For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഗറ്റിവിറ്റിയുടെ ഉറവിടം അറ്റാച്ച്ഡ് ബാത്ത്‌റൂം; വാസ്തു പറയും പ്രതിവിധി

|

വാസ്തുശാസ്ത്രം പ്രകാരം വീട്ടിലോ ജോലിസ്ഥലത്തോ ആയാലും നെഗറ്റിവിറ്റി നല്‍കുന്ന ഒരു ഇടമാണ് ടോയ്‌ലറ്റ്. പണ്ടുകാലത്ത്, ടോയ്ലറ്റ് എല്ലായ്‌പ്പോഴും താമസസ്ഥലത്ത് നിന്ന് അകലെയായിരുന്നു സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇന്നത്തെ കാലഘട്ടത്തില്‍ ഇത് മിക്ക വീടിന്റെയും ഒരു ഭാഗമാണ്. വീട്ടിലെ ബെഡ്‌റൂമുകളോട് ചേര്‍ന്നുതന്നെ ശുചിമുറികള്‍ സ്ഥാപിക്കുന്നു.

Most read: ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌Most read: ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌

വാസ്തു ശാസ്ത്രത്തിലും ഫെങ് ഷൂയിയിലും ടോയ്ലറ്റുകളെയും ബാത്ത്റൂമുകളും വീടിന്റെ നെഗറ്റിവിറ്റിയുള്ള പ്രദേശങ്ങളായി കരുതപ്പെടുന്നു. എല്ലാ കിടപ്പുമുറികള്‍ക്കും അനുയോജ്യമായ കുളിമുറി ഉള്ളതിനാല്‍ നെഗറ്റിവിറ്റി വര്‍ദ്ധിക്കുന്നതില്‍ അതിശയിക്കാനില്ല. എന്നാല്‍, ചില കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് നമുക്ക് ടോയ്‌ലറ്റിന്റെ മോശം ഫലങ്ങള്‍ ചുരുക്കി കൊണ്ടുവരാന്‍ കഴിയും. വാസ്തുശാസ്ത്രം പറയുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ദിക്കും ടോയ്‌ലറ്റും

ദിക്കും ടോയ്‌ലറ്റും

വാസ്തുപ്രകാരം ഓരോ ദിശയും ടോയ്‌ലറ്റും തമ്മില്‍ ബന്ധമുണ്ട്.

വടക്ക്: കരിയറിന്റെ മേഖലയായതിനാല്‍, ഇവിടെ ഒരു ടോയ്ലറ്റ് ഉണ്ടെങ്കില്‍ കരിയര്‍ സാധ്യതകളില്‍ മന്ദത, കരിയര്‍ വളര്‍ച്ച, സമ്പത്തിലെ തടസ്സം എന്നിവ പലപ്പോഴും കാണുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ എപ്പോഴും തടസ്സങ്ങള്‍ വരുന്നു.

തെക്ക്: തെക്ക് ദിശയിലെ ഒരു ടോയ്ലറ്റ് നമ്മെ മുന്നോട്ട് നയിക്കുന്നതില്‍ നിന്ന് തടയുന്നു.

തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്

തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്

തെക്ക് പടിഞ്ഞാറ്: ഈ ദിശയിലെ ഒരു ടോയ്ലറ്റ് പലപ്പോഴും ദമ്പതികളും കുടുംബാംഗങ്ങളും തമ്മില്‍ വിള്ളല്‍ ഉണ്ടാക്കുകയും ബന്ധങ്ങളില്‍ പൊതുത്തക്കേടുകള്‍ വരുത്തുകയും ചെയ്യുന്നു. ഇത് ജീവിതത്തിലെ അസ്ഥിരതയിലേക്കും നയിക്കുന്നു, കൂടാതെ താമസക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് പിന്തുണയും ലഭിച്ചേക്കില്ല.

തെക്ക് കിഴക്ക്: ഈ ദിശയില്‍ ഒരു ടോയ്ലറ്റ് ഉണ്ടെങ്കില്‍ ഇത് താമസക്കാര്‍ക്ക് മോശം ആരോഗ്യത്തിലേക്ക് വഴിവയ്ക്കുന്നു.

Most read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ലMost read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ല

വാസ്തുപ്രകാരം നല്ല ദിശ

വാസ്തുപ്രകാരം നല്ല ദിശ

ഒരു ടോയ്ലറ്റ് സ്ഥാപിക്കുന്നതിന് വാസ്തു ശാസ്ത്രത്തില്‍ സ്വീകാര്യമായ സോണുകള്‍ ഇവയാണ്:

തെക്കുപടിഞ്ഞാറിന്റെ തെക്ക്: മാലിന്യനിര്‍മാര്‍ജന മേഖലയായതിനാല്‍, നമ്മുടെ ജീവിതത്തിലെ അനാവശ്യമായ എല്ലാ കാര്യങ്ങളും ഒഴിവാക്കുന്നതിന് ഇവിടെ ഒരു ടോയ്ലറ്റ് ഉണ്ടായിരിക്കുന്നത് പ്രയോജനകരമാണ്. അതുപോലെ വീടിന്റെ വടക്ക് പടിഞ്ഞാറിന്റെ വടക്ക്, വടക്ക് പടിഞ്ഞാറിന്റെ പടിഞ്ഞാറ് ദിശ, പടിഞ്ഞാറ് ദിശ എന്നിവ ടോയ്‌ലറ്റും ബാത്‌റൂമും പണിയാന്‍ അനുയോജ്യമാണ്.

നെഗറ്റിവിറ്റി നീക്കാന്‍

നെഗറ്റിവിറ്റി നീക്കാന്‍

ഒരു കാരണവശാലും വീടിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഒരു ടോയ്ലറ്റ് സ്ഥാപിക്കാന്‍ പാടില്ല. കാരണം അത് നിങ്ങള്‍ക്ക് മാനസിക സമാധാനവും വ്യക്തതയും നല്‍കുന്ന മേഖലയാണ്. ഇവിടെ ഒരു ടോയ്ലറ്റ് സ്ഥാപിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചിന്താ പ്രക്രിയയെ തടസ്സപ്പെടുത്തുകയും തലയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

ബാത്ത്‌റൂമിന്റെ നിറം

ബാത്ത്‌റൂമിന്റെ നിറം

ബെഡ്‌റൂമിനോട് ചേര്‍ന്ന് ഒരു ബാത്ത്‌റൂം ഉണ്ടെങ്കില്‍ നിങ്ങളുടെ മുറിയിലെ കട്ടില്‍ ടോയ്ലറ്റിന്റെ ചുവരിനോട് ചേര്‍ന്നു നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഒരു ടോയ്‌ലറ്റ് വളരെ ലളിതമായി സൂക്ഷിക്കുക. ചുവപ്പും കറുപ്പും പോലുള്ള ഇരുണ്ട നിറങ്ങള്‍ക്ക് പകരം വെള്ള തിരഞ്ഞെടുക്കുക.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

കണ്ണാടി

കണ്ണാടി

ബാത്ത്‌റൂം ഫിറ്റിംഗുകള്‍ ലളിതമായി സൂക്ഷിക്കുക. വെള്ളി, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, സെറാമിക് എന്നിവ നല്ലതാണെങ്കിലും, സ്വര്‍ണ്ണനിറത്തിലുള്ള ഫിറ്റിംഗുകള്‍ തിരഞ്ഞെടുക്കരുത്. കാരണം സ്വര്‍ണം സമ്പത്തിനെ പ്രതീകപ്പെടുത്തുന്ന ലോഹമാണ്. കുളിമുറിയുടെ വാതിലിന്റെ പുറം വശത്ത് ഒരു കണ്ണാടി ഉണ്ടായിരിക്കുന്നത് പോരായ്മകള്‍ അകറ്റാനുള്ള മികച്ച മാര്‍ഗമാണ്. വാതില്‍ക്കല്‍ ഒരു കണ്ണാടി സ്ഥാപിക്കുമ്പോള്‍ അത് കിടപ്പുമുറിയോ പ്രവേശന വാതിലോ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

വിന്‍ഡ് ചൈം തൂക്കിയിടുക

വിന്‍ഡ് ചൈം തൂക്കിയിടുക

സീലിംഗില്‍ നിന്ന് ഒരു സോളിഡ് മെറ്റാലിക് 5 റാഡ് വിന്‍ഡ് ചൈം തൂക്കിയിടുന്നത് അവിടെ നിന്ന് പുറപ്പെടുന്ന നെഗറ്റീവ് എനര്‍ജികളെ കീഴടക്കും. കിഴക്ക്, തെക്ക് കിഴക്ക് അല്ലെങ്കില്‍ കെട്ടിടത്തിന്റെ/വീട്/ഓഫീസ് മുതലായവയുടെ തെക്ക് ഭാഗത്താണെങ്കില്‍ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. പ്രവേശന കവാടത്തിന് മുകളില്‍ ടോയ്ലറ്റ് ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇത് വീട്ടിലേക്ക് ഒരുപാട് ദൗര്‍ഭാഗ്യങ്ങള്‍ കൊണ്ടുവരും.

English summary

Vastu Tips: Ways to Reduce Negativity of Bathrooms And Toilets in Malayalam

With ensuite bathrooms for every bedroom, it is no surprise that stress and negativity is on the rise. Heres are som ways to reduce negativity of bathrooms and toilets.
Story first published: Wednesday, October 6, 2021, 14:27 [IST]
X
Desktop Bottom Promotion