For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

|

ശാസ്ത്ര സാങ്കേതികത വളര്‍ന്ന ഈ കാലഘട്ടത്തിലും ദുര്‍മന്ത്രവാദവും കണ്ണേറും നമുക്ക് കാണാന്‍ കഴിയും. ഇതിന് നിരവധി ഉദാഹരണങ്ങള്‍ പലരുടേയും അനുഭവത്തിലൂടെ നമുക്ക് വ്യക്തമാകും. ആസാം, ബംഗാള്‍, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് പോലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും മന്ത്രവാദം, കണ്ണേറ് എന്നിവയാല്‍ കഷ്ടപ്പെടുന്ന നിരവധി ആളുകളെ നമുക്ക് കാണാന്‍ കഴിയും. അതിനാല്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, മന്ത്രവാദം ഇന്നും നിലനില്‍ക്കുന്നു.

Most read: വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കും

മത്സരം, അസൂയ, പ്രലോഭനങ്ങള്‍, പണം, അധികാരമോഹം എന്നിവയാണ് പലരെയും ദുര്‍മന്ത്രവാദത്തിന് പ്രേരിപ്പിക്കുന്നത്. ഇവയൊക്കെ നേടാനുള്ള കുറുക്കുവഴിയായി ആളുകള്‍ മന്ത്രവാദത്തെ കാണുന്നു. ദുഷ്ടശക്തികള്‍ ഉപയോഗിച്ച് ആവശ്യമായ എല്ലാ കാര്യങ്ങളും നേടാനുള്ള കുറുക്കുവഴിയാണ് ബ്ലാക്ക് മാജിക്. ഈ ലേഖനത്തില്‍, ഇത്തരം ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാനുള്ള ചില എളുപ്പ വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. ഈ വഴികളിലൂടെ ഒരു വ്യക്തിക്ക് ദുര്‍മന്ത്രവാദത്തിന്റെ പിടിയില്‍ നിന്ന് സംരക്ഷണം ലഭിക്കും. എന്നാല്‍ നിങ്ങള്‍ ശരിക്കും ഇത്തരം ദുഷ്ടശക്തികളുടെ ദോഷം അനുഭവിക്കുന്നുവെന്ന് സ്ഥിരീകരിക്കുമ്പോള്‍ മാത്രം ഇത് ചെയ്യണം.

ബ്ലാക്ക് മാജിക്ക്

ബ്ലാക്ക് മാജിക്ക്

നെഗറ്റീവ് ചിന്താഗതിക്കാരായ ആളുകള്‍ തിന്മകളെ ആരാധിക്കുന്ന ഒരു പ്രക്രിയയാണ് ബ്ലാക്ക് മാജിക്. ആരെയെങ്കിലും ഉപദ്രവിക്കാനോ കൊല്ലാനോ മറ്റുള്ളവരെ അപകടത്തിലാക്കാനോ ജീവിതത്തില്‍ ആരെയെങ്കിലും തോല്‍പ്പിക്കാനോ ഈ വഴി ഉപയോഗിക്കുന്നു. മത്സരാര്‍ത്ഥികളുടെയോ ബന്ധുക്കളുടെയോ ജീവിതം നശിപ്പിക്കാന്‍ അസൂയയുള്ള ആളുകള്‍ ബ്ലാക്ക് മാജിക് ഉപയോഗിക്കുന്നു. ചില പ്രത്യേക മന്ത്രങ്ങള്‍, കാര്യങ്ങള്‍, യന്ത്രം എന്നിവ മാന്ത്രികവിദ്യ ചെയ്യാന്‍ ഉപയോഗിക്കുന്നു. നാരങ്ങ, മുളക്, കറുത്ത മഞ്ഞള്‍, കുങ്കുമം, പാവകള്‍, കുറ്റി, ചാരം, തേങ്ങ കുരുമുളക് മുതലായവയാണ് ബ്ലാക്ക് മാജിക്കുകളില്‍ ഉപയോഗിക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍.

ദുര്‍മന്ത്രവാദം ഏല്‍ക്കുന്ന ലക്ഷണങ്ങള്‍

ദുര്‍മന്ത്രവാദം ഏല്‍ക്കുന്ന ലക്ഷണങ്ങള്‍

* ബന്ധങ്ങളിലെ വേര്‍പിരിയല്‍, പതിവ് അപകടങ്ങള്‍ മുതലായവ.

* പേടിസ്വപ്‌നങ്ങള്‍, ഉറക്ക പ്രശ്‌നങ്ങള്‍, മറ്റ് രോഗങ്ങള്‍

* നല്ല ശാരീരികക്ഷമത ഉണ്ടായിരുന്നിട്ടും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക

* അകാരണമായ ഭയം, കോപം

* ബിസിനസിന്റെ പെട്ടെന്നുള്ള തകര്‍ച്ച അല്ലെങ്കില്‍ തൊഴില്‍ നഷ്ടം

* അംനേഷ്യ

* ഉയരത്തില്‍ നിന്ന് വീഴുന്നതായുള്ള സ്വപ്‌നം കാണുന്നു

* വെള്ളത്തില്‍ മുങ്ങുന്നതായി സ്വപ്‌നം കാണുന്നു

* തിരിച്ചറിയാന്‍ കഴിയാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

മഹാകാളി യന്ത്രം സൂക്ഷിക്കുക

മഹാകാളി യന്ത്രം സൂക്ഷിക്കുക

ഏതെങ്കിലും ഭയം അല്ലെങ്കില്‍ നിഴല്‍ ഭീതി കാരണം നിങ്ങള്‍ക്ക് രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ ചാര്‍ജ്ജ് ചെയ്ത ഒരു മഹാകാളി യന്ത്രം എടുത്ത് നിങ്ങളുടെ തലയിണയ്ക്ക് അടിയില്‍ വയ്ക്കുക. ഇത് നിങ്ങളെ നെഗറ്റിവിറ്റിയില്‍ നിന്ന് സംരക്ഷിക്കും. നിങ്ങളുടെ കിടക്കയ്ക്ക് ചുറ്റും ഉപ്പും വിതറുന്നതും ഇത്തരം ദുഷ്ടശക്തികളെ തടയും.

സിന്ദൂര തിലകം തൊടുക

സിന്ദൂര തിലകം തൊടുക

ഒരു പ്രത്യേക സമയത്ത് ചില നിഷേധാത്മകതകള്‍ നിങ്ങളുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, ഹനുമാന്‍ സ്വാമിക്ക് മുന്നില്‍ പൂജിച്ച സിന്ദൂരം നിങ്ങളുടെ നെറ്റിയില്‍ തൊടുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

നാരങ്ങ ഉഴിയുക

നാരങ്ങ ഉഴിയുക

ഏതെങ്കിലും പ്രത്യേക ദിവസം നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മാന്ത്രിക പ്രഭാവം അല്ലെങ്കില്‍ ദോഷം അല്ലെങ്കില്‍ കണ്ണേറ് ബാധിച്ചതായി നിങ്ങള്‍ക്ക് അനുഭവിക്കുന്നതായി തോന്നുന്നുവെങ്കില്‍, ആ ദിവസം വൈകുന്നേരം ഒരു നാരങ്ങ എടുത്ത് 21 തവണ തലയില്‍ നിന്ന് കാലുകളിലേക്ക് ഉഴിഞ്ഞ ശേഷം 4 കഷണങ്ങളായി മുറിച്ച് പുറത്തേക്ക് എറിയുക.

ഗോമൂത്രം തളിക്കുക

ഗോമൂത്രം തളിക്കുക

നിങ്ങളുടെ കുടുംബം മുഴുവന്‍ ദുര്‍മന്ത്രവാദത്തിന് അടിപ്പെട്ടുവെന്ന് തോന്നുന്നുവെങ്കില്‍ അമാവാസി മുതല്‍ പൗര്‍ണമി വരെ രാത്രി വരെ പതിവായി ശുദ്ധജലവും ഗോമൂത്രവും വീട്ടില്‍ തളിക്കുക. ഏതെങ്കിലും സ്ഥലം, വീട്, ഷോപ്പ് എന്നിവയില്‍ ദുഷ്ടശക്തി ബാധിച്ചതായി കണ്ടെത്തിയാല്‍ ഇവയ്ക്ക് പരിസരം പരിശോധിക്കുക. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ആ സാധനം കത്തിച്ച് പുണ്യാഹം തളിക്കുക. ഇത് ഒറ്റയടിക്ക് നെഗറ്റീവ് ശക്തികളുടെ പ്രഭാവം നീക്കം ചെയ്യും.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

കറുത്ത ചരട് കെട്ടുക

കറുത്ത ചരട് കെട്ടുക

അമാവാസി രാത്രിയില്‍ ഒരു കറുത്ത ചരട് എടുത്ത് അതിന് തുല്യമായ അകലത്തില്‍ ഏഴ് കെട്ടുകള്‍ കെട്ടുക. ഉണങ്ങിയ ഏഴ് ചുവന്ന മുളക് ചരടിന് മുകളില്‍ ഏഴ് തവണ ഉഴിഞ്ഞ് കറുത്ത തുണിയില്‍ പൊതിയുക. നിങ്ങളുടെ വീടിന്റെയോ കെട്ടിടത്തിന്റെയോ പുറത്ത് എണ്ണ പുരട്ടിയ ശേഷം ഇത് കത്തിക്കുക. ശേഷം നിങ്ങളുടെ വലത് കണങ്കാലില്‍ കറുത്ത നൂല്‍ ധരിക്കുക.

ഉപ്പ് ഉഴിയുക

ഉപ്പ് ഉഴിയുക

മദ്യം കഴിക്കുന്ന ആളുകള്‍ നെഗറ്റീവ് എനര്‍ജികള്‍ക്ക് കൂടുതല്‍ ഇരയാകുന്നതിനാല്‍ നിങ്ങള്‍ അത് കഴിക്കാതിരിക്കുക. കണ്ണേറ് ബാധിച്ച ആളുടെ നേരെ എതിര്‍ ഘടികാരദിശയില്‍ ഏഴ് തവണ ഉപ്പ് ഉഴിഞ്ഞ് ജലാശയത്തില്‍ ഇടുക. നിങ്ങള്‍ നെഗറ്റിവിറ്റി എന്തെങ്കിലും അനുഭവിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നിങ്ങളുടെ വീട്ടില്‍ കര്‍പ്പൂരം കത്തിക്കണം.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ഭൈരവ യന്ത്രം

ഭൈരവ യന്ത്രം

നിങ്ങളുടെ പ്രഭാവലയം ശക്തിപ്പെടുത്തുന്നതിനായി നിങ്ങളുടെ വീട്ടില്‍ ഭൈരവ യന്ത്രം സൂക്ഷിക്കുക. നെഗറ്റീവ് എനര്‍ജികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു കവചമാണ് ഇത്.

English summary

Ways to Protect Yourself From Black Magic in Malayalam

ദുഷ്ടശക്തികള്‍ ഉപയോഗിച്ച് ആവശ്യമായ എല്ലാ കാര്യങ്ങളും നേടാനുള്ള കുറുക്കുവഴിയാണ് ബ്ലാക്ക് മാജിക്.
Story first published: Friday, August 13, 2021, 13:11 [IST]
X