For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു രാജ്യം പിറന്ന കഥ; വീരോചിത പോരാട്ടത്തിന്റെ 'വിജയ് ദിവസ്'

|

1971ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ഡിസംബര്‍ 16-ന് 'വിജയ് ദിവസ്' ആഘോഷിക്കുന്നു. ഈ ദിവസം കിഴക്കന്‍ പാകിസ്ഥാന്റെ വിമോചനത്തിനും ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ രൂപീകരണത്തിനും കാരണമായി. 1971 ഡിസംബര്‍ 16-ന് പാകിസ്ഥാന്‍ സേനാ മേധാവി ജനറല്‍ നിയാസിയും 93,000 സൈനികരും ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിന്റെ ഔദ്യോഗിക സ്വാതന്ത്ര്യത്തെ അനുസ്മരിച്ച് ബംഗ്ലാദേശില്‍ ഈ ദിനം 'ബിജോയ് ദിബോസ്' അല്ലെങ്കില്‍ ബംഗ്ലാദേശ് വിമോചന ദിനമായി ആഘോഷിക്കുന്നു. ഈ ദിവസത്തെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read; പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന് ചാണക്യന്‍ നിര്‍ദേശിക്കുന്ന വഴികള്‍ ഇതാണ്Most read; പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന് ചാണക്യന്‍ നിര്‍ദേശിക്കുന്ന വഴികള്‍ ഇതാണ്

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

1971 ഡിസംബര്‍ 3ന്, ആരംഭിച്ച ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം 13 ദിവസം നീണ്ടുനിന്നു. ഔദ്യോഗികമായി, ഡിസംബര്‍ 16 ന് യുദ്ധം അവസാനിക്കുകയും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കീഴടങ്ങുകയും ചെയ്തു. പതിമൂന്ന് ദിവസത്തെ യുദ്ധം പാകിസ്ഥാന്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ കീഴടങ്ങലിലും ബംഗ്ലാദേശ് ജനിക്കുന്നതിലും കലാശിച്ചു. ഏകദേശം 93,000 സൈനികരുമായി പാകിസ്ഥാന്‍ സൈന്യം ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങി. അത് 'ഏറ്റവും മഹത്തായ വിജയം' ആയിരുന്നു, ഇന്ത്യ ഒരു പ്രാദേശിക ശക്തിയായി ഉയര്‍ന്നു.

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

പടിഞ്ഞാറന്‍ പാകിസ്ഥാന്‍ ജനങ്ങളോട് മോശമായി പെരുമാറുകയും കിഴക്കന്‍ പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ തുരങ്കം വയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഫലമായിരുന്നു സംഘര്‍ഷം. 1971 മാര്‍ച്ച് 26 ന് കിഴക്കന്‍ പാകിസ്ഥാന്‍ ഔദ്യോഗികമായി പിന്തുടര്‍ച്ചാവകാശം ഉയര്‍ത്തി. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവരുടെ സ്വാതന്ത്ര്യ സമരത്തില്‍ അവരെ പിന്തുണച്ചു.

Most read:വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌Most read:വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

1971ലെ യുദ്ധം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക പോരാട്ടമായിരുന്നു. 1971 ഡിസംബര്‍ 3-ന് 11 ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനുകളില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. തല്‍ഫലമായി, കിഴക്കന്‍ പാകിസ്ഥാനിലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ ബംഗാളി ദേശീയ ഗ്രൂപ്പുകളെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം സമ്മതിച്ചു.

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

പാക്കിസ്ഥാനിലെ ജനറല്‍ യഹ്യാ ഖാന്റെ കീഴിലുള്ള സൈനിക ഭരണകൂടം നടത്തിയ കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങളുടെ വ്യാപകമായ വംശഹത്യയെ തുടര്‍ന്നാണ് യുദ്ധം നടന്നത്. കിഴക്കന്‍, പടിഞ്ഞാറന്‍ മുന്നണികളില്‍ നടന്ന യുദ്ധം ഹ്രസ്വവും തീവ്രവുമായിരുന്നു. 1971 ഡിസംബര്‍ 4 ന് ഇന്ത്യ ഓപ്പറേഷന്‍ ട്രൈഡന്റ് ആരംഭിച്ചു. ഈ ഓപ്പറേഷനില്‍, ഇന്ത്യന്‍ നേവിയുടെ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് കറാച്ചി തുറമുഖത്ത് ഒരു അപ്രതീക്ഷിത ആക്രമണം വിജയകരമായി നടത്തി. 'ട്രൈഡന്റ്' എന്ന രഹസ്യനാമത്തിലാണ് ഇത് ചെയ്തത്.

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

കിഴക്കന്‍ പാകിസ്ഥാനില്‍, മുക്തി ബാഹിനി ഗറില്ലകള്‍ കിഴക്ക് പാകിസ്ഥാന്‍ സൈനികര്‍ക്കെതിരെ പോരാടുന്നതിന് ഇന്ത്യന്‍ സൈന്യവുമായി കൈകോര്‍ത്തു. യുദ്ധസമയത്ത്, പാകിസ്ഥാന്റെ നടപടിക്കെതിരെ ദക്ഷിണ കമാന്‍ഡ് രാജ്യത്തിന്റെ അതിര്‍ത്തികളെ സംരക്ഷിച്ചു. സതേണ്‍ ആര്‍മിയുടെ ഉത്തരവാദിത്ത മേഖലയില്‍ നടന്ന യുദ്ധങ്ങളില്‍ പ്രസിദ്ധമായ ലോംഗേവാല, പര്‍ബത് അലി യുദ്ധങ്ങള്‍ ഉള്‍പ്പെടുന്നു. ഇവിടെ പാക്കിസ്ഥാന്റെ കവചിത സേനയെ നിശ്ചയദാര്‍ഢ്യമുള്ള ഇന്ത്യന്‍ സൈന്യം തകര്‍ത്തെറിഞ്ഞു.

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

ലെഫ്റ്റനന്റ് കേണല്‍ (പിന്നീട് ബ്രിഗേഡിയര്‍) ഭവാനി സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രശസ്ത 10 പാരാ കമാന്‍ഡോ ബറ്റാലിയനിലെ സൈനികര്‍ പാകിസ്ഥാന്‍ പട്ടണമായ ചക്രോയില്‍ ആക്രമണം നടത്തി. ഈ യുദ്ധങ്ങള്‍ ചരിത്രത്തില്‍ ഒരു മാതൃക സൃഷ്ടിക്കുകയും നമ്മുടെ സൈനികരുടെ ധീരത, നിശ്ചയദാര്‍ഢ്യം എന്നിവ ലോകത്തിന് കാട്ടിത്തരികയും ചെയ്തു.

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

ഡിസംബര്‍ 14ന് കിഴക്കന്‍ പാകിസ്ഥാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്ന വീടിന് നേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ പാകിസ്ഥാന്‍ നടുങ്ങി. തല്‍ഫലമായി, 1971 ഡിസംബര്‍ 16 ന് കീഴടങ്ങല്‍ പ്രക്രിയ ആരംഭിച്ചു, ആ സമയത്ത് ഏകദേശം 93,000 പാകിസ്ഥാന്‍ സൈന്യം ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു.

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

വിജയ് ദിവസ് 1971 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം

അങ്ങനെ, 1971 ഡിസംബര്‍ 16 ന് കിഴക്കന്‍ പാകിസ്ഥാന്‍ പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാവുകയും ബംഗ്ലാദേശ് ഒരു പുതിയ രാഷ്ട്രമായി ജനിക്കുകയും ചെയ്തു. ഈ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ യുദ്ധമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് രാജ്യത്തുടനീളം പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ഡിസംബര്‍ 16 'വിജയ് ദിവസ്' ആയി ആഘോഷിക്കുന്നത്. 1971ലെ യുദ്ധത്തില്‍ ഏകദേശം 3900 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും 9851 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പറയപ്പെടുന്നു.

English summary

Vijay Diwas 2021 : Know Date, History, Celebration and Importance of indo-pakistani war of 1971 in Malayalam

The day is observed on December 16 annually to commemorate the victory of the Indian Forces over Pakistan during the 1971 war. Know about the history and significance of Vijay Diwas.
Story first published: Thursday, December 16, 2021, 10:23 [IST]
X
Desktop Bottom Promotion