For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപ്രകാരം വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍

|

ഇക്കാലത്ത് കൂട്ടുകുടുംബങ്ങള്‍ എന്നത് പേരിനുമാത്രമായി ചുരുങ്ങി. ഓരോ ദമ്പതികളും തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് വേറിട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അണുകുടുംബങ്ങളുടെ പ്രവണത വര്‍ധിച്ചുവരികയാണ്, ആളുകള്‍ക്ക് അവരുടെ കുടുംബത്തിലെ മുതിര്‍ന്നവരുടെ പ്രാധാന്യം പോലും മനസ്സിലാകുന്നില്ല. അണുകുടുംബത്തില്‍ വളര്‍ന്ന കുട്ടികളെ അപേക്ഷിച്ച് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഒപ്പം വളരുന്ന കുട്ടികള്‍ അവരുടെ ജീവിതത്തില്‍ വളരെ വിജയിക്കുന്നുവെന്ന് സമീപകാല പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എല്ലാ വിപരീത സാഹചര്യങ്ങളിലും മുതിര്‍ന്നവര്‍ ഊഷ്മളമായ സഹായം നല്‍കുന്നതിനാല്‍, ആളുകള്‍ അവരുടെ ജീവിതത്തിലെ മൂല്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

Most read: വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌Most read: വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌

കുടുംബത്തിലെ മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് സമാധാനവും സമൃദ്ധിയും നല്‍കുകയും ജീവിതശൈലി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ മുതിര്‍ന്നവരുമായും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ എപ്പോഴും പറയുന്നു. വീടിന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകള്‍ പ്രായമായവരുടെ നല്ല ആരോഗ്യം കൈകാര്യം ചെയ്യുന്നു. വാസ്തുദോഷമുണ്ടെങ്കില്‍ അത് വീട്ടിലെ പ്രായമായവരുടെ ആരോഗ്യത്തെയും മറ്റ് കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെയും നേരിട്ട് ബാധിക്കുന്നു. പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന്, വീട്ടിലെ മുതിര്‍ന്നവരുടെ മുറിയില്‍ എപ്പോഴും ചില വാസ്തു നുറുങ്ങുകള്‍ പിന്തുടരുക.

തെക്ക് പടിഞ്ഞാറ് ഭാഗം

തെക്ക് പടിഞ്ഞാറ് ഭാഗം

തെക്ക് പടിഞ്ഞാറ് ഭാഗം ഉയര്‍ന്നതായി സൂക്ഷിക്കുക. ഇത് പ്രായമായവരെ വീട്ടുകാരുടെ കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും വീട്ടില്‍ അവരുടെ പ്രാധാന്യം കുറയാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇത് അവരുടെ ആരോഗ്യം സംരക്ഷിക്കുകയും സമാധാനവും സമൃദ്ധിയും നിലനിര്‍ത്തുകയും പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു.

കിഴക്ക് ഭാഗം

കിഴക്ക് ഭാഗം

കിഴക്ക് ഭാഗം തുറന്നതും ചെറുതായി കുഴിഞ്ഞതും എപ്പോഴും വൃത്തിയുള്ളതുമായിരിക്കണം. ഈ ദിശയില്‍ ജാലകങ്ങള്‍ ഉള്ളത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ഇവ തുറന്നിടുന്നതിലൂടെ പോസിറ്റീവ് എനര്‍ജി വീട്ടിലേക്ക് കടക്കും. ഈ ദിക്കില്‍ ഒരു സ്റ്റോര്‍, ടോയ്ലറ്റ്, ഗോവണി, അല്ലെങ്കില്‍ ഉയരമുള്ള മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ഗുരുതരമായ വാസ്തുദോഷങ്ങള്‍ക്ക് കാരണമാകുന്നു. ഈ ദോഷങ്ങള്‍ പ്രായമായവരോട് നിങ്ങളുടെ കുട്ടികള്‍ അനാദരവ് കാണിക്കാന്‍ ഇടയാക്കിയേക്കാം.

Most read:പുതുവര്‍ഷത്തില്‍ വിജയം തൊടാന്‍ വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ടത്Most read:പുതുവര്‍ഷത്തില്‍ വിജയം തൊടാന്‍ വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ടത്

കിടപ്പുമുറി

കിടപ്പുമുറി

കുടുംബനാഥന്റെയും കുടുംബത്തിലെ മുതിര്‍ന്നവരുടെയും മുറി തെക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്തായിരിക്കണം. എന്നിരുന്നാലും, മുതിര്‍ന്നവര്‍ ജോലിയില്‍ നിന്ന് വിരമിക്കുകയും ആത്മീയവും മതപരവുമായ കാര്യങ്ങളില്‍ സമയം ചെലവഴിക്കുകയാണെങ്കില്‍, അവര്‍ക്ക് വടക്ക് കിഴക്കോ കിഴക്കോ വടക്കോ ഒരു മുറി അനുവദിക്കാം. അധിക കിടപ്പുമുറി ഇല്ലെങ്കില്‍, സ്വീകരണമുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കട്ടില്‍ സ്ഥാപിക്കാം.

ഇവിടെ വേണ്ട

ഇവിടെ വേണ്ട

മുതിര്‍ന്നയാളുടെ (പ്രത്യേകിച്ച് ഒരു സ്ത്രീ) കിടപ്പുമുറി തെക്ക് കിഴക്ക് (അഗ്‌നിമൂല) സ്ഥിതി ചെയ്യുന്നുണ്ടെങ്കില്‍, അത് ദേഷ്യത്തിനും വളരെയധികം അസ്വസ്ഥതകള്‍ക്കും കാരണമാകും. അതുപോലെ, അവരുടെ മുറി വടക്ക് പടിഞ്ഞാറ് ആണെങ്കില്‍, മുതിര്‍ന്നയാള്‍ രോഗബാധിതനാകുകയും കുടുംബത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുകയും ചെയ്യും.

കട്ടിലിന്റെ ദിശ

കട്ടിലിന്റെ ദിശ

കട്ടിലിന്റെ തല കിഴക്ക് ദിശയിലായിരിക്കണം. ഇത് സാധ്യമല്ലെങ്കില്‍, തെക്ക് ദിശയിലേക്ക് മാറ്റുകയും ചെയ്യാം. പ്രധാന രേഖകള്‍, സാമ്പത്തിക സംബന്ധമായ പേപ്പറുകള്‍, പണം, ആഭരണങ്ങള്‍ മുതലായവ മുറിയുടെ തെക്ക് പടിഞ്ഞാറ് മൂലയില്‍ സ്ഥാപിച്ചിട്ടുള്ള അലമാരയില്‍ നിത്യോപയോഗത്തിനുള്ള വസ്ത്രങ്ങള്‍ക്കൊപ്പം സൂക്ഷിക്കണം.

Most read:രാഹു-കേതു ദോഷം, ശനിദോഷം പരിഹാരം; നായ്ക്കളെ പരിപാലിച്ചാല്‍ നടക്കുന്നത് ഇത്‌Most read:രാഹു-കേതു ദോഷം, ശനിദോഷം പരിഹാരം; നായ്ക്കളെ പരിപാലിച്ചാല്‍ നടക്കുന്നത് ഇത്‌

മെഡിക്കല്‍ രേഖകള്‍ സൂക്ഷിക്കാന്‍

മെഡിക്കല്‍ രേഖകള്‍ സൂക്ഷിക്കാന്‍

പ്രായം കൂടുന്തോറും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ എല്ലാ മെഡിക്കല്‍ പേപ്പറുകളും റിപ്പോര്‍ട്ടുകളും കുറിപ്പടികളും മരുന്നുകളും വടക്കും വടക്ക് കിഴക്കും ഇടയിലുള്ള ഒരു അലമാരയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത് തെക്ക് അല്ലെങ്കില്‍ തെക്ക് പടിഞ്ഞാറ് മൂലയില്‍ സൂക്ഷിക്കുകയാണെങ്കില്‍, വ്യക്തിയുടെ ആരോഗ്യം മോശമാവുകയും അയാള്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്യാം.

മുറിയുടെ നിറം

മുറിയുടെ നിറം

നിങ്ങളുടെ മുറിക്ക് മഞ്ഞയും ക്രീമും പെയിന്റും മൃദുവായ ഫര്‍ണിച്ചറുകളും ശുപാര്‍ശ ചെയ്യുന്നു. ഇവ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാക്കുകയും നല്ല ചിന്തകളും ക്ഷേമവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ നിറങ്ങള്‍ ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ക്ക് ഇളം പച്ചയും വെള്ളയും തിരഞ്ഞെടുക്കാം.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

കിഴക്കോട്ട് ദൈവങ്ങളുടെ ചിത്രങ്ങളും, തെക്ക് മരിച്ചുപോയ പൂര്‍വ്വികര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെയും തെക്ക് പടിഞ്ഞാറ് പടിഞ്ഞാറ് എന്നീ ദിശയില്‍ കുടുംബത്തിലെ ഇളയവരെ അനുഗ്രഹിക്കുന്ന മുതിര്‍ന്നവരുടെ ഫോട്ടോകള്‍ എന്നിവ സൂക്ഷിക്കുക. ഇത് വീട്ടില്‍ ധാരാളം പോസിറ്റിവിറ്റി സൃഷ്ടിക്കും.

വായനാ മുറി

വായനാ മുറി

വടക്ക് പടിഞ്ഞാറ് മൂലയില്‍ വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ചെറിയ സോഫയോ മേശയോ കസേരയോ സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് മുറിയില്‍ ഒരു കലണ്ടറോ ക്ലോക്കോ വയ്ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത് കിഴക്ക്, വടക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശകളില്‍ വയ്ക്കുക.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

English summary

Vastu Tips Helpful For Good Health of Elders in Malayalam

Some vaastu defect in the interiors of the room, it directly affects the health, age and relationship of the seniors with the rest of the family members. Read on the vastu tips you should follow for the good health of elders.
Story first published: Tuesday, February 8, 2022, 10:51 [IST]
X
Desktop Bottom Promotion