For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവും

|

വീട്ടിലെ വസ്തുക്കളുടെ സ്ഥാനം പോലും വീട്ടിലെ നെഗറ്റീവ് എനര്‍ജി വര്‍ദ്ധനവിന് കാരണമാകുമെന്ന് നിങ്ങള്‍ക്ക് അറിയുമോ ? ഇവ അവഗണിക്കുകയാണെങ്കില്‍, നെഗറ്റീവ് എനര്‍ജി വീട്ടില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നു. ഈ നെഗറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ വീട്ടില്‍ അശാന്തി, സാമ്പത്തിക പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, കുടുംബ കലഹങ്ങള്‍, ദുരിതങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഈ നെഗറ്റീവ് എനര്‍ജികള്‍ കാണാന്‍ കഴിയില്ല, എന്നാല്‍ നന്നായി അനുഭവപ്പെടും.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

വീടിന്റെ നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യുന്നതിനായി വാസ്തുവുമായി ബന്ധപ്പെട്ട ചില പരിഹാരങ്ങളുണ്ട്. നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജികളുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ലളിതമായ ചില വാസ്തു പരിഹാരങ്ങള്‍ സ്വീകരിച്ച് അവയെ നിങ്ങളുടെ വീട്ടില്‍ നിന്ന് മാറ്റാന്‍ കഴിയും.

വെള്ളം

വെള്ളം

വീട്ടില്‍ വെള്ളത്തിന്റെ ശരിയായ ഉപയോഗം വീട്ടില്‍ പ്രചരിക്കുന്ന നെഗറ്റീവ് എനര്‍ജി നീക്കംചെയ്യും. തെക്ക്, തെക്ക്-കിഴക്ക് ദിശയില്‍ ഒരിക്കലും വെള്ളം സൂക്ഷിക്കരുത് എന്നത് ഓര്‍മ്മിക്കുക. കാരണം ഈ ദിശ തീയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ശുഭമായി കണക്കാക്കപ്പെടുന്നു. വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക് ദിശകള്‍ ജലത്തിന് ശുഭമായി കണക്കാക്കപ്പെടുന്നു. ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം അല്ലെങ്കില്‍ ഗംഗാജലം നിറച്ച് 4 മുതല്‍ 5 മണിക്കൂര്‍ വരെ സൂര്യപ്രകാശത്തില്‍ വയ്ക്കുക. മാവിലയുടെയോ അശോക ഇലകളുടെയോ സഹായത്തോടെ നിങ്ങളുടെ ആരാധനാ മൂര്‍ത്തിയുടെ പേര് ചൊല്ലി ആ വെള്ളം വീട്ടില്‍ എല്ലായിടത്തും തളിക്കുക. വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഇത് വഴിയൊരുക്കും.

കര്‍പ്പൂരം

കര്‍പ്പൂരം

കര്‍പ്പൂരത്തിന്റെ പതിവ് ഉപയോഗം വീടിന്റെ നെഗറ്റീവ് എനര്‍ജിയെ നീക്കംചെയ്യുന്നു, ഇതുകൂടാതെ, ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നീക്കം ചെയ്യുന്നതിനും കര്‍പ്പൂരം ഉപയോഗപ്രദമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിനുശേഷവും ജോലികള്‍ നിങ്ങള്‍ക്ക് എതിരായി ഭവിക്കുന്നുവെങ്കില്‍ വാസ്തു അനുസരിച്ച് ഒരു വെള്ളി പാത്രത്തില്‍ ഗ്രാമ്പൂ, കര്‍പ്പൂരം എന്നിവ കത്തിച്ച് വീട്ടിലുടനീളം ആരതി അര്‍പ്പിക്കുക. ഇത് ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കുകയും ജോലിയില്‍ വിജയം നല്‍കുകയും ചെയ്യും. കടയിലോ സ്ഥാപനത്തിലോ വാസ്തു തകരാറുകള്‍ കാരണം എല്ലായ്‌പ്പോഴും നഷ്ടമുണ്ടെങ്കിലും കര്‍പ്പൂരം നിങ്ങളുടെ രക്ഷയ്‌ക്കെത്തും. വീട്ടിലോ സ്ഥാപനത്തിലോ വാസ്തു വൈകല്യങ്ങളും നെഗറ്റീവ് എനര്‍ജിയും നീക്കംചെയ്യാന്‍ കര്‍പ്പൂരം സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ നെഗറ്റീവ് എനര്‍ജി ഇല്ലാതാകുകയും പണം വരാന്‍ തുടങ്ങുകയും ചെയ്യും.

Most read:വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂMost read:വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂ

ഉപ്പ്

ഉപ്പ്

വാസ്തു ദോഷങ്ങള്‍ നീക്കുന്നതിനുള്ള ശക്തമായ പ്രതിവിധിയാണ് ഉപ്പ്. ഒരു ഗ്ലാസ് പാത്രത്തില്‍ ഉപ്പ് വെള്ളം സൂക്ഷിച്ച് ടോയ്ലറ്റില്‍ സൂക്ഷിക്കുന്നത് അവിടെയുള്ള നെഗറ്റീവ് എനര്‍ജി നീക്കുന്നു. പതിനഞ്ച് ദിവസത്തിന്റെ ഇടവേളകളില്‍ ഉപ്പ് മാറ്റുന്നത് തുടരുക. യഥാര്‍ത്ഥത്തില്‍, ഉപ്പും ഗ്ലാസും രാഹുവിന്റെ നെഗറ്റീവ് ഫലങ്ങള്‍ നീക്കം ചെയ്യുന്ന വസ്തുവാണ്. രാഹു നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയും അണുബാധകളും നല്‍കുന്ന ഘടകമായി കണക്കാക്കപ്പെടുന്നു. ഇത് ആരോഗ്യത്തെയും സമൃദ്ധിയെയും ദോഷകരമായി ബാധിക്കും. ഉറങ്ങുമ്പോള്‍ രാത്രിയില്‍ ഒരു നുള്ള് ഉപ്പ് ഉപയോഗിച്ച് കൈയും കാലും കഴുകുന്നത് ശാരീരിക ക്ഷീണത്തെ ഇല്ലാതാക്കുന്നു. സമ്മര്‍ദ്ദവും നീക്കംചെയ്യാനും നല്ല ഉറക്കം നേടാനും ഇതിലൂടെ സാധിക്കും. ഇതിനുപുറമെ, രാഹുവിന്റെയും കേതുവിന്റെയും പാര്‍ശ്വഫലങ്ങളും മറികടക്കാന്‍ കഴിയുന്നു.

ശംഖ്

ശംഖ്

വീട്ടില്‍ ശംഖ് സൂക്ഷിക്കുന്നത് വാസ്തു ദോഷങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നു. നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വാസ്തു ദോഷങ്ങളുണ്ടെങ്കില്‍, ആ മൂലയില്‍ ഒരു ശംഖ് സ്ഥാപിക്കുന്നത് വാസ്തു ദോഷത്തെ ഇല്ലാതാക്കുന്നു, വീട്ടില്‍ അഭിവൃദ്ധിയും കൈവരുന്നു. അതുപോലെ, ശംഖ് സൂക്ഷിക്കുന്നതിലൂടെ, അതിന്റെ ശബ്ദം വായുവില്‍ എത്തുകയും വീടിന്റെ അന്തരീക്ഷം ശുദ്ധവും ഊര്‍ജ്ജസ്വലവുമായിത്തീരുന്നു. അതിലൂടെ നെഗറ്റിവിറ്റി അകന്നുപോവുകയും ചെയ്യുന്നു. വാസ്തു ദോഷങ്ങളുടെ പ്രഭാവം കുറയ്ക്കുന്നതിന്, പശുവിന്‍ പാല്‍ പതിവായി വീട്ടില്‍ തളിക്കുക. അത് പോസിറ്റീവ് എനര്‍ജിയും നല്‍കുന്നു. ദൈവാരാധനയില്‍ ശംഖ് മുഴക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം ചുറ്റുമുള്ള പരിസ്ഥിതി ശുദ്ധവും നിര്‍മ്മലവുമായിരിക്കണം എന്നതാണ്. വാസ്തു അനുസരിച്ച്, ശംഖ് സൂക്ഷിച്ചിരിക്കുന്ന വീട്ടില്‍, എല്ലായിടത്തും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുന്നു.

Most read:ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍Most read:ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍

മണി

മണി

പൂജാമുറിയില്‍ ആരതി ചെയ്യുമ്പോള്‍ മണി മുഴക്കുന്നതിലൂടെ വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി പുറത്തുപോകുന്നു. വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. അതിലൂടെ നിങ്ങളുടെ ശാരീരിക, മാനസിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ നീക്കംചെയ്യുകയും ചെയ്യുന്നു. മണിയുടെ അതിമനോഹരമായ ശബ്ദം മനസ്സിനെ ശാന്തമാക്കുകയും വീട്ടിലേക്ക് സന്തോഷവും സമൃദ്ധിയും എത്തുകയും ചെയ്യുന്നു.

English summary

Vastu Tips To Fill Your Home With Positive Energy

Here we are discussing the vastu tips to fill your home with positive energy. Take a look
X
Desktop Bottom Promotion