. സമ്പന്നതയിലാണ് ഇവര്‍ എപ്പോഴും ജീവിക്കുന്നത്. പ്രശസ്തിയും ഇവരെ തേടി വരുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന പങ്കാളിയെ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

ചതുരാകൃതിയിലുള്ള നെറ്റിയും ഹെയര്ലൈനും
സ്ത്രീകളുടെ കാര്യത്തില്‍ തൊഴിലിന് മികച്ച നേട്ടങ്ങളും ഭാഗ്യങ്ങളും ഇവരെ കാത്തിരിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. പക്വതയോടെ പെരുമാറുന്നവരായിരിക്കും ഇവര്‍. കുടുംബത്തിലെ ഐശ്വര്യവും നേട്ടവും ഇവരിലൂടെ ആിരിക്കും ഉണ്ടാവുന്നത്. ഇത് കുടുംബ ഐക്യത്തിനും സന്തോഷത്തിനും ഗുണം ചെയ്യും. പല ധനികരായ പുരുഷന്മാരും സ്വയം അഭിമാനിക്കുന്നവരായിരിക്കും. ഇവരായിരിക്കും കുടുംബത്തിന്റെ നട്ടെല്ല് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവരെ എപ്പോഴും സഹായിക്കുന്നതിന് വേണ്ടി ആളുകള്‍ ചുറ്റുമുണ്ടാവുന്നുണ്ട്.

വൃത്താകൃതിയിലുള്ള നെറ്റിയും ഹെയര്ലൈനും
നിങ്ങളുടെ ഹെയര്‍ സ്റ്റൈല്‍ ആരംഭിക്കുന്നത് വട്ടത്തിലും നെറ്റി വൃത്താകൃതിയിലും ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇവര്‍ പലപ്പോഴും പ്രചോദിതരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവരും ആയിരിക്കും. നേട്ടങ്ങള്‍ കൈവരികക്കാന് ഇവര്‍ക്ക് സാധിക്കുന്നു. സാമൂഹ്യ സേവനമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം സന്തോഷവും ദീര്‍ഘായുസ്സും ഉണ്ടാവുന്നുണ്ട്. വിവാഹത്തില്‍ വിശ്വസിക്കുന്നവരായിരിക്കില്ല ഇവര്‍. അതുകൊണ്ട് ഒറ്റക്ക് ജീവിക്കുന്നതിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം.

എം-ആകൃതിയിലുള്ള ഹെയര്‍ലൈന്‍
നിങ്ങളുടെ നെറ്റിയില്‍ നിന്ന് എം ആകൃതിയിലുള്ള ഹെയര്‍ലൈന്‍ ആണെങ്കില്‍ അത് പുരുഷന്മാരുടെ പ്രത്യേകതയായാണ് കണക്കാക്കുന്നത്. ഇവര്‍ പലപ്പോഴും ബുദ്ധിമുട്ടില്‍ നിന്ന് കഷ്ടപ്പെട്ട് വളര്‍ന്ന് വരുന്നവരാണ്. ഇവര്‍ വളരെയധികം ബുദ്ധിശാലികളാണ് എന്നുള്ളതാണ്. വളരെയധികം തമാശ ആസ്വദിക്കുന്നവരും ഏത് കാര്യവും ആസൂത്രണത്തോടെ ചെയ്ത് തീര്‍ക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. സാങ്കേതിക വിദ്യകളില്‍ ഇവരെ തോല്‍പ്പിക്കുന്നതിന് ആര്‍ക്കും സാധിക്കുകയില്ല. അര്‍പ്പണ ബോധമുള്ളവരായിരിക്കും ഇവര്‍. എം ആകൃതിയിലുള്ള മുടിയുള്ള സ്ത്രീകള്‍ക്ക് പലപ്പോഴും പ്രണയത്തിലും വിവാഹത്തിലും പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

W എന്ന അക്ഷരം പോലെ തോന്നിക്കുന്ന ഹെയര്‍ലൈന്‍
നിങ്ങളുടെ മുടിയുടെ ആകൃതി W എന്ന അക്ഷരം പോലെ കാണപ്പെടുന്നതാണ് എന്നുണ്ടെങ്കില്‍ ിവരില് നിര്‍ഭാഗ്യമാണ് എന്നാണ് പറയുന്നത്. സിഗ്സാഗ് എന്ന് പോലെയായിരിക്കും ഇവരുടെ മുടിയിഴകള്‍ ഉണ്ടാവുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കുന്നുണ്ട. അച്ഛന് ഇവരിലൂടെ ഭാഗ്യം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ വളരെയധികം ശ്രദ്ധയോടെയാണ് മുന്നോട്ട് പോവുന്നത്. 30 വയസ്സിന് മുമ്പായിരിക്കും ഇവരുടെ ഭാഗ്യം തെളിയുന്നത്. ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
