For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വപ്‌നത്തില്‍ മരണം കാണുന്നോ, അതൊരു സൂചനയാണ്

|

സ്വപ്‌നം കാണാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ സ്വപ്‌നം കാണുമ്പോള്‍ അതില്‍ ചില സൂചനകളും ഒളിഞ്ഞിരിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. സ്വപ്നങ്ങള്‍ നമ്മുടെ ഫിസിയോളജിക്കല്‍ സിസ്റ്റത്തിന്റെ അവിഭാജ്യ ഘടകമാണ്. സ്വസ്ഥമായ ഉറക്കം നിലനിര്‍ത്താന്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ സഹായിക്കുന്നുവെന്ന് ശാസ്ത്രീയമായി വിശ്വസിക്കപ്പെടുന്നു. ഏറ്റവും പുതിയ ഗവേഷണമനുസരിച്ച്, സ്വപ്നം കാണുന്നത് ആരോഗ്യകരമായ മനസ്സിന്റെ അടയാളമാണ്, ഇത് ചിന്തകളെ നമ്മുടെ താല്‍ക്കാലിക ഓര്‍മ്മയില്‍ നിന്ന് നമ്മുടെ സ്ഥിരമായ ഓര്‍മ്മയിലേക്ക് മാറ്റാന്‍ സഹായിക്കുന്നു.

ഒരാളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് നിങ്ങള്‍ പലപ്പോഴും സ്വപ്നം കാണുന്നത്. അടുത്ത ബന്ധമില്ലാത്ത ഒരാള്‍ മരിക്കുന്നത് കണ്ടാല്‍, നിങ്ങള്‍ സാധാരണയായി സ്വപ്നത്തെ അവഗണിക്കുന്നുു. എന്നാല്‍ ആ വ്യക്തി നമ്മുടെ പ്രിയപ്പെട്ടവരില്‍ ഒരാളാണെങ്കില്‍, അത്തരമൊരു സ്വപ്നത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള നമ്മുടെ ജിജ്ഞാസയാണ് പിന്നീട് നമുക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

സ്ത്രീ സ്വഭാവം പറയും മുഖത്തെ ഈ ലക്ഷണങ്ങള്‍സ്ത്രീ സ്വഭാവം പറയും മുഖത്തെ ഈ ലക്ഷണങ്ങള്‍

ആരെങ്കിലും മരിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്? അതിന്റെ അവസ്ഥയെയും സാഹചര്യത്തേയും മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ നോക്കാം. അവ എന്തൊക്കെയെന്നും എന്താണ് ഇതിന് പിന്നില്‍ എന്നും നമുക്ക നോക്കാവുന്നതാണ്. ആരെങ്കിലും മരിക്കുന്നത് കാണുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? കൂടുതല്‍ അറിയാന്‍ വായിക്കൂ.

മാനസിക അസ്വസ്ഥതകള്‍

മാനസിക അസ്വസ്ഥതകള്‍

മനുഷ്യ മനസ്സ് രണ്ട് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതില്‍ ഒന്നാണ് ബോധപൂര്‍വമായ അവസ്ഥ മറ്റേത് നമ്മുടെ ഉപബോധമനസ്സ് ആണ്. നമ്മള്‍ ഉണരുമ്പോള്‍ രണ്ടും രണ്ട് സ്ഥലത്തായി മാറുന്നു. എന്നാല്‍ ഉറങ്ങുമ്പോള്‍ അവ കൂടിച്ചേര്‍ന്നേക്കാം. ബോധപൂര്‍വമായ അവസ്ഥയില്‍ നാം അനുഭവിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ഉപബോധമനസ്സിലേക്ക് കടക്കുന്നു. ഇത് നമ്മുടെ സ്വപ്നങ്ങളില്‍ ആരുടെയെങ്കിലും മരണം കാണാനുള്ള കാരണമായിരിക്കാം. ഈ അസ്വസ്ഥതകള്‍ വികസിപ്പിക്കുന്നതില്‍ ഒരു ആഘാതം നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും മനസ്സിലുണ്ടാവുന്ന ഇത്തരം സംഘര്‍ഷങ്ങളുടെ ഫലമായാണ് മരണം സ്വപ്‌നം കാണുന്നത്.

 അപൂര്‍ണ്ണമായ വ്യക്തിത്വം

അപൂര്‍ണ്ണമായ വ്യക്തിത്വം

മറ്റൊരു സിദ്ധാന്തമനുസരിച്ച്, നിങ്ങളുടെ ചുറ്റുപാടില്‍ ആധിപത്യം പുലര്‍ത്തുന്ന അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് കൈവശാവകാശമുള്ള ഒരു അവസ്ഥ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നതാണ് പലപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍. അതില്‍ ആ വ്യക്തി മരിക്കുന്നത് നിങ്ങള്‍ കാണുന്നു. ഇത് നിങ്ങളുടെ അപൂര്‍ണമായ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്.

ഗുണങ്ങള്‍ വിലമതിക്കാനാവാത്തത്

ഗുണങ്ങള്‍ വിലമതിക്കാനാവാത്തത്

നിങ്ങളുടെ വ്യക്തിത്വവു മനുഷ്യ ഗുണവും തമ്മില്‍ വിലമതിക്കാനാവാത്തതാണ് എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതിന് പിന്നില്‍ അതാണ് സംഭവിക്കുന്നത്. അതില്‍ നിങ്ങള്‍ സാധാരണ ഗുണങ്ങള്‍ ഉള്ള വ്യക്തിയാണെങ്കില്‍ പോലും അതിന് മറ്റുള്ളവര്‍ വില തരാത്ത അവസ്ഥയുണ്ടാവുന്നതാണ് എന്തുകൊണ്ടും സംഭവിക്കുന്ന കാര്യം.

വഞ്ചന

വഞ്ചന

സ്വപ്നങ്ങളില്‍ മരണം കാണുന്നതിനുള്ള ഏറ്റവും അംഗീകരിക്കപ്പെട്ട സിദ്ധാന്തങ്ങളിലൊന്നാണ് പ്രതികാരത്തിന്റെയും വിദ്വേഷത്തിന്റെയും വികാരം. നിങ്ങള്‍ക്ക് നല്ലതോ നിങ്ങളെ ഒറ്റിക്കൊടുത്തതോ ആയ വ്യക്തികളോട് അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങളെ വേര്‍പെടുത്താന്‍ കാരണമായ ഒരു വ്യക്തിയോട് സ്വാഭാവികമായും ഒരാള്‍ക്ക് വെറുപ്പ് തോന്നാം. ഇത് പലപ്പോഴും ആ വ്യക്തിയുടെ മരണം സ്വപ്‌നം കാണുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

നഷ്ടപ്പെടുമോ എന്ന ഭയം

നഷ്ടപ്പെടുമോ എന്ന ഭയം

നിങ്ങളുടെ സ്വപ്നങ്ങളില്‍ ആരെങ്കിലും മരിക്കുന്നത് നിങ്ങള്‍ കാണുന്നത് എന്തുകൊണ്ടാണെന്ന് പറയാന്‍ കഴിയുന്ന ഏറ്റവും യുക്തിസഹമായ കാരണമാണിത്. ഉദാഹരണത്തിന്, നിങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലെ ആരെയെങ്കിലും നിങ്ങളുടെ സ്വപ്നങ്ങളില്‍ മരിക്കുന്നതായി കണ്ടാല്‍, നിങ്ങള്‍ ആ വ്യക്തിയെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും അവരെ നഷ്ടപ്പെടുമെന്ന് നിങ്ങള്‍ക്ക് ഭയമുണ്ടെന്നും സൂചിപ്പിക്കുന്നു. ചിലപ്പോള്‍, നിങ്ങളുടെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രിയപ്പെട്ടവര്‍ എന്നിവ പോലുള്ള ഇതിനകം മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പോലും, നിങ്ങള്‍ക്ക് ഒരു ഭയം ഉണ്ടാവുന്നു.

നെഗറ്റീവ് ചിന്തകള്‍

നെഗറ്റീവ് ചിന്തകള്‍

നെഗറ്റീവ് ചിന്തകളോ അല്ലെങ്കില്‍ ആത്മാഭിമാനക്കുറവോ ആയിരിക്കാം ഇത്തരം സ്വപ്‌നങ്ങള്‍ക്ക് പുറകില്‍ എന്നുള്ളതാണ്. ചിന്തകള്‍ താല്‍ക്കാലികമോ ശാശ്വതമോ ആണെന്നത് പരിഗണിക്കാതെ നിഷേധാത്മക ചിന്തകളില്‍ നിങ്ങള്‍ കുരുങ്ങുന്നുവെങ്കില്‍ പലപ്പോഴും ആത്മവിശ്വാസക്കുറവ് നിങ്ങളില്‍ ഉണ്ടാവുന്നു. അത് തന്നെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതിന് പുറകില്‍.

പോസിറ്റീവ് ചിന്തകള്‍

പോസിറ്റീവ് ചിന്തകള്‍

മരണത്തിന്റെ പ്രതീകാത്മകത എല്ലായ്‌പ്പോഴും ഒരു പോസിറ്റീവ് കാര്യത്തെയാണ് സൂചിപ്പിക്കുന്നത്. സ്വപ്നങ്ങളിലെ മരണം യഥാര്‍ത്ഥത്തില്‍ ആരെങ്കിലും മരിക്കുമെന്ന് സൂചിപ്പിക്കുന്നതാണെന്നത് തെറ്റിദ്ധാരണയാണ്. എന്നാല്‍ മിക്ക അവസരങ്ങളിലും ഇത് അര്‍ത്ഥമാക്കുന്നത് മെച്ചപ്പെട്ട ഒന്നിന്റെ പുനര്‍ജന്മമാണ് എന്നുള്ളതാണ്. ഒരിക്കലും ഇത് ഒരു വ്യക്തിയുടെ വേവലാതിയുടെ അവസാനമായിരിക്കില്ല എന്നുള്ളതാണ് സത്യം.

English summary

What Do Dreams About Death Meaning In Malayalam

Here in this article we are discussing about the meaning of death dream in malayalam. Take a look.
X
Desktop Bottom Promotion