Just In
- 48 min ago 30 വര്‍ഷത്തിന് ശേഷം രാജയോഗമാണ് ശനി നല്‍കുന്നത്: ഇതില്‍ വരുന്ന രാശിക്കാര്‍
- 1 hr ago നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- 2 hrs ago കെമ്പമ്മ ദേവി നല്കിയ സ്വപ്ന ദര്‍ശനം; നായയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം
- 3 hrs ago നൂറ് യാഗങ്ങള്‍ക്ക് തുല്യമായ ഫലം, മോക്ഷപ്രാപ്തിയോടെ ജീവിതം; കാമദ ഏകാദശി വ്രതം
Don't Miss
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Automobiles ഡ്രൈവിങ്ങ് ടെസ്റ്റ് കട്ട ശോകം തന്നെ, ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യമില്ലെന്ന് റിപ്പോർട്ട്
- Movies ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
കൊറോണ: ചൈനയിലെ മുടിവെട്ട് ഇപ്പോള്‍ ഇങ്ങനെയാണ്
കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തില്‍ സ്വയം പരിരക്ഷിക്കുന്നതിനായി ഏവരും വളരെ ശ്രദ്ധാലുക്കളാണ്. ചൈനയില്‍ നിന്നുള്ള അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. ചൈനയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ മുടിവെട്ടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സലൂണില്‍ മുടി വെട്ടാന്‍ ചെന്നാല്‍ എങ്ങനെ അവരുമായി അടുത്തിടപഴകാതെ മുടിവെട്ടി കൊടുക്കാം എന്ന് വഴി കാണിച്ചുതരിക കൂടിയാണ് ഈ ബാര്‍ബര്‍മാര്‍ ചെയ്യുന്നത്.
സ്വയം സുരക്ഷയാണ് മുഖ്യം എന്നോണം സലൂണില്‍ മുടിവെട്ടാന്‍ എത്തിയവരുമായി അടുത്ത് ഇടപഴകാതെ നീളമുള്ള വടി ഉപയോഗിച്ചാണ് ബാര്‍ബര്‍മാര്‍ ഇവര്‍ക്ക് മുടി വെട്ടി കൊടുക്കുന്നത്. വടിയുടെ അറ്റത്ത് ഹെയര്‍ ട്രിമ്മര്‍ ഘടിപ്പിച്ചാണ് മുടി വെട്ട്.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ തെക്കന്‍ നഗരമായ ലുഷോവിലെ സലൂണില്‍ നിന്നുള്ള ദൃശ്യമാണിത്. ഇവിടത്തെ ഹെയര്‍ സ്റ്റൈലിസ്റ്റായ ഹി ബിംഗ് പകര്‍ത്തിയതാണ് ഈ മുടിവെട്ടുന്ന ദൃശ്യങ്ങള്‍. ഇവര്‍ സംരക്ഷിത മാസ്കുകളും ധരിച്ചാണ് ജോലി ചെയ്യുന്നത്. ഇവരുടെ കൈയ്യിലുള്ള മൂന്ന് അടി നീളമുള്ള വടിയുടെ അറ്റത്ത് ബ്രഷുകള്‍, ഷേവറുകള്‍, ഹെയര്‍ ഡ്രയറുകള്‍ എന്നിവ ഘടിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്ന് അകലം പാലിച്ചാണ് മുടിവെട്ടും മറ്റു കാര്യങ്ങളും.
വൈറസ് പടരാതിരിക്കാന്‍ ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്നത് ഒഴിവാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തങ്ങളുടെ ഉപഭോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നതിനാണ് ഈ വഴി തിരഞ്ഞെടുത്തതെന്നാണ് സലൂണ്‍ ഉടമ പറയുന്നത്. ചൈനയില്‍ ഇതുവരെ 80,000ലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വുഹാന്‍ നഗരത്തില്‍ നിന്ന് ഡിസംബറില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചൈനയിലൊട്ടാകെ 3150ല്‍ അധികം പേര് മരണത്തിന് ഇരയായിട്ടുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുമ്പോഴും ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിവയ്ക്കുന്നുമുണ്ട്.