Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
വാരഫലം 2023: ജൂണ്‍ 4- 10 വരെയുള്ള ആദ്യ ആഴ്ചയില്‍ ജീവിതം മാറി മറിയും: അറിയാം സമ്പൂര്‍ണഫലം
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരാനിരിക്കുന്ന ആഴ്ചയില്‍ സംഭവിക്കുന്നുണ്ട് എന്നത് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. വരുന്ന ആഴ്ച നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ജന്മസംഖ്യ പ്രകാരം ഉണ്ടാവുന്നു എന്നും, എന്തൊക്കെയാണ് ഇതില്‍ അനുകൂലവും പ്രതികൂലവും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും ജന്മസംഖ്യ അഥവാ സംഖ്യാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവര്‍ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ട്.
ഏത് തരത്തിലുള്ള പ്രതിസന്ധിക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം ചില സംഖ്യകളില്‍ ജനിച്ചവര്‍ക്ക് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെ തുകയായി ഈ മാസം മാറുന്നു. ഒന്ന് മുതല്‍ 9 വരെയുള്ള ജന്മസംഖ്യാ പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

നമ്പര്‍ 1
നമ്പര്‍ 1 ആണ് നിങ്ങളുടെ ജന്മസംഖ്യ എങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. കാരണം വരുന്ന ആഴ്ചയില്‍ ജോലിസ്ഥലത്ത് കാര്യങ്ങള്‍ ശരിയായ രാതിയില്‍ ആയിരിക്കില്ല നടക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴു ംജോലിയില് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരെങ്കിലും നിങ്ങളെ എതിര്‍ക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
നമ്പര്‍ 2
വരുന്ന ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങള്‍ നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അനുകൂല ഫലം തേടുന്ന അവസരങ്ങളില്‍ നിങ്ങളെ കാത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ജീവിതത്തില്‍ വ്യക്തത വരുത്തേണ്ട പല കാര്യങ്ങളും ഉണ്ട് എന്നതും നിങ്ങള്‍ക്ക് മനസ്സിലാവുന്ന സമയമാണ് ഈ ആഴ്ച. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നതിന് സാധിക്കുന്നു. പങ്കാളിയോടൊപ്പം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതാവുന്നു.
നമ്പര്‍ 3
നമ്പര്‍ 3 ആണ് നിങ്ങളുടെ ജന്മസംഖ്യ എങ്കില്‍ പലപ്പോഴും നിങ്ങളെ തേടി പല രീതിയില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അവസാന വിജയം അത് നിങ്ങള്‍ക്കൊപ്പമായിരിക്കും. എങ്കിലും പരമാവധി ശാന്തമായിരിക്കുന്നതിന് ശ്രദ്ധിക്കുക. വരുന്ന ആഴ്ചയില്‍, നിങ്ങളുടെ ശക്തി ശരിയായ രീതിയില്‍ ഉപയോഗിക്കുക, ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാത്തിലും നിങ്ങളെ തേടി മാറ്റങ്ങള്‍ വരുന്ന സമയം കൂടിയാണ്.

നമ്പര്‍ 4
ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച ഭാഗ്യം ലഭിക്കുന്നു. പല കാര്യങ്ങളിലും സാമ്പത്തികവും വൈകാരികവുമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം വന്ന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി ഗുണനിലവാരമുള്ള സമയം നിങ്ങള്‍ ചിലവഴിക്കുന്നു. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ജീവിത ശൈലിയിലെ മാറ്റങ്ങളും നിങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 5
നമ്പര്‍ 5 ആണ് നിങ്ങളുടേത് എങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായ പല ഫലങ്ങളും നല്കുന്നു. പല വിധത്തിലുള്ള അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ലഭിക്കുകയും ചെയ്യുന്നു. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പലരും അഭിനന്ദനങ്ങള്‍ കൊണ്ട് നിങ്ങളെ മൂടും. ആരോഗ്യം ശ്രദ്ധിക്കണം.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യാ പ്രകാരം ഉള്ള നമ്പര്‍ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഏകാഗ്രത നല്ലതാണ് എന്നതാണ്. കാരണം ഈ സമയം ഇവര്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തിലെ പ്രതികൂല മാറ്റങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കിയേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം പ്രാധാന്യം കൂടുതല്‍ നല്‍കണം. മാത്രമല്ല പതിവായി വിശ്രമിക്കുകയും അനുകൂല ഫലങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും വേണം. തിരക്കുകള്‍ മാറ്റി വെച്ച് വിശ്രമിക്കാന്‍ ശ്രദ്ധിക്കുക.

നമ്പര്‍ 7
നമ്പര്‍ 7 ആണ് നിങ്ങളുടെ ജന്മസംഖ്യ എന്നുണ്ടെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ അല്പം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാല്‍ പങ്കാളിയുടെ കാര്യത്തില്‍ പലപ്പോഴും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആത്മീയ കാര്യങ്ങള്‍ക്ക് ഇവര്‍ പ്രാധാന്യം നല്‍കുന്നുണ്ട്.. വ്യക്തിപരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പങ്കാളിയോടൊപ്പം സമയം കൂടുതല്‍ ചിലവഴിക്കുന്നതിന് സാധിക്കുന്നു.
നമ്പര്‍ 8
നമ്പര്‍ 8 ആണ് നിങ്ങളുടേത് എങ്കില്‍ നിങ്ങള്‍ വളരെ വൈകാരികപരമായി ഇടപെടുന്ന വ്യക്തികളായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും നിങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. പലപ്പോഴും ആരോഗ്യം ഒരു വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ദൈനംദിന കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണം. പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിരിക്കില്ല. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
നമ്പര്‍ 9
പുതിയ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. ഈ തീരുമാനം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തേയും സ്വാധീനിക്കുന്നതാണ്. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന നിരാശ നിങ്ങളെ പ്രശ്നത്തിലാക്കാന്‍ സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനം നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും അവയെല്ലാം പെട്ടെന്ന് മറികടക്കുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്നുള്ള തീരുമാനം ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാമാണ് ഈ ആഴ്ചയില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍.



Click it and Unblock the Notifications











