For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

|

വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന ചില കാര്യങ്ങള്‍ പലപ്പോഴും സ്വപ്നങ്ങളില്‍ നാം കാണുന്നു. എല്ലാവരും സ്വപ്‌നങ്ങള്‍ കാണുന്നു, എന്നാല്‍ മിക്കവാറും എല്ലാ മനുഷ്യരും കാണുന്ന ചില സ്വപ്നങ്ങളുണ്ട്. അതിലൊന്ന് ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നതായി സ്വപ്‌നം കാണുന്നത്. ഇത്തരം സ്വപ്‌നം നിങ്ങളില്‍ മിക്കവരും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവും.

Most read: 2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

ഒരു കുന്നില്‍ നിന്നോ കിടങ്ങില്‍ നിന്നോ മറ്റേതെങ്കിലും ഉയര്‍ന്ന സ്ഥലത്ത് നിന്നോ നിങ്ങള്‍ താഴേക്ക് വീഴുന്നതായി പലപ്പോഴും നിങ്ങള്‍ സ്വപ്നത്തില്‍ കണ്ടിരിക്കാം. ഒരു ശരാശരി മനുഷ്യന്‍ ജീവിതത്തില്‍ അഞ്ച് തവണ വരെ ഇത്തരത്തില്‍ വീഴുന്നതായി സ്വപ്‌നം കാണ്ടേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം സ്വപ്‌നങ്ങളുടെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഇല്ലെങ്കില്‍ വായിക്കാം.

കെട്ടിടത്തില്‍ നിന്നോ പര്‍വതത്തില്‍ നിന്നോ വീഴുന്നത് കണ്ടാല്‍

കെട്ടിടത്തില്‍ നിന്നോ പര്‍വതത്തില്‍ നിന്നോ വീഴുന്നത് കണ്ടാല്‍

ഒരു വ്യക്തി സ്വയം ഒരു വീഴുന്നതായി സ്വപ്നത്തില്‍ കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ വരാന്‍ പോകുന്നു എന്നാണ്. ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്നാണ്.

ആരെങ്കിലും നിങ്ങളെ ഉയരത്തില്‍ നിന്ന് തള്ളുന്നതായി കണ്ടാല്‍

ആരെങ്കിലും നിങ്ങളെ ഉയരത്തില്‍ നിന്ന് തള്ളുന്നതായി കണ്ടാല്‍

ആരെങ്കിലും നിങ്ങളെ ഉയരത്തില്‍ നിന്ന് തള്ളിയിടുന്നതായി സ്വപ്‌നം കാണുന്നുണ്ടെങ്കില്‍, അത്തരം സ്വപ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒന്നിന് പുറകെ ഒന്നായി അപകടങ്ങള്‍ വരാന്‍ പോകുന്നതിന്റെ സൂചനയാണ്. ഇതുകൂടാതെ, അത്തരം സ്വപ്നങ്ങളുടെ അര്‍ത്ഥം ആരെങ്കിലും നിങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്.

Most read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും

മേഘത്തില്‍ നിന്നോ ആകാശത്തില്‍ നിന്നോ വീഴുന്നതായി കണ്ടാല്‍

മേഘത്തില്‍ നിന്നോ ആകാശത്തില്‍ നിന്നോ വീഴുന്നതായി കണ്ടാല്‍

സ്വപ്നത്തില്‍ നിങ്ങള്‍ ആകാശത്ത് നിന്നോ മേഘങ്ങളില്‍ നിന്നോ വീഴുന്നതായി നിങ്ങള്‍ കാണുന്നുവെങ്കില്‍, അത് നിങ്ങള്‍ ക്ഷീണിതനാണെന്നതിന്റെ സൂചനയാണ്. അത്തരം സ്വപ്നങ്ങള്‍ ഭാവി സംഭവങ്ങളെക്കുറിച്ചുള്ള സൂചനയും നല്‍കുന്നു. അത്തരം സ്വപ്നങ്ങള്‍ നിങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷീണത്തെ സൂചിപ്പിക്കുന്നു.

വേഗത്തില്‍ താഴേക്ക് വീഴുന്നതായി കണ്ടാല്‍

വേഗത്തില്‍ താഴേക്ക് വീഴുന്നതായി കണ്ടാല്‍

സ്വപ്‌നത്തില്‍ നിങ്ങള്‍ വേഗത്തില്‍ വീഴുന്നതായി കാണുന്നുവെങ്കില്‍, അത്തരമൊരു സ്വപ്നം നിങ്ങളുടെ ജീവിതത്തില്‍ വളരെ വേഗം ചില പ്രധാന മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നതിന്റെ സൂചനയാണ്. എന്നിരുന്നാലും, നിങ്ങള്‍ വളരെ സാവധാനത്തില്‍ വീഴുന്നതായി നിങ്ങള്‍ കാണുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ വിവേകത്തോടെ എന്തെങ്കിലും ചിന്തിക്കുന്നു എന്നാണ്.

Most read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെ

മറ്റൊരാള്‍ സ്വപ്നത്തില്‍ വീഴുന്നത് കാണുന്നത്

മറ്റൊരാള്‍ സ്വപ്നത്തില്‍ വീഴുന്നത് കാണുന്നത്

നിങ്ങളുടെ സ്വപ്നത്തില്‍ മറ്റാരെങ്കിലും വീഴുന്നത് കണ്ടാല്‍, നിങ്ങളുടെ എതിരാളിയെ നിങ്ങള്‍ പരാജയപ്പെടുത്തും എന്നാണ് ഇതിനര്‍ത്ഥം. ഒരു അമ്മ തന്റെ കുഞ്ഞ് സ്വപ്നത്തില്‍ വീഴുന്നത് കണ്ടാല്‍, കുഞ്ഞിന്റെ ആരോഗ്യം അവള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വെള്ളത്തില്‍ വീഴുന്നതായി കണ്ടാല്‍

വെള്ളത്തില്‍ വീഴുന്നതായി കണ്ടാല്‍

വെള്ളത്തില്‍ വീഴുന്നത് സ്വപ്നം കാണുക എന്നതിനര്‍ത്ഥം നിങ്ങളുടെ വൈകാരിക ക്ഷേമം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ്. നിങ്ങള്‍ മുമ്പ് മനസ്സിലാക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കുന്നുണ്ടാകാം എന്ന് സൂചിപ്പിക്കുന്ന സ്വപ്‌നമാണിത്.

Read more about: dream സ്വപ്നം
English summary

What Does It Mean When You Dream about Falling in Malayalam

Falling dreams can be interpreted differently by different people. Here is what it means.
Story first published: Saturday, May 28, 2022, 10:13 [IST]
X
Desktop Bottom Promotion