For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

|

ശാസ്ത്രം, ജ്യോതിശാസ്ത്രം, ജ്യോതിഷം എന്നിവയുടെ അതിശയകരമായ സംയോജനമാണ് വാസ്തുശാസ്ത്രം. ഒരു വീടോ കെട്ടിടമോ നിര്‍മിക്കാനും പരിപാലിക്കാനും അതുവഴി ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരുത്താനുമായി ഈ പുരാതന ശാസ്ത്രം അല്ലെങ്കില്‍ തത്ത്വചിന്ത ഏറെ ഫലപ്രദമാണ്. വായു, ജലം, ഭൂമി, അഗ്നി, ആകാശം എന്നീ അഞ്ച് ഘടകങ്ങളെയും വാസ്തു സംയോജിപ്പിച്ച് അവയെല്ലാം മനുഷ്യനോടും വീടിന്റെ വസ്തുക്കളോടും തുലനം ചെയ്യുന്നു.

Most read: കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read: കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

നമുക്ക് മാനസിക സുഖം കണ്ടെത്താനും ആരോഗ്യം, സമ്പത്ത്, ഭാഗ്യം, മൊത്തത്തിലുള്ള അഭിവൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കാനുമായി നമ്മുടെ പരിതസ്ഥിതിയില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് വാസ്തുവിന്റെ അടിസ്ഥാന തത്വം. ദിശ, ഭൂമിശാസ്ത്രം, ഭൂപ്രകൃതി, പരിസ്ഥിതി, ഭൗതികശാസ്ത്രം എന്നിവ പൂര്‍ണ്ണമായി മനസ്സിലാക്കിയാണ് വാസ്തുശാസ്ത്രം ഓരോ കാര്യങ്ങളിലും ശ്രദ്ധചെലുത്തുന്നത്. എന്നിരുന്നാലും, ഒറ്റരാത്രികൊണ്ട് നിങ്ങള്‍ക്ക് അനുകൂലമായി ജീവിതം മാറ്റാന്‍ വാസ്തു ഒരു മന്ത്രമല്ലെന്ന് മനസ്സിലാക്കണം. എന്നാല്‍, ഇവ നിങ്ങളുടെ ജീവിതത്തില്‍ ക്രമേണ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഈ പുതുവര്‍ഷത്തില്‍ ഭാഗ്യം നിങ്ങളുടെ കൂടെനിര്‍ത്താനായി ചെയ്യേണ്ട ചില അടിസ്ഥാന വാസ്തു വിദ്യകള്‍ ഇതാ.

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* നിങ്ങളുടെ വീട് കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്തുക്കളോ ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങളോ നീക്കം ചെയ്യുക. നിങ്ങളുടെ മനസ്സ് പോസിറ്റീവായി സൂക്ഷിക്കുക. പുതുവര്‍ഷത്തില്‍ നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസ്സിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുത്.

* ഓറഞ്ച്, മഞ്ഞ, പിങ്ക്, ചുവപ്പ് അല്ലെങ്കില്‍ സ്വര്‍ണ്ണ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വെളുത്തതോ നീലയോ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്, കാരണം അവ ഭാഗ്യമുള്ളവയായി കണക്കാക്കുന്നില്ല.

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* പുതുവര്‍ഷത്തില്‍ മധുരപലഹാരം തയാറാക്കി നിങ്ങളുടെ ആരാധനാ മൂര്‍ത്തിക്ക് സമര്‍പ്പിക്കുക. ഒപ്പം നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഇത് പ്രസാദം പോലെ വിതരണം ചെയ്യുക.

* പുതുവര്‍ഷത്തില്‍ ഒരു മരം നടുന്നത് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. വീട്ടിലെ ഏതെങ്കിലും ചെടി വാടിപ്പോകുകയാണെങ്കില്‍, ഉടനടി അത് മാറ്റി പുതിയത് നടുക.

* കലണ്ടര്‍ എല്ലായ്‌പ്പോഴും കിഴക്ക് ചുവരില്‍ വയ്ക്കണം. പടിഞ്ഞാറ് ചുവര് ഇതിന് അനുയോജ്യമല്ല, നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടിവരാം.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* വര്‍ഷത്തിലെ ആദ്യ ദിവസം വളരെ പ്രധാനമാണ്. നേരത്തെ ഉണരുക, വടക്ക്, കിഴക്ക് ഭാഗത്തെ ജാലകങ്ങള്‍ തുറക്കുക. പോസിറ്റീവ് വൈബുകള്‍ വീട്ടില്‍ പ്രവേശിക്കാനും നിങ്ങളുടെ കോപം നിയന്ത്രിക്കാനും സമാധാനം നിലനിര്‍ത്താനും ഇത് സഹായിക്കും.

* നിങ്ങളുടെ ന്യൂ ഇയര്‍ തീരുമാനങ്ങള്‍ നിങ്ങളുടെ വര്‍ക്ക് ടേബിളിലോ നിങ്ങളുടെ മുറിയിലെ കിഴക്ക് ഭാഗത്തെ ചുവരിലോ ഒട്ടിക്കുക. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഒരു ടൈംലൈന്‍ തയാറാക്കി മുന്നേറുക.

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* എളിമയോടും വിശുദ്ധിയോടും കൂടി പുതുവത്സരം ആഘോഷിക്കുക. ചൂതാട്ടം, പുകവലി, മദ്യപാനം അല്ലെങ്കില്‍ മറ്റേതെങ്കിലും ലഹരി എന്നിവയില്‍ സമയം പാഴാക്കരുത്. നിങ്ങളുടെ കുടുംബത്തില്‍ അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ പടിഞ്ഞാറന്‍ ദിശയിലും തെക്ക് പടിഞ്ഞാറ് ദിശയിലുമുള്ള വാസ്തു ദോഷങ്ങള്‍ തീര്‍ക്കുക. കിഴക്ക് ദിശ തുറന്നതും വൃത്തിയുള്ളതുമായിരിക്കണം.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* പ്രധാന വാതില്‍ വാസ്തുവിന്റെ വായയായി കണക്കാക്കുന്നു. ജനാലകള്‍ കണ്ണുകളും മധ്യഭാഗവും വയറായും കണക്കാക്കപ്പെടുന്നു. അതിനാല്‍ പ്രധാന വാതില്‍ എല്ലായ്‌പ്പോഴും മികച്ചതും ആകര്‍ഷകവുമായിരിക്കണം. പ്രധാന വാതിലിന്റെ ഇരുവശത്തും സ്വസ്തിക അടയാളങ്ങള്‍ സ്ഥാപിക്കു. ജനാലയില്‍ ഒരു വസ്തുവും സൂക്ഷിക്കരുത്. വീടിന്റെ മധ്യഭാഗത്ത് കനത്ത വസ്തുക്കള്‍ അഥവാ ഫര്‍ണിച്ചറുകള്‍ പാടില്ല.

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* ഉണരുമ്പോള്‍ ഭൂമിയെയും സൂര്യനെയും പ്രാര്‍ത്ഥിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും പ്രസാദമായി പരിഗണിക്കുക. എല്ലായ്‌പ്പോഴും പ്രകൃതിയെ ആരാധിക്കുകയും ബഹുമാനിക്കുകയും നിങ്ങള്‍ക്കുള്ളതും സ്വന്തമായതുമായ എല്ലാത്തിനെയും സ്‌നേഹിക്കുക. വീട്ടിലെ വാസ്തു ദോഷങ്ങളുടെ പ്രതികൂല ഫലങ്ങള്‍ നീക്കംചെയ്യാന്‍ ഇത് സഹായിക്കുന്നു.

Most read:സ്ത്രീകളെ സ്വപ്‌നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!Most read:സ്ത്രീകളെ സ്വപ്‌നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* പുതുവര്‍ഷത്തില്‍ നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, വീടിന്റെ വടക്ക് ദിശയിലും തെക്ക് കിഴക്ക് ദിശയിലും ശ്രദ്ധിക്കുക. ഈ ദിശയില്‍ നിങ്ങള്‍ക്ക് ഒരു ചെറിയ ജലധാര, അക്വേറിയം അല്ലെങ്കില്‍ വെള്ളവും പൂക്കളും നിറഞ്ഞ ഒരു പാത്രം സൂക്ഷിക്കാം. മരങ്ങളുടെയും പൂക്കളുടെയും അല്ലെങ്കില്‍ ഒരു ചെടിയുടെയും ഫോട്ടോ സ്ഥാപിക്കുന്നതിലൂടെ തെക്ക് കിഴക്കന്‍ ദിശയിലുള്ള ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* കുടുംബാംഗങ്ങള്‍ക്കിടയില്‍ സമാധാനവും ഏകോപനവും സ്‌നേഹവും ഉണ്ടെന്ന് ഉറപ്പാക്കുക. വീടിന്റെ കിഴക്ക് ഭാഗത്ത് മുതിര്‍ന്നവരുടെ ഫോട്ടോകള്‍ സ്ഥാപിക്കുക. ഇത് ബഹുമാനവും സ്‌നേഹവും വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ഫാമിലി ഫോട്ടോ സ്ഥാപിക്കണമെങ്കില്‍, വീടിന്റെ പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍

* വീടിന്റെ വടക്ക് ഭാഗത്ത് ഒരു അക്വേറിയമോ അല്ലെങ്കില്‍ ഒരു ലോഹത്താല്‍ തീര്‍ത്ത കടലാമയോ സ്ഥാപിക്കുന്നത് പഠനങ്ങള്‍, തൊഴില്‍, ബിസിനസ്സ് മുതലായവയില്‍ വിജയം നേടാന്‍ സഹായിക്കും. പോസിറ്റീവ് എനര്‍ജി പ്രവേശിക്കാന്‍ വടക്കന്‍ ദിശയിലുള്ള ജനലുകള്‍ കഴിയുന്നത്ര തുറന്നിടുക.

English summary

Vastu Tips to Welcome The New Year

The New Year comes with new expectations. Lets see some basic vastu tips which may prove useful to attain your ambitions in the coming year. ​
X
Desktop Bottom Promotion