For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്‍ഡ്‌ ചൈം തൂക്കുമ്പോള്‍ ദിശ പ്രധാനം; വാസ്തുദോഷം വരുത്താതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കൂ

|

പോസിറ്റീവ് എനര്‍ജി ക്ഷണിച്ചുവരുത്തുന്ന ചൈനീസ് വാസ്തുവിദ്യയാണ് ഫെങ് ഷുയി. ആധുനിക കാലത്ത് ആളുകള്‍ ഫെങ് ഷുയി നിയമങ്ങള്‍ പാലിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫെങ് ഷുയി പ്രകാരം, നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന ചില വസ്തുക്കളുണ്ട്. അവയിലൊന്നാണ് വിന്‍ഡ് ചൈം. ഫെങ് ഷുയിയുടെ അഭിപ്രായത്തില്‍, വിന്‍ഡ് ചൈമുകള്‍ക്ക് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാനുള്ള കഴിവുണ്ട്.

Also read: ഗരുഡപുരാണം; സമാധാനം നശിക്കും, പ്രശ്‌നങ്ങളില്‍ ചെന്നുചാടും; ഈ കാര്യങ്ങള്‍ എത്രയുംവേഗം ചെയ്ത് തീര്‍ക്കണംAlso read: ഗരുഡപുരാണം; സമാധാനം നശിക്കും, പ്രശ്‌നങ്ങളില്‍ ചെന്നുചാടും; ഈ കാര്യങ്ങള്‍ എത്രയുംവേഗം ചെയ്ത് തീര്‍ക്കണം

ഇത് ഒരു വ്യക്തിക്ക് ഭാഗ്യവും വിജയവും നല്‍കുന്നു. എന്നാല്‍ വിന്‍ഡ് ചൈമുകള്‍ സ്ഥാപിക്കുമ്പോള്‍ ചില പ്രത്യേക നിയമങ്ങള്‍ ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്. ഇത് തെറ്റായ സ്ഥലത്ത് വച്ചാല്‍, വീട്ടംഗങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങളും ജീവിത പുരോഗതിയില്‍ തടസ്സങ്ങളും സൃഷ്ടിക്കും. വീട്ടില്‍ വീഡ് ചൈം തൂക്കിയിടുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം എന്നറിയാന്‍ ലേഖനം വായിക്കൂ.

വിന്‍ഡ് ചൈം എങ്ങനെ ഗുണം ചെയ്യുന്നു

വിന്‍ഡ് ചൈം എങ്ങനെ ഗുണം ചെയ്യുന്നു

നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാട് ഊര്‍ജ്ജത്തിന്റെ പോസിറ്റീവ് ഒഴുക്കിനെ ക്ഷണിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നു. അതേസമയം വളരെ വേഗത്തിലോ, വളരെ സാവധാനത്തിലോ അല്ലെങ്കില്‍ നിശ്ചലമായോ നീങ്ങുന്ന നെഗറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ കഷ്ടതകളിലേക്കും വിരല്‍ ചൂണ്ടുന്നു. അത്തരത്തിലുള്ള നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കുന്നതിനുള്ള മികച്ച ഉപായമാണ് വീട്ടിലൊരു വിന്‍ഡ് ചൈം സൂക്ഷിക്കുക എന്നത്.

ശബ്ദവും ഊര്‍ജ്ജവും

ശബ്ദവും ഊര്‍ജ്ജവും

നമ്മുടെ ചുറ്റുപാടുകളെ ഉള്‍ക്കൊള്ളുന്ന ഓരോ ശബ്ദവും നമ്മെ പല തരത്തിലായി ബാധിക്കുന്നു. ചില ശബ്ദങ്ങള്‍ നമ്മില്‍ വൈകാരികവും പെരുമാറ്റപരവുമായ മാറ്റങ്ങള്‍ നല്‍കുന്നു. ഉദാഹരണത്തിന് കനത്ത ശബ്ദങ്ങള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തേയും ക്ഷണിക്കുന്നു. എന്നാല്‍ ഒരു വിന്‍ഡ് ചൈം സ്ഥാപിക്കുന്നതിലൂടെ പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഒഴുക്ക് ത്വരിതപ്പെടുത്തുന്ന ശബ്ദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

അതിഥികള്‍ വരുമ്പോള്‍

അതിഥികള്‍ വരുമ്പോള്‍

വീടിന്റെ മുന്‍വാതിലിനു മുന്നിലായാണ് മിക്കവരും വിന്‍ഡ് ചൈമുകള്‍ തൂക്കാറുള്ളത്. അതിഥികള്‍ വരുമ്പോള്‍ സ്വാഭാവികമായും ഈ മണികള്‍ മുഴക്കുകയും നാദം പുറത്തേയ്ക്ക് ഉയരുകയും ചെയ്യും. ഇത്തരത്തില്‍ നാദം മുഴക്കി കയറിവരുന്ന അതിഥികള്‍ ശുഭകരമായ കാര്യങ്ങളുടെ വക്താക്കളായിരിക്കുമെന്ന് വിശ്വാസിക്കപ്പെടുന്നു.

Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

സ്റ്റീല്‍ വിന്‍ഡ് ചൈമുകള്‍ ഈ ദിശയില്‍

സ്റ്റീല്‍ വിന്‍ഡ് ചൈമുകള്‍ ഈ ദിശയില്‍

സാധാരണയായി വിന്‍ഡ് ചൈമുകള്‍ നിര്‍മിക്കുന്നത് പൊള്ളയായ സ്റ്റീല്‍, മരം, നീളമുള്ള ചെമ്പ് ദണ്ഡുകള്‍ എന്നിവ കൊണ്ടാണ്. ഇവ ഓരോന്നും വീട്ടില്‍ യഥാസ്ഥാനത്തു തന്നെ തൂക്കിയിടാന്‍ ഫെങ് ഷുയി നിര്‍ദേശിക്കുന്നു. സ്റ്റീല്‍ വിന്‍ഡ് ചൈമുകള്‍ പടിഞ്ഞാറ്, വടക്ക് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറ് മേഖലകളില്‍ തൂക്കിയിടണം. പടിഞ്ഞാറ് ഭാഗത്ത് തൂങ്ങിക്കിടക്കുമ്പോള്‍, അവ കുട്ടികളുടെ ജീവിതത്തില്‍ നല്ല ഭാഗ്യം നല്‍കാന്‍ സഹായിക്കുന്നു.

Most read:ബുദ്ധപ്രതിമ വീട്ടിലെങ്കില്‍ ഐശ്വര്യം വാരിക്കോരിMost read:ബുദ്ധപ്രതിമ വീട്ടിലെങ്കില്‍ ഐശ്വര്യം വാരിക്കോരി

സ്റ്റീല്‍ വിന്‍ഡ് ചൈമുകള്‍ ഈ ദിശയില്‍

സ്റ്റീല്‍ വിന്‍ഡ് ചൈമുകള്‍ ഈ ദിശയില്‍

കുടുംബത്തിന് ബഹുമാനം കൈവരുന്നതിനും സ്റ്റീല്‍ വിന്‍ഡ് ചൈമുകള്‍ സഹായകമാകുന്നു. അതുപോലെ തന്നെ വടക്ക് ദിശയില്‍ വിന്‍ഡ് ചൈമുകള്‍ തൂക്കിയിടുമ്പോള്‍, അവ വ്യക്തികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നു. വടക്കു പടിഞ്ഞാറ് ദിശയില്‍ തൂക്കിയിടുമ്പോള്‍, വീട്ടംഗങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവരുന്നു.

Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

 മരത്തില്‍ തീര്‍ത്തവ ഇവിടെ

മരത്തില്‍ തീര്‍ത്തവ ഇവിടെ

മരത്തില്‍ നിര്‍മിച്ച വിന്‍ഡ് ചൈമുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് ദിശകള്‍. ഇവ കിഴക്ക് മേഖലയില്‍ തൂങ്ങിക്കിടക്കുമ്പോള്‍ താമസക്കാര്‍ക്ക് വളര്‍ച്ചയും ഉന്നതിയും നല്‍കുന്നു. തെക്ക് കിഴക്ക് ദിശയില്‍ തൂക്കിയിടുമ്പോള്‍ വീട്ടില്‍ സമ്പത്ത് കൈവരുത്താന്‍ വഴിയൊരുക്കുന്നു. തെക്ക് ദിശയില്‍ സ്ഥാപിക്കുമ്പോള്‍ ഇവ വീട്ടിലേക്ക് പ്രശസ്തി ആകര്‍ഷിക്കുന്നു.

Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍

സെറാമിക് വിന്‍ഡ് ചൈം ഇവിടെ

സെറാമിക് വിന്‍ഡ് ചൈം ഇവിടെ

സെറാമിക് വിന്‍ഡ് ചൈം തൂക്കിയിടാന്‍ അനുയോജ്യമായ സ്ഥലങ്ങളാണ് തെക്ക് പടിഞ്ഞാറ്, വീടിന്റെ മധ്യത്തില്‍, വടക്ക് കിഴക്ക് മേഖലകള്‍. എന്നിരുന്നാലും തെക്ക് പടിഞ്ഞാറ് ഭാഗത്ത് വിന്‍ഡ് ചൈം തൂക്കരുത്, കാരണം ഇത് റൊമാന്‍സ് ഭാഗ്യത്തെ ഇല്ലാതാക്കും. കൂടാതെ, ടോയ്‌ലറ്റിലോ സ്റ്റോര്‍ റൂമിലോ വിന്‍ഡ് ചൈമുകള്‍ തൂക്കരുത്. അത് ആ മേഘലയിലേക്ക് നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതാകുന്നു.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

വിന്‍ഡ് ചൈമുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

വിന്‍ഡ് ചൈമുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

വിന്‍ഡ് ചൈമുകള്‍ വാങ്ങുമ്പോള്‍ അതിലെ ദണ്ഡുകളുടെ എണ്ണം ശ്രദ്ധിക്കേണ്ടതാണ്. 6, 7, 8, 9 എന്നിങ്ങനെ ദണ്ഡുകളുള്ളവയാണ് എല്ലായ്‌പ്പോഴും ഉത്തമം. നിര്‍ഭാഗ്യത്തെ നീക്കി സൗഭാഗ്യം കൈവരാന്‍ 6-8 ദണ്ഡുകള്‍ ഉള്ള വിന്‍ഡ് ചൈമുകള്‍ക്കു കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ അഞ്ചു ദണ്ഡുകളുള്ളവ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. വിന്‍ഡ് ചൈമുകള്‍ വാങ്ങുമ്പോള്‍ അവയുടെ വലിപ്പവും ശ്രദ്ധിക്കേണ്ടതുണ്ട്. അകത്തളങ്ങളില്‍ വലിപ്പമേറിയ വിന്‍ഡ് ചൈമുകള്‍ തൂക്കിയിടാതിരിക്കുക. അതുപോലെ തന്നെ വലിയ മുറികളിലും വീടിനു പുറത്തുമൊക്കെ തീരെ ചെറിയവയും വേണ്ട.

English summary

Vastu Tips To Attract Positivity With Wind Chimes

Here we are discussing how to attract positivity with wind chimes. Take a look.
X
Desktop Bottom Promotion