Just In
Don't Miss
- News
ദേശീയ സാമ്പിൾ സർവേകൾ കാര്യക്ഷമമാക്കാന് തീരുമാനം
- Movies
രമ്യയുടെ തലമണ്ട അടിച്ച് പൊളിക്കുമെന്ന് ഫിറോസ് ഖാൻ, ഇരുവരെയും വിളിപ്പിച്ച് ബിഗ് ബോസ്
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള് നാട്ടിലേക്ക് അയച്ച പണത്തില് വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്ച്ച് മാസത്തില് 'ചില്' ആകാം.. അടിപൊളി യാത്രകള്ക്കായി ഈ ഇടങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സര്വ്വവും തികഞ്ഞ പെണ്ണെങ്കില് ഈ ലക്ഷണവും കൂടെ വേണം
ലക്ഷണമൊത്ത സ്ത്രീ എന്ന പ്രയോഗം നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാല് ലക്ഷണമൊത്ത സ്ത്രീ എന്ന് പറയുമ്പോള് എന്തൊക്കെ ലക്ഷണങ്ങളാണ് ചേരേണ്ടത് എന്നുള്ളതിനെക്കുറിച്ച് പലര്ക്കും അറിയില്ല എന്നുള്ളതാണ് സത്യം. വിഷ്ണു പുരാണത്തില് സൂചിപ്പിച്ചതുപോലെ, സ്ത്രീകളെക്കുറിച്ചുള്ള തന്റെ അറിവിനെക്കുറിച്ച് ലക്ഷ്മി ദേവിയോട് സംസാരിക്കുമ്പോള് വിഷ്ണു സ്ത്രീയുടെ ശാരീരിക സ്വഭാവത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള് പറയുന്നുണ്ട്.
ജനനത്തീയ്യതി പ്രകാരം നിങ്ങളിലുണ്ടാവുന്ന ഗുരുതര രോഗങ്ങള് വെളിവാക്കും
എന്തൊക്കെയാണ് നിങ്ങളുടെ ആരോഗ്യ സൗന്ദര്യ ശാരീരിക പ്രത്യേകതകളെക്കുറിച്ച് നിങ്ങള് വിഷ്ണുപുരാണ പ്രകാരം മനസ്സിലാക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി നിങ്ങള് ഈ ലേഖനം വായിക്കൂ.

മുഖത്തിന്റെ ആകൃതി
വട്ടത്തിലുള്ള മുഖവും അവളുടെ നാഭി വലതുവശത്ത് അല്പ്പം ചരിഞ്ഞതുമായ ഏതൊരു സ്ത്രീയും വളരെ ഭാഗ്യവതിയായിരിക്കും. ഇത് കൂടാതെ ഇവര് വളരെ പ്രശസ്തരാവുകയും അവരുടെ ജീവിതം മറ്റുള്ളവര്ക്ക് നേട്ടങ്ങള് ഉണ്ടാക്കുന്നവരും നല്ല ജീവിതം നയിക്കുകയും ചെയ്യുമെന്നാണ് വിഷ്ണു പുരാണം പറയുന്നത്.

ചര്മ്മത്തിന്റെ തിളക്കം
തിളങ്ങുന്ന ചര്മ്മത്തിന്റെ നിറമുള്ള ഒരു സ്ത്രീ, താമരയുടെ ദളങ്ങള് പോലെ മൃദുവായതും അതിലോലമായതുമായ കൈകള് ഉള്ളവര് എന്നിവര് വളരെയധികം എളിമയോടെ ഉള്ളവരായിരിക്കും. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നുള്ളത് അറിഞ്ഞിരിക്കുന്നവരും ആയിരിക്കും.

മുടി ശ്രദ്ധിക്കണം
മുടി എല്ലായ്പ്പോഴും വരണ്ടതും തിളക്കമില്ലാത്തതുമായ ഒരു സ്ത്രീയാണെങ്കില് ഇവര്ക്ക് ജീവിതത്തില് വളരെയധികം നിര്ഭാഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ വൃത്താകൃതിയിലുള്ള കണ്ണുകളുണ്ടെങ്കില്, ചെറുപ്രായത്തില് തന്നെ അവള് ഒരു വിധവയായിരിക്കാം എന്നാണ് വിഷ്ണുപുരാണം പറയുന്നത്.

മുഖത്തിന്റെ ആകൃതി
ഒരു പൂര്ണ്ണചന്ദ്രനെപ്പോലെ വൃത്താകൃതിയിലുള്ള മുഖമുള്ള സ്ത്രീ ആണെങ്കില് അവര് ഉദിച്ചുയരുന്ന സൂര്യനുമായി കണക്കാക്കുന്നവരായിരിക്കും. ഇവര് എപ്പോഴും സന്തോഷകരവും ആകര്ഷകവുമായ ജീവിതം നയിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില് ഇവര് വളരെ സന്തോഷവതികളായി കാണപ്പെടുന്നു.

ഹസ്തരേഖ
ഹസ്തരേഖാ ശാസ്ത്രത്തില് നിങ്ങളുടെ കൈയ്യിലെ വരകള് പരസ്പരം വരകളാല് ക്രോസ് ചെയ്തും അല്ലെങ്കില് നീളത്തില് ആണെങ്കിലും ഇവരില് വേദനാജനകവും പ്രയാസകരവുമായ ഒരു ജീവിതമായിരിക്കും ഉണ്ടാവുക എന്നാണ് പറയുന്നത്. അവളുടെ കൈപ്പത്തികളില് ധാരാളം വരകള് ഉണ്ടെങ്കില് ഇവരില് വളരെ കുറച്ചു കാലം ദാരിദ്ര്യത്തിലൂടെ ജീവിക്കാന് സാധ്യതയുണ്ട്.

വരകള് തടിച്ചതാണെങ്കില്
നിങ്ങളുടെ കൈയ്യിലെ വരകള് കറുത്ത നിറത്തിലാണെങ്കില് ഇവര് ആനന്ദവും അഭിവൃദ്ധിയും മികച്ച ക്ഷേമവും പ്രകടിപ്പിക്കുന്നു. എങ്കിലും ഇവരുടെ കറുത്ത വരകള് സൂചിപ്പിക്കുന്നത് അവള് ഒരു അടിമയെന്ന ജീവിതം തുടരുമെന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം.

കൈയ്യിലെ ചക്രം
'ചക്രം', നിങ്ങളുടെ കൈയില് ഉണ്ടെങ്കില് അത്തരത്തിലുള്ള സ്ത്രീകള് അഭിനന്ദനാര്ഹമായ കുട്ടികളെ പ്രസവിക്കുകയും ഒരു ഭരണാധികാരിയെപ്പോലെ ഭരിക്കുകയും ചെയ്യുമെന്ന് കാണിക്കുന്നു. ഇത് തന്നെയാണ് ഇതിലൂടെ നിങ്ങളുടെ ജീവിതത്തില് മാറ്റങ്ങള് ഉണ്ടാവുന്നത്.

കൈയ്യിനുള്വശത്തിന്റെ നിറം
സ്ത്രീകളുടെ കൈയ്യിന്റെ ഉള്വശം പിങ്ക് നിറത്തിലാണെങ്കില് ഇവര് സാമ്പത്തികപരമായി വളരെയധികം മുന്നില് നില്ക്കുന്നവരായിരിക്കും. കൂടാതെ ഇവരുടെ ജീവിതത്തില് സന്തോഷം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത്തരത്തില് വളരെയധികം പോസിറ്റീവ് ജീവിതം നയിക്കുന്നവരായിരിക്കും ഇവര്.

നെഞ്ചിലെ രോമം
ചില സ്ത്രീകള്ക്ക് നെഞ്ചില് രോമവളര്ച്ച കൂടുതലായിരിക്കും. ചിലര്ക്ക് സ്തനങ്ങള്ക്ക് ചുറ്റും രോമമുണ്ടാവും. പക്ഷേ ഇത്തരത്തിലുള്ള രോമവളര്ച്ച നിങ്ങളില് പ്രതിസന്ധികള് പ്രശ്നങ്ങള് കഷ്ടപ്പാടുകള് നിര്ഭാഗ്യം എന്നിവ ഉണ്ടാക്കുന്നതാണ് എന്നാണ് സൂചിപ്പിക്കുന്നത്.

പൊക്കിള് ആകൃതി
സ്ത്രീകളുടെ പൊക്കിള് വൃത്താകൃതി ആണെങ്കില് അത് ജീവിതത്തില് ദാരിദ്ര്യം അനുഭവിയ്ക്കാന് സാധ്യതയുണ്ട്. ഇത് കൂടാതെ ഇവര് വിവാഹശേഷം ദാരിദ്ര്യം ഭര്ത്താവിനും കൂടി വിഭജിച്ച് നല്കപ്പെടും. ഇവരെ വിവാഹം കഴിക്കുന്നവര് കൂടി ദാരിദ്ര്യം അനുഭവിക്കേണ്ടതായി വരുന്നുണ്ട്.

തള്ളവിരലും ചെറുവിരലും
തള്ളവിരലും ചെറുവിരലും നിലത്ത് മുട്ടാത്ത രീതിയിലാണ് സ്ത്രീ നടക്കുന്നതെങ്കില് ഉല്ലാസപര്യടനം ഇഷ്ടപ്പെടുന്ന സ്ത്രീയായിരിക്കും ഇത്തരക്കാര്. ഇവര്ക്ക് യാത്ര ചെയ്യുന്നതിനും യാത്രക്ക് വേണ്ടി പണം മുടക്കുന്നതിനും യാതൊരു വിധത്തിലുള്ള മടിയും ഉണ്ടായിരിക്കില്ല.

ചര്മ്മത്തിന്റെ പ്രത്യേകത
സമാനമായ രീതിയില്, മനോഹരമായ, തിളക്കമുള്ള കണ്ണുകള് ഭാഗ്യത്തെ സൂചിപ്പിക്കുന്നു, അതേസമയം അതിലോലമായതും അതിലോലമായതുമായ ചര്മ്മം സന്തോഷകരമായ വിവാഹജീവിതത്തേയും കാണിക്കുന്നുണ്ട്.