Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രസവിക്കാൻ പാറ്റക്ക് ശസ്ത്രക്രിയയും വേദനസംഹാരിയും
പ്രസവിക്കുന്നതിന് വേണ്ടി സിസേറിയൻ നടത്തുന്നവർ ചില്ലറയല്ല. എന്നാൽ ഇതെല്ലാം ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ അത്ഭുതപ്പെടുത്തുന്നത് പാറ്റക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയയാണ്. കേൾക്കുമ്പോൾ അത്ഭുതം എന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാൽ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് നിങ്ങൾക്കറിയേണ്ടേ? ഗർഭിണിയായ പാറ്റയെയാണ് വേദന സംഹാരി നൽകിയും ശസ്ത്രക്രിയ നടത്തിയും പ്രസവമെടുത്തത്. റഷ്യയിലെ ഒരു മെഡിക്കല്‍ സംഘമാണ് ഇത്തരം ഒരു കാര്യത്തിന് മുന്‍കൈയ്യെടുത്ത് എത്തിയത്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പാറ്റക്ക് ഉണ്ടായിരുന്നു എന്നുള്ളതാണ് ഇവിടെ പറയുന്നത്. കേൾക്കുമ്പോൾ അല്‍പം രസകരം എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. പാറ്റയുടെ കൊക്കൂണിനെ പാറ്റ പുറത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് പിന്നീട് അണുബാധ ഉണ്ടാക്കുകയും പാറ്റയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തു. എന്നാൽ അതിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നാനോ സർജറി ചെയ്യുന്നതിന് ഒരു കൂട്ടം ഡോക്ടർമാർ തയ്യാറായത്.

അതിന് വേണ്ടി മൂന്ന് വേദന സംഹാരികൾ ഉപയോഗിക്കുകയും ലോക്കൽ അനസ്തേഷ്യ പാറ്റക്ക് നൽകുകയും ചെയ്തു. അനസ്തേഷ്യ നൽകി സര്‍ജറി ചെയ്ത ശേഷം പാറ്റയുടെ കൊക്കൂൺ വളരെ വിജയകരമായി തന്നെ പുറത്തേക്കെടുക്കുകയും ചെയ്തു. ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം പങ്കു വെച്ചു കൊണ്ടിരിക്കുന്ന വീഡിയോയാണ് ഇത്.
Archimandrita എന്ന ഇനത്തിൽ പെട്ട അപൂർവ്വമായ പാറ്റയാണ് ഇത് എന്നാണ് വിദഗ്ധർ പറയുന്നത്. എട്ട് സെന്‍റി മീറ്റർ വരെ ഈ പാറ്റ നീളം വെക്കുന്നുണ്ട്. സൗത്ത് അമേരിക്കയിലെ കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. ഇതിനെ വളർത്തുന്നവർ ധാരാളമുണ്ട്. കേള്‍ക്കുമ്പോൾ നമുക്ക് അത്ഭുതമെന്ന് തോന്നുകയും പലപ്പോഴും നമ്മൾ രണ്ടാമതൊന്ന് വായിക്കുകയും കൂടി ചെയ്യുന്ന ഒന്നാണ് ഈ സംഗതി.

എന്നാൽ പാറ്റയാണെങ്കിലും ഉറുമ്പാണെങ്കിലും മനുഷ്യനാണെങ്കിലും ജീവന്‍റെ വില ഒന്ന് തന്നെയാണ് എന്നാണ് ഈ സംഗതി നിങ്ങൾക്ക് കാണിച്ച് തരുന്നത്. റഷ്യയിലെ മെഡിക്കൽ സംഘമാണ് ഇത്തരം ഒരു കാര്യം ചെയ്തത്. വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയ എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ ഇന്ന് ലോകം മുഴുവൻ പങ്ക് വെക്കുന്നത്.



Click it and Unblock the Notifications
