Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കളിച്ചു കളിച്ചു യൂട്രസില്‍ വെള്ളം കയറിയാല്‍
കളിച്ചു കളിച്ച് യൂട്രസ് വെള്ളത്തിലായപ്പോള്‍
നാം പലപ്പോഴും നിനച്ചിരിയ്ക്കാത്ത പല അപകടകങ്ങളും വെറും വിനോദങ്ങള്‍ വരുത്തി വയ്ക്കാറുണ്ട്. ചിലതെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു വേണം, പറയുവാന്‍. ദുര്ഭാഗ്യം കൂടെയുണ്ടെങ്കില്‍ ഇതു തന്നെയാകും, ഫലവും.
വാട്ടര്‍ തീം പാര്‍ക്കുകള്‍ ഇന്നത്തെ കാലത്ത് സാധാരണ കാഴ്ചയാണ്. വെള്ളത്തിലും കരയിലുമുളള പല വിനോദങ്ങളും ഇതിലുണ്ടാകും. ഇവയില്‍ ചിലതെങ്കിലും പേടിപ്പിയ്ക്കുന്നതും ചിലപ്പോള്‍ അപകടത്തിലേയ്ക്കു നമ്മെ നയിക്കുന്നതുമാകും.
ഒരു വാട്ടര്‍ തീം പാര്‍ക്ക് ഒരു യുവതിയെ കൊണ്ടെത്തിച്ച പ്രത്യേക അവസ്ഥയെക്കുറിച്ചറിയൂ,

സ്പെയിനിലാണ് ഈ സംഭവം
സ്പെയിനിലാണ് ഈ സംഭവം നടന്നത്. 25 വയസുള്ള സ്റ്റീഡ്മാന് എന്ന യുവതിയാണ് വാട്ടര്‍ തീം പാര്‍ക്കിലെ വാട്ടര്‍ സ്ലൈഡില്‍ കളിച്ച് ജീവന് തന്നെ അപകടത്തില്‍ എന്ന നിലയിലായത്. സ്പെയിനിലെ അക്വാലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കിലെ വാട്ടര്‍ സ്ലൈഡില്‍ വിനോദത്തിന് കയറിയാണ് ഈ യുവതി.

വാട്ടര്‍ സ്ലൈഡ്
ഈ വാട്ടര്‍ സ്ലൈഡ് ഏറെ മുകളില്‍ നിന്നും വളരെ സ്പീഡില്‍ കുത്തനെ താഴേയ്ക്ക് വരുന്ന രീതിയിലുള്ളതായിരുന്നു. കുത്തനെ വന്ന് ഏറെ സ്പീഡില്‍ വെള്ളത്തിലേയ്ക്കു പതിയ്ക്കുന്ന രീതിയിലുളള ഒന്ന്. ഇതിലൂടെ ഇഴുകിയെത്തിയ സ്ത്രീ ഏറെ സ്പീഡില്‍ ഈ വെള്ളത്തിലേയ്ക്കു പതിച്ചു. ഈ സ്പീഡില്‍ ഇവരുടെ വജൈനയിലൂടെ വെള്ളം സ്പീഡില്‍ യുട്രസിലേയ്ക്ക് ചീറ്റുകയും ചെയ്തു. ഇതു വഴി യൂട്രസില്‍ 7 സെന്റീമീറ്റര്‍ കീറലുണ്ടായി.

സ്ത്രീയ്ക്ക്
ഇതിന്റെ ഫലമായി ഈ സ്ത്രീയ്ക്ക് അതി കഠിനമായ ബ്ലീഡിംഗുണ്ടായി. വെള്ളത്തിലയ്ക്കു ശക്തിയായി വന്നു വീണപ്പോള്‍ തനിയ്ക്കുള്ളില്‍ എന്തോ ഒന്നു പൊട്ടിത്തെറിച്ചതായി തോന്നുന്നുവെന്നായിരുന്നു സ്ത്രീയ്ക്കുണ്ടായ തോന്നല്‍. എഴുന്നേറ്റു നിന്നപ്പോള്‍ മൂത്രമൊഴിയ്ക്കണമെന്ന തോന്നലും. എന്നാല്‍ പകരം രക്തം പുറത്തേയ്ക്കൊഴുകുകയായിരുന്നു.

നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു
നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു ഈ വിനോദത്തിന്റെ ഫലം. ഉടന്‍ തന്നെ ഈ സ്ത്രീയെ ഹോസ്പിറ്റലില്‍ എത്തിച്ചു. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിട്ടും ബ്ലീഡിംഗ് നിലയ്ക്കുന്നുണ്ടായിരുന്നില്ല. നഷ്ടപ്പെട്ട രക്തത്തിനു പകരം മൂന്നു ബോട്ടില്‍ രക്തം കയറ്റുകയും ചെയ്തു. പിന്നീട് അടുത്തു തന്നെയുളള ആധുനിക സൗകര്യങ്ങളുള്ള ഹോസ്പിറ്റലില്‍ ഇവരെ എത്തിയ്ക്കുകയായിരുന്നു. ഇവര്‍ യൂട്രസ് സ്കിന്നിലെ കീറല്‍ പരിഹരിച്ചു. വെള്ളം ചീറ്റിയതിനെ തുടര്‍ന്നാണ് ഇതുണ്ടായത്.

ഭാഗ്യം കൂടെയുള്ളതു കൊണ്ട് മരണം പോലും സംഭവിയ്ക്കാവുന്ന ഈ അവസ്ഥയില്‍ നിന്നും ഈ സ്ത്രീ രക്ഷപ്പെട്ടു. ഇത് ഇവരുടെ പ്രത്യുല്പാദന ശേഷിയെ ബാധിയ്ക്കില്ലെന്നും ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വാട്ടര്‍ തീം പാര്‍ക്കിലെ ചുമതലക്കാര്‍ ഇത്തരം സ്പീഡിനെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കാത്തതാണു കാരണമെന്ന് ഈ സ്ത്രീ കുറ്റപ്പെടുത്തുകയുമുണ്ടായി.



Click it and Unblock the Notifications
