Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കൊറോണ: ചൈനയിലെ മുടിവെട്ട് ഇപ്പോള്‍ ഇങ്ങനെയാണ്
കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തില്‍ സ്വയം പരിരക്ഷിക്കുന്നതിനായി ഏവരും വളരെ ശ്രദ്ധാലുക്കളാണ്. ചൈനയില്‍ നിന്നുള്ള അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. ചൈനയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ മുടിവെട്ടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സലൂണില്‍ മുടി വെട്ടാന്‍ ചെന്നാല്‍ എങ്ങനെ അവരുമായി അടുത്തിടപഴകാതെ മുടിവെട്ടി കൊടുക്കാം എന്ന് വഴി കാണിച്ചുതരിക കൂടിയാണ് ഈ ബാര്‍ബര്‍മാര്‍ ചെയ്യുന്നത്.

സ്വയം സുരക്ഷയാണ് മുഖ്യം എന്നോണം സലൂണില്‍ മുടിവെട്ടാന്‍ എത്തിയവരുമായി അടുത്ത് ഇടപഴകാതെ നീളമുള്ള വടി ഉപയോഗിച്ചാണ് ബാര്‍ബര്‍മാര്‍ ഇവര്‍ക്ക് മുടി വെട്ടി കൊടുക്കുന്നത്. വടിയുടെ അറ്റത്ത് ഹെയര്‍ ട്രിമ്മര്‍ ഘടിപ്പിച്ചാണ് മുടി വെട്ട്.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ തെക്കന്‍ നഗരമായ ലുഷോവിലെ സലൂണില്‍ നിന്നുള്ള ദൃശ്യമാണിത്. ഇവിടത്തെ ഹെയര്‍ സ്റ്റൈലിസ്റ്റായ ഹി ബിംഗ് പകര്‍ത്തിയതാണ് ഈ മുടിവെട്ടുന്ന ദൃശ്യങ്ങള്‍. ഇവര്‍ സംരക്ഷിത മാസ്കുകളും ധരിച്ചാണ് ജോലി ചെയ്യുന്നത്. ഇവരുടെ കൈയ്യിലുള്ള മൂന്ന് അടി നീളമുള്ള വടിയുടെ അറ്റത്ത് ബ്രഷുകള്‍, ഷേവറുകള്‍, ഹെയര്‍ ഡ്രയറുകള്‍ എന്നിവ ഘടിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്ന് അകലം പാലിച്ചാണ് മുടിവെട്ടും മറ്റു കാര്യങ്ങളും.
വൈറസ് പടരാതിരിക്കാന്‍ ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്നത് ഒഴിവാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തങ്ങളുടെ ഉപഭോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നതിനാണ് ഈ വഴി തിരഞ്ഞെടുത്തതെന്നാണ് സലൂണ്‍ ഉടമ പറയുന്നത്. ചൈനയില്‍ ഇതുവരെ 80,000ലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വുഹാന്‍ നഗരത്തില്‍ നിന്ന് ഡിസംബറില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചൈനയിലൊട്ടാകെ 3150ല്‍ അധികം പേര് മരണത്തിന് ഇരയായിട്ടുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുമ്പോഴും ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിവയ്ക്കുന്നുമുണ്ട്.



Click it and Unblock the Notifications
