Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഗർഭിണിയായ ഭാര്യക്ക് ഇരിക്കാൻ കസേരയായി ഭർത്താവ്
ഗർഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അൽപം അസ്വസ്ഥതകൾ ഉണ്ടാക്കുന്നത് തന്നെയാണ്. എന്നാൽ ശ്രദ്ധയോടെ മുന്നോട്ട് പോയാൽ അസ്വസ്ഥതകളെ നമുക്ക് സന്തോഷമാക്കി മാറ്റാവുന്നതാണ്. ഏതൊരു സ്ഥലത്താണെങ്കിലും ഗർഭിണിയായ ഒരു സ്ത്രീക്ക് ചില പരിഗണനകൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ യാതൊരു വിധത്തിലുള്ള പരിഗണനയും ലഭിക്കാതെ വരുമ്പോൾ അത് ഗർഭാവസ്ഥ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നവയായി മാറുന്നുണ്ട്.
എന്നാൽ ഗർഭകാല അസ്വസ്ഥതകൾ കൊണ്ട് ആശുപത്രിയിൽ എത്തിയ സ്ത്രീക്ക് സ്വന്തം പുറം കസേരയാക്കിക്കൊടുത്ത ഭർത്താവാണ് ഇന്ന് സോഷ്യൽമീഡിയ താരം. ഇതിനെ പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഭർത്താവായാൽ ഇങ്ങനെ വേണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഗർഭിണിയായ ഭാര്യ
ഗർഭിണിയായ ഭാര്യയേയും കൊണ്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ഭർത്താവ്. ആശുപത്രിയില്‍ എത്തിയ യുവതിക്ക് നിന്ന് കാൽ കഴച്ചപ്പോൾ സ്വന്തം പുറം കസേര പോലെയാക്കി ഇരിപ്പിടം ഒരുക്കിക്കൊടുത്തിരിക്കുകയാണ് ഈ യുവാവ്. ഇതിന്‍റെ ദൃശ്യങ്ങൾ വൈറലായതിന് പുറകേയാണ് സോഷ്യൽ ലോകം ഈ ഭർത്താവിനെ പിന്തുണച്ചത്.

പരിശോധനകൾക്കിടയിൽ
പരിശോധനകൾക്ക് വേണ്ടിയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. എന്നാൽ അതിന് വേണ്ടി ഒരുപാട് നേരം കാത്തിരിക്കേണ്ടതായി വന്നു. അതിനെത്തുടർന്ന് കാല്‍ കഴക്കുകയും അവിടെ ഇരുന്നവർ ആരും തന്നെ കസേര നൽകാതിരിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഭാര്യക്ക് ഇരിക്കുന്നതിന് വേണ്ടി കസേരയായി തന്‍റെ പുറം നൽകിയത്.

ഗർഭിണിയോടുള്ള പെരുമാറ്റം
എന്നാൽ ആശുപത്രിയിൽ ഗർഭിണിയോടുള്ള പെരുമാറ്റം വളരെ മോശമായ രീതിയിൽ ആയിരുന്നു. പരിശോധനക്ക് താമസം നേരിട്ടതിനെത്തുടർന്ന് ഗർഭിണി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ആരും എഴുന്നേറ്റ് കസേര വിട്ട് കൊടുക്കുന്നതിന് തയ്യാറായില്ല. കുറേ നേരം നിന്നതിനെത്തുടർന്നാണ് ഗർഭിണിക്ക് അസ്വസ്ഥത ഉണ്ടായത്. എന്നാൽ ഒരു ഗർഭിണിയാണ് എന്ന പരിഗണന ആരും കൊടുത്തതും ഇല്ല. എല്ലാവരും മൊബൈൽ നോക്കി ഇരിക്കുകയായിരുന്നു ചെയ്തത്.

ഇത് മനസ്സിലാക്കിയ ഭർത്താവ്
ഭാര്യയുടെ അസ്വസ്ഥത മനസ്സിലാക്കിയ ഭര്‍ത്താവ് നിലത്ത്പുറം തിരിഞ്ഞ് ഇരിക്കുകയും തന്‍റെ പുറം ഭാര്യക്ക് ഇരിക്കാൻ പാകത്തിൽ കൊടുക്കുകയും ചെയ്തു. വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് തന്നെ ഭർത്താവിന്‍റെ പുറത്ത് ഭാര്യ ഇരിക്കുകയും ചെയ്തു. ഇന്ന് സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ദൃശ്യങ്ങൾ.

വൈറൽ വീഡിയോ
ഈ വീഡിയോ വൈറലായതിന് പുറകേ ധാരാളം അഭിനന്ദനങ്ങൾ ഈ ഭർത്താവിനെ തേടി വരുന്നുണ്ട്. ഇതാണ് യഥാർത്ഥ സ്നേഹം എന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള ഭർത്താവിനെ കിട്ടിയതിൽ ഭാര്യ വളരെയധികം ഭാഗ്യവതിയാണ് എന്നുമാണ് പറയുന്നത്. ഇന്ന് മൊബൈല്‍ മനുഷ്യന്‍റെ ബുദ്ധിയെപ്പോലും നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യത്വം ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.



Click it and Unblock the Notifications
