Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
വരാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനകള്‍; ഈ ജീവികള്‍ നിങ്ങളോട് പറയുന്നത് ഇത്
ആദിമ മനുഷ്യര്‍ പക്ഷികളെ ദൈവങ്ങളോട് ഉപമിച്ചിരുന്നു. അവരെ ദൈവദൂതന്‍മാരോ അല്ലെങ്കില്‍ ദൈവങ്ങളുടെ പ്രതിനിധികളായോ വിശ്വസിച്ചിരുന്നു. അതുപോലെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ചില പ്രത്യേക കഴിവുകളുമുണ്ടെന്ന് മനുഷ്യര്‍ പണ്ടുകാലം മുതല്‍ക്കേ വിശ്വസിച്ചുപോന്നു.
മരണം, ജീവിതം, ഭാഗ്യം എന്നിവയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ പക്ഷികളും മൃഗങ്ങളുമായും ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഭൂമിയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ ആദ്യം തിരച്ചറിയുന്നവയാണ് മൃഗങ്ങളും പക്ഷികളും. മനുഷ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ചും ഇവ ചിലപ്പോള്‍ സൂചനകള്‍ നല്‍കാറുണ്ട്. അവ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കുരുവി
ഒരു കുരുവി ഒരു കൂടു പണിയാന്‍ നിങ്ങളുടെ വീടിന്റെ ഒരു കോണ്‍ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുന്നത് സൂചിപ്പിക്കുന്നു. എങ്കിലും പക്ഷിയുടെ വീട്ടിലേക്കുള്ള വരവ് ഇത് ഭാഗ്യത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു.

വവ്വാലുകള്‍
വലിയ നഗരങ്ങളില്‍ ആളുകള്‍ വവ്വാലുകളെ ഭയപ്പെടുന്ന പോലെ ഗ്രാമവാസികള്‍ അവയെ ഭയപ്പെടുന്നില്ല. വാസ്തവത്തില്‍, വവ്വാലുകളെ ഒരു നല്ല ശകുനമായി കണക്കാക്കുന്നു, ദീര്‍ഘായുസ്സും സന്തോഷവും നല്‍കുന്നു. എന്നാല്‍ ഒരു വീടിന് ചുറ്റും മൂന്ന് തവണ ഒരു വവ്വാല്‍ പറന്നാല്‍ അത് മരണ ശകുനമായിരിക്കുമെന്ന് ചിലര്‍ പറയുന്നു. നേരെമറിച്ച്, വവ്വാലുകള്‍ എണ്ണമില്ലാതെ പറക്കുമ്പോള്‍ അത് നല്ല കാലാവസ്ഥയുടെ അടയാളമാകുന്നു.

പല്ലികള്‍
മിക്ക വീടുകളിലും സീലിംഗിലോ ചുമരിലോ കാണാവുന്നതാണ് പല്ലികളെ. ഇവ നിങ്ങള്‍ക്ക് സമ്മിശ്ര ഭാഗ്യം നല്‍കുന്നു. അവയുടെ ശബ്ദം ഭാഗ്യമാണെന്ന് കരുതപ്പെടുമ്പോള്‍, നിങ്ങളുടെ തലയില്‍ വീഴുകയാണെങ്കില്‍ നിര്‍ഭാഗ്യകരമായി കരുതപ്പെടുന്നു.

നായ
ഏറ്റവുമധികം വളര്‍ത്തുമൃഗങ്ങളില്‍ പെടുന്നതാണ് നായ്ക്കള്‍. ഇവ ഇടയ്ക്കിടെ കരയുന്നത് കേള്‍ക്കാം. എന്നാല്‍ ചില വിചിത്രമായ കാരണങ്ങളാല്‍, നായ്ക്കള്‍ രാത്രിയില്‍ ഓരിയിടുന്നതും കേട്ടെന്നു വരാം. രാത്രിയില്‍ നായ്ക്കള്‍ ഓരിയിടുന്നത് മരണത്തെ സമീപിക്കുന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.

ഉറുമ്പുകള്‍
ഉറുമ്പുകള്‍ എല്ലായ്‌പ്പോഴും കഠിനാധ്വാനവും പരിശ്രമവും കൊണ്ട് മനുഷ്യരെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവര്‍ എപ്പോഴും അധ്വാനിക്കുന്നു. അതിനാല്‍, അവരുമായി ഭാഗ്യം ബന്ധപ്പെട്ടിരിക്കുന്നു. ഉറുമ്പുകള്‍ കൂടൊരുക്കാന്‍ നിങ്ങള്‍ വസിക്കുന്ന പരിസരം തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ക്ഷേമവും ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

തേനീച്ച
ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് അറിവുള്ള ജ്ഞാനികളും വിശുദ്ധ പ്രാണികളുമാണ് തേനീച്ച. അവ നിങ്ങളുടെ കൈയ്യില്‍ ഇറങ്ങുകയാണെങ്കില്‍ പണത്തിന്റെ വരവ് സൂചിപ്പിക്കുന്നു. വീട്ടില്‍ ഒരു തേനീച്ചയുടെ വരവ് വലിയ ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കുന്നു.

പരുന്ത്
പരുന്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ലോകമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് ശത്രുതയുടെ അടയാളമായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ കിഴക്ക്, ആകാശത്ത് ഒരു പരുന്തിനെ കാണുന്നത് പ്രതീക്ഷയുടെ അടയാളമായി കണക്കാക്കപ്പെടുന്നു.

മയില്‍
ഒരു യാത്രയിലോ മറ്റോ ഒരു മയിലിനെ കാണുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ മയിലിന്റെ ശബ്ദം കേള്‍ക്കുന്നെങ്കില്‍ അത് അത്ര നല്ലതായി കണക്കാക്കുന്നില്ല.

കഴുത
വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യമുണ്ട്, കഴുതയുടെ കരച്ചില്‍ ശബ്ദം നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അത് ഭാഗ്യമാണെന്ന് കരുതപ്പെടുന്നു.

കാക്ക
ഇന്ത്യന്‍ വീട്ടു പരിസരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പക്ഷിയാണ് കാക്ക. എന്നാല്‍, അതിന്റെ സന്ദര്‍ശനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അവയുടെ സന്ദര്‍ശനം വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. കാക്കയുടെ കരച്ചില്‍ അതിഥികളുടെ വീട്ടിലേക്കുള്ള വരവിനെ പ്രവചിക്കുന്നു.

കറുത്ത പൂച്ചകള്‍
കറുത്ത പൂച്ചകളെ ലോകമെമ്പാടും ഭയത്തോടെ കാണുന്നു. അവ നിര്‍ഭാഗ്യമുണ്ടാക്കുന്നു എന്ന വിശ്വാസമുണ്ട്. അവര്‍ ആരുടെയെങ്കിലും പാത മുറിച്ചുകടക്കുകയാണെങ്കില്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ വരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ചിലന്തി
ചിലന്തികള്‍ക്കും നിങ്ങളുടെ ഭാവിയെക്കുറിച്ച് സൂചന നല്‍കാനുള്ള കഴിവുണ്ട്. ചിലന്തികളെ മിക്കവരും ഭയപ്പെടുന്നു. അവ എല്ലായിടത്തും ദുഖം വരുത്തുമെന്ന് പറയപ്പെടുന്നു. രാവിലെ ചിലന്തിയെ കണ്ടാല്‍ അവ ദുഖത്തെയും ഉച്ചതിരിഞ്ഞ് അവ ഉത്കണ്ഠയെയും വൈകുന്നേരം സാമ്പത്തിക നേട്ടത്തെയും അര്‍ത്ഥമാക്കുന്നു.



Click it and Unblock the Notifications











