Latest Updates
-
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വീട്ടില്‍ ഈ ദിക്കില്‍ ശംഖുപുഷ്പം നട്ടാല്‍ സമ്പത്തും ഐശ്വര്യവും കാലാകാലം കൂടെ
വാസ്തു ശാസ്ത്രത്തില്‍ നിരവധി സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്, നിങ്ങളുടെ വീട്ടില്‍ ഇവ നട്ടുപിടിപ്പിക്കുന്നതിലൂടെ വിജയം വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയുകയും നിങ്ങളുടെ ജീവിതത്തില്‍ വിജയം വരികയും ചെയ്യുന്നു. ഈ സസ്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. അത്തരത്തിലുള്ള ഒരു ചെടിയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ഇത് നടുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലായിടത്തുനിന്നും വിജയം ലഭിക്കാന്‍ തുടങ്ങും.
ശംഖുപുഷ്പം എന്നാണ് ഈ ചെടിയുടെ പേര്. സംസ്കൃതത്തില്‍ ഈ ചെടിയെ വിഷ്ണുപ്രിയ, വിഷ്ണുകാന്ത, ഗിരികര്ണി, അശ്വഖുര എന്നെല്ലാം വിളിക്കുന്നു വിളിക്കുന്നു. ശംഖുപുഷ്പം രണ്ട് നിറങ്ങളിലുണ്ട്, വെള്ളയും നീലയും. നീല ശംഖുപുഷ്പം മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ടവതാണെന്നാണ് മതവിശ്വാസം. ഇത് വീട്ടില്‍ നട്ടാല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. വാസ്തുപ്രകാരം ശംഖുപുഷ്പം വീട്ടില്‍ വളര്‍ത്തിയാലുള്ള നേട്ടങ്ങളും അത് ഏത് ദിശയിലാണ് നടേണ്ടത് എന്നും നമുക്ക് നോക്കാം.

ഈ ദിശയില്‍ ശംഖുപുഷ്പം നടുക
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് ദിശകളില്‍ ഈ ചെടി നടുന്നത് വളരെ ശുഭകരമാണെന്ന് കരുതുന്നു. ഈ ദിശ ദൈവദിശയായി കണക്കാക്കപ്പെടുന്നു. ഈ ദിശയില്‍ ശംഖുപുഷ്പം ചെടി നടുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. പ്രധാന വാതിലിന്റെ വലതുവശത്ത് ഈ ചെടി നടുന്നതും വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, അത് മംഗളകരമായ ഫലങ്ങള്‍ നല്‍കുകയും വീട്ടില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ ചെടി ഒരിക്കലും പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ദിശയില്‍ നടരുത്.

ഈ ദിവസം നടുക
വ്യാഴം, വെള്ളി ദിവസങ്ങളില്‍ വീട്ടില്‍ ശംഖുപുഷ്പം ചെടി നടണം. വ്യാഴാഴ്ച മഹാവിഷ്ണുവിനുള്ളതാണ്. വെള്ളിയാഴ്ച ലക്ഷ്മീ ദേവിക്കും സമര്‍പ്പിച്ചിരിക്കുന്നു. ഈ രണ്ട് ദിവസങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ശുഖുപുഷ്പം ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. വെള്ളിയാഴ്ച ഈ ചെടി നടുന്നതിലൂടെ ലക്ഷ്മീദേവി വീട്ടില്‍ എത്തുന്നു. വ്യാഴാഴ്ച ഈ ചെടി നടുന്നതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങളില്‍ നിലനില്ക്കും.

ശംഖുപുഷ്പം നടുന്നതിന്റെ ഗുണങ്ങള്‍
വാസ്തു ശാസ്ത്ര പ്രകാരം ഈ ചെടി വീട്ടില്‍ നട്ടുപിടിപ്പിച്ചാല്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാകും. ഈ നീല ശംഖുപുഷ്പം ചെടി സമ്പത്തിനെ ആകര്‍ഷിക്കുന്നു. വാസ്തു പ്രകാരം ഈ ചെടി നടുന്നതിലൂടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി പ്രസരിക്കുന്നു. അതിലൂടെ ഒരു വ്യക്തി ജീവിതത്തില്‍ വിജയം നേടുന്നു. മോശം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകലാന്‍ തുടങ്ങുന്നു.

ശനിദോഷം നീങ്ങുന്നു
ശനിയാഴ്ച ശനി ദേവന് ശുഖുപുഷ്പം അര്‍പ്പിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ശനിദേവനെ സന്തോഷിപ്പിക്കുന്നു. ഇങ്ങനെ ചെയ്താല്‍ ഏഴരശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടാം.

ലക്ഷ്മീദേവിയെ ആകര്‍ഷിക്കുന്നു
വിഷ്ണുപ്രിയയായതിനാല് കൃഷ്ണകാന്ത അതായത് നീല ശംഖുപുഷ്പം ധനലക്ഷ്മിയെ ആകര്‍ഷിക്കുന്നു എന്ന് വിശ്വാസിക്കപ്പെടുന്നു. ഈ ചെടി നട്ടുപിടിപ്പിക്കുന്ന വീട്ടില്‍ ലക്ഷ്മി ദേവി താമസിക്കുന്നു. നിങ്ങള്‍ ധനികനാകാന്‍ നടത്തുന്ന കഠിനാധ്വാനം വിജയിക്കുന്നു.

ബുദ്ധിശക്തി കൂടുന്നു
നീല ശംഖുപുഷ്പം വീട്ടില്‍ നട്ടുപിടിപ്പിച്ചാല്‍ കുടുംബാംഗങ്ങളുടെ ബുദ്ധിശക്തി കൂടും. ഇതോടൊപ്പം, ഈ പുഷ്പം മഹാവിഷ്ണുവിനു സമര്‍പ്പിച്ചാല്‍ കുടുംബം ഒരിക്കലും പരാജയപ്പെടില്ല എന്നും പറയപ്പെടുന്നു.

പണം ആകര്‍ഷിക്കുന്നു
വെളുത്ത നിറമുള്ള ശംഖുപുഷ്പം ധനലക്ഷ്മിയെ ആകര്‍ഷിക്കുന്നു. വീട്ടില്‍ ശംഖുപുഷ്പം ചെടി നടുന്നത് വ്യക്തിക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള സാധ്യത കുറയ്ക്കുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കും, ഭക്ഷ്യധാന്യങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകില്ല.



Click it and Unblock the Notifications
