For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യം

|

മഹാഭാരത കാലഘട്ടത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികളില്‍ ഒരാളായി മഹാത്മാ വിദുരര്‍ കണക്കാക്കപ്പെടുന്നു. കൂര്‍മ്മ ബുദ്ധിയുള്ള അദ്ദേഹം ഒരു മികച്ച ചിന്തകനും ദീര്‍ഘവീക്ഷണശാലിയുമായിരുന്നു. വിദുരനും ധൃതരാഷ്ട്രരേയും പാണ്ഡുവിനേയും പോലെ വേദവ്യാസ മുനിയുടെ പുത്രനായിരുന്നു. പക്ഷേ ദാസിയുടെ ഉദരത്തില്‍ നിന്നാണ് ജനിച്ചത്, അതിനാല്‍ എല്ലാ ഗുണങ്ങളും ലഭിച്ചിട്ടും അദ്ദേഹത്തിന് രാജാവാകാന്‍ കഴിഞ്ഞില്ല. മതം, രാഷ്ട്രീയം, സമൂഹം തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരുന്നു. ഈ സ്വഭാവസവിശേഷതകള്‍ കാരണം മഹാത്മാ വിദുരനെ ഹസ്തിനപുരത്തിന്റെ ജനറല്‍ സെക്രട്ടറിയാക്കി.

Most read: 2022 ജനുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read: 2022 ജനുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് പറയപ്പെടുന്നു. മഹാഭാരത യുദ്ധത്തിനു മുമ്പുതന്നെ, വിദുരര്‍ ധൃതരാഷ്ട്രനെ യുദ്ധത്തിന്റെ ഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിയിരുന്നു. വിദുര്‍രും മഹാരാജാവായ ധൃതരാഷ്ട്രരും തമ്മിലുള്ള സംഭാഷണം വിദുരനീതി എന്ന പേരിലറിയപ്പെടുന്നു. വിദുരര്‍ പറഞ്ഞ കാര്യങ്ങള്‍ അന്നത്തെപ്പോലെ ഇന്നത്തെ കാലത്തും പ്രസക്തമാണ്. ജീവിതത്തില്‍ വിദുരരുടെ നയങ്ങള്‍ പാലിച്ചാല്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ജീവിതം സന്തോഷകരമാക്കാനും കഴിയും. വിദുരനീതിയില്‍ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരിട്ടുണ്ട്. ഇവ നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും.

ജ്ഞാനിയെ തിരിച്ചറിയുക

ജ്ഞാനിയെ തിരിച്ചറിയുക

മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും വിഷയം പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവന്‍ ജീവിതത്തില്‍ വിജയിക്കുന്നു. വൃഥാ സംസാരിക്കാത്ത, ജോലിയും തീരുമാനങ്ങളും എല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പറയുന്നവര്‍ വളരെ മികച്ചവരാണ്. തെറ്റായ രീതിയിലോ ആഗ്രഹത്തിലോ ജോലി പൂര്‍ത്തിയാക്കുന്നതിന് പകരം തന്റെ ബുദ്ധി ഉപയോഗിച്ച് ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന വ്യക്തി ജീവിതത്തില്‍ വളരെയേറെ മുന്നേറുന്നവരാണ്.

ഈ ആളുകളില്‍ നിന്ന് അകന്നു നില്‍ക്കുക

ഈ ആളുകളില്‍ നിന്ന് അകന്നു നില്‍ക്കുക

വിദുര നീതിയില്‍, അത്തരം ചില ആളുകളെ പരാമര്‍ശിച്ചിട്ടുണ്ട്, അവരില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കണം. അശ്രദ്ധ, അലസത, കോപം, അധാര്‍മികത, മയക്കുമരുന്നിന് അടിമകള്‍, അത്യാഗ്രഹികള്‍, ഭയം, കാമഭ്രാന്തന്മാര്‍ എന്നിവരില്‍ നിന്ന് അകന്നുനില്‍ക്കുന്നത് നല്ലതാണെന്ന് വിദുരനീതി പറയുന്നു. അത്തരക്കാര്‍ ഒരിക്കലും മുന്നോട്ട് പോകില്ല, നിങ്ങളെ മുന്നോട്ട് പോകാനും അനുവദിക്കുന്നില്ല. ഇവയെല്ലാം നിങ്ങളെ നാശത്തിലേക്ക് നയിക്കുന്നു. ഇത്തരക്കാരുമായി സഹവസിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും, ഒരിക്കലും വിജയം നേടുകയുമില്ല.

Most read:2022 ജനുവരി മാസത്തിലെ വ്രത ദിനങ്ങളും പുണ്യദിനങ്ങളുംMost read:2022 ജനുവരി മാസത്തിലെ വ്രത ദിനങ്ങളും പുണ്യദിനങ്ങളും

പണത്തിന്റെ ദുരുപയോഗം

പണത്തിന്റെ ദുരുപയോഗം

സമ്പാദിച്ച പണത്തിന്റെ ദുരുപയോഗം എങ്ങനെയെന്ന് വിദുരനീതി പറയുന്നു. ആദ്യം പണം ദുരുപയോഗം ചെയ്യുന്നത് ദുഷ്ടര്‍ക്ക് (അതിന്റെ ആവശ്യമില്ലാത്തവര്‍ക്ക്) പണം നല്‍കലാണ്, രണ്ടാമത്തേത്, ആവശ്യമുള്ളപ്പോള്‍ പോലും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതിരിക്കുന്നതാണ് ദുരുപയോഗം.

ഈ രണ്ടുപേരും സ്വര്‍ഗത്തിന് മുകളിലാണ്

ഈ രണ്ടുപേരും സ്വര്‍ഗത്തിന് മുകളിലാണ്

വിദുരനീതിയില്‍, രണ്ട് തരം വ്യക്തികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തിന് മുകളിലാണ് ആരുടെ സ്ഥാനം എന്നും പറയുന്നു. ശക്തനാണെങ്കിലും ക്ഷമിക്കാനുള്ള കഴിവുള്ളവനും ദരിദ്രനാണെങ്കിലും ദാനധര്‍മ്മം ചെയ്യുന്നവനും ആണ് ആ രണ്ടുതരം ആളുകള്‍. അത്തരക്കാരുടെ സ്ഥാനം സ്വര്‍ഗ്ഗത്തിന് മുകളിലാണ്.

ഈ ഗുണങ്ങളുള്ള വ്യക്തി പ്രശംസ അര്‍ഹിക്കുന്നു

ഈ ഗുണങ്ങളുള്ള വ്യക്തി പ്രശംസ അര്‍ഹിക്കുന്നു

വിദുരനീതിയില്‍ എട്ട് ഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത്തരം ഗുണങ്ങളുള്ള വ്യക്തി പ്രശംസ അര്‍ഹിക്കുന്നു. ജ്ഞാനം, മര്യാദ, മൃദുവായ സംസാരം, അറിവ്, വീര്യം, താഴ്ന്ന സംസാരം, മറ്റുള്ളവരുടെ പ്രീതി ഓര്‍ക്കുന്നവര്‍, ദാനം ചെയ്യുക തുടങ്ങി എട്ട് ഗുണങ്ങളുള്ള ഒരു വ്യക്തി എപ്പോഴും പ്രശംസ അര്‍ഹിക്കുന്നു.

Most read:Marriage Horoscope 2022: ഈ 5 രാശിക്കാര്‍ക്ക് 2022ല്‍ വിവാഹഭാഗ്യം ഏറെMost read:Marriage Horoscope 2022: ഈ 5 രാശിക്കാര്‍ക്ക് 2022ല്‍ വിവാഹഭാഗ്യം ഏറെ

എപ്പോഴും മധുരമായി സംസാരിക്കുക

എപ്പോഴും മധുരമായി സംസാരിക്കുക

മഹാത്മാ വിദുരന്റെ അഭിപ്രായത്തില്‍ നാം എപ്പോഴും മധുരമായി സംസാരിക്കണം. മധുരമായി സംസാരിക്കുന്ന ഒരു വ്യക്തി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നുവെന്നും അവര്‍ക്ക് വളരെയധികം ബഹുമാനവും അന്തസ്സും ലഭിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അതേ സമയം കയ്‌പേറിയതും അസൂയയും കലര്‍ന്ന് സംസാരിക്കുന്ന ഒരാളോട് ആരും ഒന്നും ചോദിക്കുന്നില്ല. ചിലപ്പോള്‍ നിങ്ങളുടെ ദേഷ്യം ചില സാഹചര്യങ്ങളില്‍ ഉയര്‍ന്നുവരുന്നു, അത്തരമൊരു സാഹചര്യത്തില്‍ സ്വയം നിയന്ത്രിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തിയതിനുശേഷം മാത്രം പ്രതികരിക്കുകയും ചെയ്യുക.

 സുഹൃത്തുക്കളെ സഹായിക്കുക

സുഹൃത്തുക്കളെ സഹായിക്കുക

സുഹൃത്തുക്കളുമായി ഇണങ്ങി ജീവിക്കണമെന്ന് മഹാത്മാ വിദുരര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സ്വാര്‍ത്ഥതയില്ലാതെ നിലനിര്‍ത്തുന്ന ഒരേയൊരു ബന്ധമാണ് സൗഹൃദം. പ്രയാസകരമായ സമയങ്ങളില്‍ നാം എപ്പോഴും നമ്മുടെ സുഹൃത്തുക്കളെ സഹായിക്കണമെന്ന് വിദുര നിതിയില്‍ പറയുന്നു. ഒരു സുഹൃത്ത് ബുദ്ധിമുട്ടിലാണെങ്കില്‍, അവനെ ഉടന്‍ സഹായിക്കാന്‍ തയ്യാറാകണം. ഇതാണ് സൗഹൃദത്തിന്റെ രഹസ്യം.

Most read:2022ലെ സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍; അറിയാം തീയതിയും സമയവുംMost read:2022ലെ സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍; അറിയാം തീയതിയും സമയവും

ലളിതമായി കഴിക്കുക

ലളിതമായി കഴിക്കുക

മഹാത്മാ വിദുരര്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടുണ്ട്, എളുപ്പത്തില്‍ ദഹിക്കാന്‍ കഴിയുന്ന ഭക്ഷണം നാം കഴിക്കണം. ദഹിക്കാത്ത ഭക്ഷണം ശരീരത്തില്‍ ഗുരുതരമായ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തില്‍, നമ്മള്‍ എപ്പോഴും ലളിതമായ ഭക്ഷണം കഴിക്കണം. അമിതമായ സമ്പുഷ്ടമായ ഭക്ഷണം മൂലം പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാം, അത് നമ്മുടെ സന്തോഷകരമായ ജീവിതത്തിന് തടസ്സമാകും.

മാന്യമായി പെരുമാറുക

മാന്യമായി പെരുമാറുക

മഹാത്മാ വിദുരര്‍ പറയുന്നതനുസരിച്ച്, വിജയത്തില്‍ തുടരാന്‍ ഒരു വ്യക്തി എളിമയോടെ നിലകൊള്ളേണ്ടത് വളരെ പ്രധാനമാണ്. വിജയത്തിലെത്തുന്നത് ഒന്നാണെന്നും വിജയത്തില്‍ ഉറച്ചുനില്‍ക്കുന്നത് മറ്റൊന്നാണെന്നും അദ്ദേഹം വിശ്വസിച്ചു. വിദുരന്റെ അഭിപ്രായത്തില്‍, മാന്യമായ പെരുമാറ്റമുള്ള ഒരാള്‍ക്ക് മാത്രമേ വിജയത്തിലെത്താനും അതില്‍ ദീര്‍ഘകാലം തുടരാനും കഴിയൂ.

Most read:രാഹു-കേതു ദോഷം, ശനിദോഷം പരിഹാരം; നായ്ക്കളെ പരിപാലിച്ചാല്‍ നടക്കുന്നത് ഇത്‌Most read:രാഹു-കേതു ദോഷം, ശനിദോഷം പരിഹാരം; നായ്ക്കളെ പരിപാലിച്ചാല്‍ നടക്കുന്നത് ഇത്‌

English summary

Vidur Niti: Useful Tips To Make Your Life Easier in Malayalam

Here are some useful tips from Vidur Niti to help you make your life easier. Take a look.
Story first published: Tuesday, December 28, 2021, 13:32 [IST]
X
Desktop Bottom Promotion