ഹസ്തരേഖാശാസ്ത്രത്തില്‍ ഒളിഞ്ഞിരിക്കും തൊഴില്‍മേഖലയും വളര്‍ച്ചയും

കൈകളിലെ രേഖകളും നിറവും വലിപ്പവും എല്ലാം നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം പ്രവചിക്കാന്‍ സാധിക്കും എന്ന് അവകാശപ്പെടുന്ന ഒരു മേഖലയാണ് ഹസ്തരേഖാശാസ്ത്രം. വ്യക്തികളുടെ സ്വഭാവം, അവരുടെ ഭാവിഫലങ്ങളെക്കുറിച്ചെല്ലാം ഹസ്തരേഖാശാസ്ത്രത്തില്‍ പറയുന്നുണ്ട്. ചൈന, ടിബറ്റ്, പേര്‍ഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ ഹസ്തരേഖാശാസ്ത്രം ചില അവസരങ്ങളിലെങ്കിലും ഒരു തര്‍ക്കവിഷയമായി ഇന്നും തുടരുന്നുണ്ട്.

Palm Says About Your Career

വിശ്വാസങ്ങള്‍ എപ്പോഴും വ്യക്തികള്‍ക്ക് അധിഷ്ഠിതമാണ്. അതില്‍ വിശ്വസിക്കുന്നോ ഇല്ലയോ എന്നുള്ളതെല്ലാം വ്യക്തിസ്വാതന്ത്ര്യമാണ്. ഹസ്തരേഖാശാസ്ത്രത്തിലെ ചില രേഖകള്‍ നമ്മുടെ ഭാവിയെക്കുറിച്ചും കരിയറിനെക്കുറിച്ചും പറയുന്നതാണ് എന്നാണ് പറയപ്പെടുന്നത്. നമ്മുടെ കരിയറിനെക്കുറിച്ചും കരിയറില്‍ ഉണ്ടാവാന്‍ ഇടയുള്ള ഉയര്‍ച്ച താഴ്ചകളെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്താണ് കരിയര്‍ രേഖ?

എന്താണ് കരിയര്‍ രേഖ?

നിങ്ങളുടെ കരിയറിനെ സൂചിപ്പിക്കുന്ന രേഖ എവിടെയാണ് കൈയ്യില്‍ സ്ഥിതി ചെയ്യുന്നത് എന്ന് അറിയാമോ? കൈപ്പത്തിയുടെ മധ്യഭാഗത്തായി നടുവിരലിന് താഴെയായാണ് കരിയര്‍ രേഖ സ്ഥിതി ചെയ്യുന്നത്. ഇതിനെ ശനി രേഖ അഥവാ വിധി രേഖ എന്നാണ് പറയുന്നത്. വിധി രേഖ നോക്കി ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും ജീവിതത്തിലെ മാറ്റങ്ങള്‍ എത്തരത്തില്‍ നിര്‍ണയിക്കപ്പെടും എന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. കരിയറിലുണ്ടാവുന്ന മാറ്റങ്ങള്‍ തകര്‍ച്ചകള്‍ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിന് കരിയര്‍ രേഖ അഥവാ വിധി രേഖ നിങ്ങളെ സഹായിക്കുന്നു.

വ്യത്യസ്തമായ കരിയര്‍ ലൈന്‍

വ്യത്യസ്തമായ കരിയര്‍ ലൈന്‍

ഓരോരുത്തരിലും വ്യത്യസ്തമായ കരിയര്‍ ലൈന്‍ ഉണ്ട്. ഇത് നിങ്ങളിലുണ്ടാവുന്ന കരിയര്‍ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇതെല്ലാം വ്യത്യസ്തമായ മേഖലകളെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ കരിയറിലുണ്ടാവുന്ന ഉയര്‍ച്ച താഴ്ചകളെ എല്ലാം ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ വിധത്തിലും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന രേഖയാണ് വിധി രേഖ എന്നതാണ്. വിവിധ തരത്തിലുള്ള കരിയര്‍ രേഖകളും അതിന്റെ മാറ്റങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വളഞ്ഞ കരിയര്‍ ലൈന്‍

വളഞ്ഞ കരിയര്‍ ലൈന്‍

നിങ്ങളുടെ ഹസ്തരേഖയില്‍ കാണപ്പെടുന്ന കരിയര്‍ ലൈന്‍ വളഞ്ഞതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഒരു മാറ്റത്തിലേക്ക് നിങ്ങളെത്തുന്നു എന്നതാണ്. കാലം മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ കരിയറിലും മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കും. ഇത് കൂടാതെ നിങ്ങള്‍ ഒരു സ്ഥലത്ത് തന്നെ കൂടുതല്‍ സമയം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. പലപ്പോഴും നിങ്ങളുടെ കരിയറിലെ മാറ്റങ്ങളില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കില്ല. എന്ന് മാത്രമല്ല മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലും അതിനെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു.

രണ്ട് കരിയര്‍ ലൈനുകള്‍

രണ്ട് കരിയര്‍ ലൈനുകള്‍

നിങ്ങളുടെ ഉള്ളംകൈയ്യില്‍ രണ്ട് കരിയര്‍ ലൈനുകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ മള്‍ട്ടിടാസ്‌കര്‍ ആണെന്നാണ്. അതായത് ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രണ്ട് വ്യത്യസ്ത തൊഴില്‍ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല ചെയ്യുന്ന രണ്ട് ജോലികളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. ജോലി അല്ലെങ്കില്‍ ജോലിയോടൊപ്പം പഠിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ എത്രയൊക്കെയെങ്കിലും നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അല്ലെങ്കില്‍ ലഭിച്ചിരിക്കുന്ന ജോലി പൂര്‍ണമായും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതില്‍ നിങ്ങളുടെ ബോസ് സന്തുഷ്ടരായിരിക്കും.

 ഫോര്‍ക്ക് പോലുള്ള കരിയര്‍ ലൈന്‍

ഫോര്‍ക്ക് പോലുള്ള കരിയര്‍ ലൈന്‍

നിങ്ങളുടെ കരിയര്‍ ലൈനില്‍ ഫോര്‍ക്ക് പോലെ കാണപ്പെടുന്നോ. അതായത് വഴിത്തിരിവ് ഉണ്ടാക്കുന്ന ഒരു കരിയര്‍ ലൈന്‍ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ പ്രധാനമായും ചെയ്യുന്ന ജോലിയോടൊപ്പം തന്നെ നിങ്ങള്‍ക്ക് മറ്റ് ചില ചെറിയ ജോലികളും ചെയ്യുന്നതിന് സആധിക്കുന്നു. എന്തും ജോലിയോടൊപ്പം ഒരുമിച്ച് കൊണ്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ആണെങ്കില്‍ പോലും നിങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഒരുമിച്ച് ജോലിയോടൊപ്പം കൊണ്ട് പോവുന്നതിന് സാധിക്കുന്നു. രണ്ടിലും നിങ്ങള്‍ വിജയിക്കുകയും നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണതയോടെ നിറവേറ്റുകയും ചെയ്യും.

തകര്‍ന്ന കരിയര്‍ ലൈന്‍

തകര്‍ന്ന കരിയര്‍ ലൈന്‍

നിങ്ങളുടെ കരിയര്‍ ലൈന്‍ അവസാനം തകര്‍ന്നതുപോലെയാണോ കൈകളില്‍ ഉള്ളത്. എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കരിയറില്‍ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ ഉണ്ടാവും എന്നാണ്. ഈ മാറ്റങ്ങള്‍ എന്ന് പറയുന്നത് നിങ്ങളുടെ ജോലി, ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍, അതുപോലെ ബിസിനസ്സ് എന്നിവയിലേതിലുമാകാം എന്നതാണ്. അതിനാല്‍, നിങ്ങള്‍ ഒരു തകര്‍ന്ന കരിയര്‍ ലൈനുള്ള വ്യക്തിയാണെങ്കില്‍ അത് നെഗറ്റീവ് ആയി എടുക്കാതെ പോസിറ്റീവ് ചിന്തയില്‍ എടുക്കുന്ന വ്യക്തിയായിരിക്കണം. കാരണം മാറ്റങ്ങള്‍ എപ്പോഴും ഉള്‍ക്കൊള്ളുന്നതിന് നാം തയ്യാറായിരിക്കണം എന്നത് തന്നെയാണ് കാര്യം.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഹസ്തരേഖാ ശാസ്ത്രം എന്നത് വിശ്വാസങ്ങളുടെ ഒരു കൂട്ടം ശാസ്ത്രമാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമായിരിക്കണം എന്നില്ല. ഇതെല്ലാം പല വിധത്തിലുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇത് വഴി ഉണ്ടാവുകയാണെങ്കില്‍ അതിന് പ്രൊഫഷഷണല്‍ ഉപദേശം സ്വീകരിക്കുന്നതിന് മടിക്കേണ്ടതില്ല. കരിയര്‍ ലൈനിന്റെ കാര്യത്തില്‍ സ്ത്രീകളിലെ തൊഴില്‍ രേഖ പുരുഷന്മാരിലെ രേഖയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്.

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion