For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ചെരിപ്പ് സൂക്ഷിക്കേണ്ടത് ഈ ദിക്കിലാണ്; അല്ലെങ്കില്‍ ഐശ്വര്യക്കേട് ഫലം

|

വീട്ടില്‍ ചെരുപ്പ് സൂക്ഷിക്കേണ്ടത് ഏതൊക്കെ ദിക്കിലാണ് എന്ന് പലര്‍ക്കും അറിയില്ല. ഇഷ്ടം പോലെ ചെരുപ്പ് ഊരി വെക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ഇത്തരം കാര്യങ്ങള്‍ വാസ്തുശാസ്ത്രപ്രകാരം തെറ്റാണ് എന്നാണ് പറയുന്നത്. മിക്കപ്പോഴും നമ്മുടെ വീട്ടിലെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ വിടുമ്പോള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം. വാസ്തവത്തില്‍, ഇത്തരം കാര്യങ്ങള്‍ നമ്മുടെ ജീവിത ഇടങ്ങളില്‍ നിന്ന് പോസിറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് ഷൂ റാക്ക് വെക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശരീരത്തിലെ ഈ ഭാഗത്ത് മറുകുണ്ടെങ്കില്‍ ഫലം സാമ്പത്തിക തകര്‍ച്ചശരീരത്തിലെ ഈ ഭാഗത്ത് മറുകുണ്ടെങ്കില്‍ ഫലം സാമ്പത്തിക തകര്‍ച്ച

പണ്ട് ആളുകള്‍ കാലുകള്‍ കഴുകിയ ശേഷമാണ് വീട്ടില്‍ പ്രവേശിച്ചിരുന്നത്. മാത്രമല്ല, പാദരക്ഷകള്‍ വൃത്തിയാക്കാനും ശരിയായ സ്ഥലത്ത് സൂക്ഷിക്കാനും അവര്‍ ശ്രദ്ധിച്ച് വന്നിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍, വീടുകളുടെ പ്രധാന വാതിലിന് മുന്നില്‍ ഷൂ കൂട്ടിയിട്ടിരിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മിക്ക ആളുകളും ഒന്നില്‍ കൂടുതല്‍ ജോടി പാദരക്ഷകള്‍ ഉപയോഗിക്കുന്നു, അവയെല്ലാം പ്രവേശന കവാടത്തിനടുത്താണ് സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്നുണ്ട്.വാസ്തുശാസ്ത്രപ്രകാരം നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്

വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്

പ്രധാന വാതിലില്‍ നിന്ന് കുറച്ച് അകലെ പാദരക്ഷകള്‍ ഒരു റാക്കില്‍ സൂക്ഷിക്കണമെന്ന് വാസ്തു പറയുന്നു. പാദരക്ഷകള്‍ വീടിന് അഭിമുഖമായി ശരിയായി സൂക്ഷിക്കണം. വീടിനുള്ളില്‍ പാദരക്ഷകള്‍ ധരിക്കുന്നതും നല്ലതല്ല. ചില ആളുകള്‍ വിലകൂടിയ ഷൂസും മറ്റ് പാദരക്ഷകളും അവരുടെ വീടിനുള്ളില്‍ സൂക്ഷിക്കുന്നു. കോവണിപ്പടിക്ക് താഴെയോ കട്ടിലിന് താഴെയോ കിടപ്പുമുറിയിലെവിടെയോ സ്ഥാപിക്കുന്നത് ഉചിതമല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പാദരക്ഷകള്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു, ഒപ്പം വീട്ടില്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്

വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്

ഷൂ റാക്ക് സ്ഥാപിക്കുന്നതിനുള്ള അനുയോജ്യമായ ദിശകള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് കോണാണ്. ഇത് കൂടാതെ ഷൂ റാക്കുകള്‍ വടക്ക്, തെക്ക്-കിഴക്ക്, കിഴക്ക് ദിശകളില്‍ സ്ഥാപിക്കാന്‍ പാടില്ല. ഇത് വീടിനും വീട്ടുകാര്‍ക്കും ദോഷം വരുത്തും എന്നാണ് പറയുന്നത്. ഇത് കൂടാതെ വീടിന്റെ പ്രവേശന കവാടം വടക്ക് അല്ലെങ്കില്‍ കിഴക്ക് ആണെങ്കില്‍, പ്രദേശത്തിന് സമീപം ഒരു ഷൂ റാക്ക് സ്ഥാപിക്കരുത്. അത് സാധ്യമല്ലെങ്കില്‍, വീടിന് പുറത്ത് വയ്ക്കുക

 വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്

വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്

ഷൂ റാക്ക്കിടപ്പുമുറി, അടുക്കള അല്ലെങ്കില്‍ പ്രാര്‍ത്ഥന മുറിയില്‍ സ്ഥാപിക്കാന്‍ പാടില്ല. കിടപ്പുമുറിയില്‍ ഷൂ സ്ഥാപിക്കുന്നത് നിങ്ങളുടെ ദാമ്പത്യജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്നാണ് പറയുന്നത്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് വീട്ടിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ നിസ്സാരമാക്കരുത്.

 വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്

വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്

ചെരുപ്പുകളുപയോഗിച്ച് വീട് അലങ്കോലപ്പെടുത്തുന്നത് നല്ലതല്ല. പ്രത്യേകിച്ച് പ്രധാന വാതിലിനടുത്ത് കൂടുതല്‍ ചെരുപ്പുകള്‍ കുന്നുകൂടി ഇടുന്ന അവസ്ഥയാണെങ്കില്‍ അത് പലപ്പോഴും കുടുംബ കലഹത്തിന് ഇടയാക്കും. ചെരിപ്പുകള്‍ ശരിയായി ക്രമീകരിക്കുക, നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കുന്ന പ്രവണതയോടുകൂടിയ അവസ്ഥയിലാക്കരുത് വീട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. നെഗറ്റീവിറ്റി വ്യാപിക്കാന്‍ അനുവദിക്കാത്ത അടച്ച ഷൂ കാബിനറ്റുകള്‍ ആയിരിക്കണം ഷൂ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത്.

Read more about: vastu വാസ്തു
English summary

Vastu Tips For Placing Your Shoe Rack At Home

Here in this article we are discussing about the vastu tips for placing ypur shoe rack at home. Take a look.
Story first published: Thursday, July 8, 2021, 19:19 [IST]
X
Desktop Bottom Promotion