For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്

|

എല്ലാ കുടുംബങ്ങളിലെയും പ്രധാന ചാലകശക്തി സ്ത്രീകളാണ്. എന്നാല്‍ അവരുടെ ആരോഗ്യവും ക്ഷേമവുമാണ് കൂടുതലും അവഗണിക്കപ്പെടുന്നത്. മുഴുവന്‍ കുടുംബത്തിന്റെയും ക്ഷേമത്തിന് സ്ത്രീകളുടെ ആരോഗ്യത്തിന് അതീവ പ്രാധാന്യം നല്‍കണമെന്ന് പുരാതന ഇന്ത്യന്‍ വാസ്തു ശാസ്ത്രം വ്യക്തമായി പറയുന്നു. സ്ത്രീകളുടെ ആരോഗ്യത്തിനായി വാസ്തു ചില വഴികള്‍ നിര്‍ദേശിക്കുന്നുണ്ട്. കുടുംബത്തിലെ സ്ത്രീകള്‍ക്ക് നല്ല ആരോഗ്യം ഉറപ്പാക്കാനുള്ള ചില വാസ്തു ടിപ്‌സുകള്‍ ഇതാ.

Most read: അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരുംMost read: അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരും

നല്ല വെളിച്ചം

നല്ല വെളിച്ചം

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഭാഗ്യം ആകര്‍ഷിക്കാന്‍, വീട്ടില്‍ ദിവസവും വിളക്ക് കത്തിക്കുന്നത് വളരെ സഹായകരമാണ്. വാസ്തു പ്രകാരം നല്ല പോസിറ്റീവ് എനര്‍ജിയുടെ പ്രതീകമാണ് വെളിച്ചം. ഇത് സ്ത്രീകളുടെ ആരോഗ്യത്തിലും തികഞ്ഞ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നു.

പ്രവേശന കവാടം

പ്രവേശന കവാടം

പ്രധാന വാതില്‍ അല്ലെങ്കില്‍ പ്രവേശന കവാടം വാസ്തുവില്‍ വളരെ പ്രധാനപ്പെട്ട ഒരു അലങ്കാര വശമാണ്. പോസിറ്റീവ് എനര്‍ജി വീടിനുള്ളില്‍ നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ പ്രധാന വാതില്‍ ഉള്‍പ്പെടെ എല്ലാ വാതിലുകളും അകത്തേക്ക് തുറക്കണം. തെക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന പ്രധാന വാതില്‍ വീട്ടില്‍ താമസിക്കുന്ന സ്ത്രീകളുടെ മോശം സ്വഭാവത്തിലേക്ക് നയിക്കുന്നു. അതിനാല്‍, പ്രധാന വാതില്‍ നിര്‍മ്മിക്കുമ്പോള്‍ ഈ ദിശ ഒഴിവാക്കണം.

Most read:2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളുംMost read:2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളും

പൂജാമുറി

പൂജാമുറി

ഒരു പൂജാമുറിയുടെ സാന്നിധ്യം എല്ലാ വീടിന്റെയും അവശ്യമായ ഭാഗമാണ്. ഒരു പുതിയ വസ്തു വാങ്ങുമ്പോള്‍ ശരിയായ ദിശയില്‍ ഒരു പൂജാമുറിയുടെ സാന്നിധ്യം ഉറപ്പാക്കുക. നിങ്ങളുടെ പൂജാമുറി നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ദിശയാണ് വടക്ക് കിഴക്ക്. പ്രാര്‍ത്ഥിക്കുമ്പോള്‍ എപ്പോഴും വടക്ക്-കിഴക്ക് ദിശയിലേക്ക് അഭിമുഖീകരിക്കാന്‍ ഓര്‍ക്കുക.

പെയിന്റിംഗുകള്‍

പെയിന്റിംഗുകള്‍

ജലധാരകള്‍ അല്ലെങ്കില്‍ ജലം സൂചിപ്പിക്കുന്ന പെയിന്റിംഗുകള്‍ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ സ്ഥാപിക്കണം. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലൊരു വാസ്തു വഴി കൂടിയാണ്. കാരണം ഈ പ്രത്യേക തരം ഗൃഹാലങ്കാരങ്ങള്‍ വീടിനുള്ളില്‍ പോസിറ്റീവ് വൈബുകള്‍ കൊണ്ടുവരികയും മനസ്സമാധാനം ഉറപ്പാക്കുകയും ചെയ്യുന്നു.

Most read:മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളുംMost read:മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളും

ഗര്‍ഭിണികള്‍ക്ക് ഉറങ്ങുന്ന സ്ഥാനം

ഗര്‍ഭിണികള്‍ക്ക് ഉറങ്ങുന്ന സ്ഥാനം

നല്ല ആരോഗ്യം ഉറപ്പാക്കാന്‍ ഉറങ്ങുന്ന പൊസിഷന്‍ വളരെ പ്രധാനമാണ്. ഓരോ സ്ത്രീയും അവര്‍ ഉറങ്ങുന്ന സ്ഥാനം ശ്രദ്ധിക്കണം. ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ അത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച്, ഗര്‍ഭിണിയായ സ്ത്രീ ഒരിക്കലും വടക്ക് ദിശയിലേക്ക് തലവെച്ച് ഉറങ്ങരുത്. ഇത് അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെ തകരാറിലാക്കുന്നു.

കട്ടിലിന്റെ സ്ഥാനം

കട്ടിലിന്റെ സ്ഥാനം

നിങ്ങളുടെ മുറിയുടെ ഭിത്തിയില്‍ ബീം ഉണ്ടെങ്കില്‍, നിങ്ങളുടെ കട്ടില്‍ ബീമിന് താഴെയായി വയ്ക്കരുത്. ഇത്തരത്തിലുള്ള ക്രമീകരണം സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതല്ല. ഏറ്റവും പ്രധാനമായി, ഉറങ്ങുമ്പോള്‍ തല വടക്കോട്ട് വരാത്ത രീതിയില്‍ കട്ടില്‍ വയ്ക്കണം.

സ്വീകരണമുറി

സ്വീകരണമുറി

വാസ്തു ശാസ്ത്രം അനുസരിച്ച്, വീടിനുള്ളില്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നത്ര കിഴക്ക് ദിശ ഉപയോഗിക്കണം. കിഴക്ക് ഉദിക്കുന്ന സൂര്യന്‍ ശക്തിയെ ചിത്രീകരിക്കുന്നു, അതിനാല്‍ വീടിന്റെ ഈ ദിശയില്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് സ്ത്രീകള്‍ക്ക് നല്ല ആരോഗ്യം കൈവരും.

ധ്യാനം

ധ്യാനം

യോഗ അല്ലെങ്കില്‍ ലളിതമായ ധ്യാനം പരിശീലിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്തും. നിങ്ങള്‍ ധ്യാനത്തിന് ഇരിക്കുന്ന സ്ഥലം വീടിന്റെ വടക്കുകിഴക്ക് ദിശയിലാണെന്ന് ഉറപ്പാക്കുക. ഇത് വീടിന്റെ ആരോഗ്യ മേഖലയായി കണക്കാക്കുകയും ശ്രദ്ധയോടെ പാലിക്കുകയും വേണം.

Most read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരുംMost read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരും

ജല മൂലകത്തിന്റെ ദിശ

ജല മൂലകത്തിന്റെ ദിശ

വാസ്തു ശാസ്ത്രമനുസരിച്ച്, പ്രകൃതിദത്ത മൂലകങ്ങളുടെ അസന്തുലിതാവസ്ഥ സ്ത്രീകളില്‍ രോഗങ്ങള്‍ക്ക് കാരണമാകും. ജല മൂലകത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തി കുടുംബത്തിലെ സ്ത്രീകളുടെ ഹൃദയ, പ്രത്യുല്‍പാദന ആരോഗ്യം നല്ല നിലയിലാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ബാലന്‍സ് ഉറപ്പാക്കാന്‍ ശരിയായ സ്ലീപ്പിംഗ് പൊസിഷന്‍ പിന്തുടരുന്നതാണ് നല്ലത്.

ഡൈനിംഗ് റൂം

ഡൈനിംഗ് റൂം

ഡൈനിംഗ് റൂം ഒരു വീടിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വാസ്തു പ്രകാരം നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കാന്‍ ഡൈനിംഗ് റൂമിന്റെ വടക്കുകിഴക്കന്‍ ചുവരില്‍ ഒരു വലിയ കണ്ണാടി ഉണ്ടായിരിക്കണം. സ്ത്രീകളുടെ ആരോഗ്യത്തിന് നല്ല വാസ്തു പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് ഉറപ്പാക്കുന്ന ഒന്നായിരിക്കണം. ഡൈനിംഗ് റൂമിലെ ഇത്തരത്തിലുള്ള കണ്ണാടി അലങ്കാരം അത് ഉറപ്പാക്കും.

Most read:പണം, സമൃദ്ധി, സന്തോഷം എന്നിവ ആകര്‍ഷിക്കാന്‍ വാസ്തു ടിപ്‌സ്Most read:പണം, സമൃദ്ധി, സന്തോഷം എന്നിവ ആകര്‍ഷിക്കാന്‍ വാസ്തു ടിപ്‌സ്

കുടിവെള്ളം

കുടിവെള്ളം

വെള്ളം കുടിക്കുമ്പോള്‍, എപ്പോഴും വടക്ക്-കിഴക്കോ കിഴക്കോ അഭിമുഖീകരിക്കാന്‍ ഓര്‍മ്മിക്കുക. ഈ നുറുങ്ങ് പിന്തുടരുന്നതിലൂടെ സ്ത്രീകള്‍ക്ക് നല്ല ആരോഗ്യത്തിന്റെ അനുഗ്രഹം എളുപ്പത്തില്‍ ലഭിക്കുന്നു.

ടോയ്ലറ്റ് നിര്‍മ്മിക്കാനുള്ള സ്ഥലം

ടോയ്ലറ്റ് നിര്‍മ്മിക്കാനുള്ള സ്ഥലം

വാസ്തു നിയമങ്ങളെ സംബന്ധിച്ചിടത്തോളം വീടിന്റെ വളരെ വിവാദപരമായ പ്രദേശമാണ് ടോയ്ലറ്റ്. ഇത് വീട്ടിലെ സ്ത്രീ അംഗങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, മുഴുവന്‍ കുടുംബത്തിന്റെയും ക്ഷേമത്തിന് ടോയ്ലറ്റിന്റെ ശരിയായ സ്ഥാനം വളരെ പ്രധാനമാണ്.

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

തെക്കുപടിഞ്ഞാറാണ് ഉറങ്ങാനോ വിശ്രമിക്കാനോ ഏറ്റവും അനുയോജ്യമായ ദിശ. നല്ല ആരോഗ്യം ഉറപ്പാക്കാന്‍ സ്ത്രീകളും മറ്റ് കുടുംബാംഗങ്ങളും തെക്ക് ദിശയിലേക്ക് തല വച്ച് ഉറങ്ങണം.

Most read:ബിസിനസ് വളരും സമ്പത്ത് കൈവരും; ലാല്‍ കിതാബ് പരിഹാരങ്ങള്‍Most read:ബിസിനസ് വളരും സമ്പത്ത് കൈവരും; ലാല്‍ കിതാബ് പരിഹാരങ്ങള്‍

ശരിയായ സ്ഥലത്ത് അടുക്കള

ശരിയായ സ്ഥലത്ത് അടുക്കള

വാസ്തു ശാസ്ത്രം അനുസരിച്ച്, തെക്ക് അല്ലെങ്കില്‍ തെക്ക് പടിഞ്ഞാറ് കോണില്‍ അടുക്കളയുള്ള ഒരു കുടുംബം അഗ്‌നിയുടെ ഊര്‍ജ്ജത്തിന്റെ അസന്തുലിതാവസ്ഥയെ അഭിമുഖീകരിക്കുന്നു. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതല്ല, അതിനാല്‍ ശരിയായ ദിശയില്‍ ഒരു അടുക്കള നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്.

വാസ്തു ലക്കി ചാം

വാസ്തു ലക്കി ചാം

ആകര്‍ഷകമായ ചില വാസ്തു ചാംസ് ഉപയോഗിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ശരിക്കും ഗുണം ചെയ്യും. വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പച്ചപ്പ് നിറഞ്ഞ ചെടികള്‍ ആരോഗ്യം ഉറപ്പാക്കാന്‍ നല്ലതാണെന്ന് കരുതപ്പെടുന്നു. ആരോഗ്യം ലഭിക്കാന്‍ നിങ്ങള്‍ക്ക് ഒറിജിനലോ അല്ലെങ്കില്‍ കൃത്രിമ സസ്യങ്ങളോ വീടിനുള്ളില്‍ സ്ഥാപിക്കാം

English summary

Vastu Tips : How To Promote Good Health For Women in Malayalam

Here are some tips to ensure good health for women in the family by applying vastu for women’s health.
Story first published: Tuesday, March 8, 2022, 11:01 [IST]
X
Desktop Bottom Promotion