Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
വരാനിരിക്കുന്നത് ദാരിദ്ര്യവും കടവും, ലക്ഷണങ്ങള്‍
സാമ്പത്തിക പ്രയാസം എല്ലാവരേയും വലക്കുന്നതാണ്. എന്നാല്‍ അതില്‍ നിന്ന് കരകയറുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നമ്മള് അറിഞ്ഞിരിക്കേണ്ടതായ ചിലതുണ്ട്. സാമ്പത്തിക പ്രതിസന്ധി നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്ന് കാണിക്കുന്നതിന് മുന്നോടിയായി ചില ലക്ഷണങ്ങള്‍ ഉണ്ട്. നമ്മുടെ തന്നെ ചെറിയ ചില അശ്രദ്ധകള്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇവയില്‍ ചിലത് പല വിധത്തില്‍ നമ്മുടെ സാമ്പത്തിക അടിത്തറ തന്നെ ഇല്ലാതാക്കുന്നതാണ്.
പണ്ടുള്ളവരുടെ വിശ്വാസപ്രകാരം എന്ത് കാര്യങ്ങള്‍ക്കും മുന്‍പും ചില നിമിത്തങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ് എന്നാണ്. സാമ്പത്തികമായി നഷ്ടം സംഭവിക്കാന്‍ പോവുന്നു എന്നതിന്റെ ചില സൂചനകള്‍ നിങ്ങള്‍ക്ക് ആദ്യമേ ലഭിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ധനനഷ്ടത്തെ തന്നെയാണ്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എന്ന് നോക്കാം.

എണ്ണ കൈ തട്ടി മറിയുന്നത്
ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും നിമിത്തം പറയുന്നത് കൈ തട്ടി എണ്ണ മറിയുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. നമ്മള് അറിഞ്ഞോ അറിയാതെയോ ഇത്തരത്തില്‍ പല കാര്യങ്ങളും സംഭവിക്കുന്നു. നിമിത്തം പ്രകാരം ഇത് നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്.

സ്വര്‍ണം നഷ്ടപ്പെട്ടാല്‍
ഇത് സാമ്പത്തിക നഷ്ടമാണ് എന്ന് പറയാതെ വയ്യ, എന്നാല്‍ നിമിത്ത പ്രകാരം ഇത് നോക്കുകയാണെങ്കില്‍ വരാന്‍ പോവുന്ന സാമ്പത്തിക പ്രശ്നത്തിന്റെ മുന്നോടിയാണ് ഇതെന്ന് പറയേണ്ടി വരും. മാത്രമല്ല ഇതിനര്‍ത്ഥം ഇത് നിങ്ങളുടെ ബിസിനസ് പാര്‍ട്നര്‍ അല്ലെങ്കില്‍ വിശ്വസിച്ച് കൂടെ നില്ക്കുന്നയാള് നിങ്ങളെ ചതിക്കും എന്നതിന്റെ സൂചനയാണ്. ഇതും ശ്രദ്ധിക്കണം.

പേഴ്സ് കാലിയാവുന്നത്
സാധാരണ സംഭവിക്കുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത്തരം അവസ്ഥയിലൂടെ കടന്നു പോയ വ്യക്തിക്ക് ഇത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. വരാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത്രക്കും കടുത്ത ദാരിദ്ര്യം നിങ്ങള്‍ അനുഭവിക്കാന്‍ പോവുന്നു എന്നാണ് പറയുന്നത്.

ഉള്ളം കൈയ്യിലെ മറുക്
ഉള്ളം കൈയ്യില്‍ ചിലര്‍ക്ക് മറുകുണ്ടാവും. അതിന്റെ അര്‍ത്ഥവും നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവും എന്നതാണ്. ഇതിനെ മറികടക്കാന്‍ അല്പം കൂടുതല്‍ സമയം വേണ്ടി വരും എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ധനനഷ്ടം നിങ്ങളുടെ അടുത്തെത്തി എന്നാണ് ഇതിന്റെ അ

വളര്‍ത്തുമൃഗത്തിന്റെ മരണം
നിങ്ങള്‍ ഓമനിച്ച് വളര്‍ത്തുന്ന പട്ടിയോ പൂച്ചയോ മരിക്കുന്നതും ധനനഷ്ടവും സാമ്പത്തിക പ്രതിസന്ധിയും വര്‍ദ്ധിച്ചു വരുന്നു എന്നതിന്റെ സൂചനയാണ്. ഇതില്‍ നിന്ന് കരകയറുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും പരീക്ഷിക്കേണ്ടതായി വരും. അത്രക്കും പ്രശ്നമായിരിക്കും മുന്നോട്ട് പോവുന്നതിന്.

അവസരങ്ങള്‍ നഷ്ടപ്പെടുന്നത്
അവസരങ്ങള്‍ നഷ്ടപ്പെടുന്നതും ഇത്തരത്തില്‍ അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ്. നല്ല അവസരങ്ങള്‍ കൈവിട്ട് കളയുന്നത് പലപ്പോഴും ധനനഷ്ടം വരുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഇത് പല അവസ്ഥയിലും വളരെയധികം ശ്രദ്ധിച്ച് അറിഞ്ഞ് തീരുമാനമെടുക്കേണ്ട ഒന്നാണ്.



Click it and Unblock the Notifications
