Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ദുരിതം വിട്ടുമാറില്ല; ബെഡ്റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്
ഒരു പുരാതന ശാസ്ത്രശാഖയാണ് വാസ്തു. നമ്മുടെ ചുറ്റുപാടുകളില്‍ നെഗറ്റീവ് എനര്‍ജി നീക്കി പോസിറ്റീവ് ഊര്‍ജ്ജം നിറച്ച് ജീവിതം മെച്ചപ്പെടുത്താന്‍ വാസ്തു ഉപകരിക്കുന്നു. അത്തരത്തില്‍ വീടുകള്‍ക്കും ജീവിതത്തിലും വാസ്തു ചില നിര്‍ദേശങ്ങള്‍ നല്കുന്നു. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ലൊരു ജീവിതം നേടാവുന്നതാണ്. വീട്ടിലെ ഓരോ കാര്യത്തിനും വാസ്തുപരമായ ചില നിയമങ്ങളുണ്ട്. അത്തരത്തില്‍, വീട്ടില്‍ സ്ഥാപിക്കുന്ന ചിത്രങ്ങള്‍ക്കായും വാസ്തു ചില നിര്‍ദേശങ്ങള്‍ വയ്ക്കുന്നു.
കിടപ്പുമുറിയില്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി മാനദണ്ഡങ്ങള്‍ വാസ്തുവില്‍ പറയുന്നുണ്ട്. പലരും പുതിയ പെയിന്റിംഗുകള്‍ വാങ്ങി വാസ്തു ദിശ പരിഗണിക്കാതെ വീടിന്റെ ചുവരില്‍ തൂക്കിയിടുന്നു. എന്നാല്‍ വാസ്തു നിര്‍ദേശം നോക്കാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ജീവിതത്തില്‍ തടസങ്ങള്‍ വിളിച്ചുവരുത്തും. ജീവിതത്തിലെ സന്തോഷത്തിനായി നിങ്ങളുടെ കിടപ്പുമുറിയില്‍ ഫോട്ടോകള്‍ തൂക്കിയിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വാസ്തു നുറുങ്ങുകള്‍ ഇതാ. ഏതൊക്കെ ചിത്രങ്ങളാണ് കിടപ്പുമുറിക്ക് അനുയോജ്യമെന്നും ഏതൊക്കെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്നും ഇവിടെ വായിച്ചറിയാം.

തിന്മയുമായി ബന്ധപ്പട്ട ചിത്രങ്ങള്‍
നെഗറ്റീവ് വൈബ് നല്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? പ്രേതങ്ങള്‍, തിന്മ, പിശാച് എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒരിക്കലും കിടപ്പുമുറിയില്‍ സ്ഥാപിക്കരുത്. അത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കില്‍, അവ നിങ്ങളുടെ വീട്ടില്‍ നിന്ന് എത്രയും വേഗം നീക്കംചെയ്യുന്നതാണ് നല്ലത്.

യുദ്ധങ്ങളുടെ ചിത്രങ്ങള്‍
വാസ്തു ശാസ്ത്രമനുസരിച്ച്, നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരിക്കലും മനസിനെ ശല്യപ്പെടുത്തുന്ന ചിത്രങ്ങള്‍ സൂക്ഷിക്കരുത്. ഒരു മൃഗത്തിന്റെയോ ചിന്തിച്ചിരിക്കുന്ന മനുഷ്യന്റെയോ പെയിന്റിംഗുകള്‍ നിങ്ങളുടെ മനസില്‍ ഏകാന്തത സൃഷ്ടിക്കും. അതുപോലെ, യുദ്ധം ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ കിടപ്പുമുറിയിലുണ്ടെങ്കില് അവ പെട്ടെന്നുതന്നെ നീക്കംചെയ്യണം. കാരണം ഇത് ദാമ്പത്യജീവിതത്തില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കും.

തീ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍
വാസ്തു പ്രകാരം കിടപ്പുമുറിയില്‍ തീ ചിത്രീകരിക്കുന്ന ഫോട്ടോകള്‍ നിങ്ങള്‍ ഒരിക്കലും തൂക്കിയിടരുത്. നാശത്തെ സൂചിപ്പിക്കുന്നതാണ് അഗ്നി, അതിനാല്‍ കിടപ്പുമുറിയില്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് നല്ലതല്ല. അത്തരം ഫോട്ടോകള്‍ നിങ്ങളുടെ കിടപ്പുമുറിയിലേക്ക് നെഗറ്റീവ് എനര്‍ജി കൊണ്ടുവരുമെന്നതിനാല്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്.

പരേതരുടെ, പൂര്‍വ്വികരുടെ ഛായാചിത്രങ്ങള്‍
ഒരിക്കലും പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ സ്ഥാപിക്കാന്‍ പാടില്ല. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ നിങ്ങളുടെ വീടിന്റെ പൂജാ മുറിയുടെ വടക്കുകിഴക്കന്‍ ചുവരില്‍ തൂക്കിയിടാം. ദൈവത്തെപ്പോലെ കരുതുന്ന വ്യക്തിത്വങ്ങളാണ് പൂര്‍വ്വികര്‍. അതിനാല്‍ അവരുടെ ചിത്രങ്ങള്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന മുറിയില്‍ വയ്ക്കാവുന്നതാണ്.

കാട്ടുമൃഗങ്ങളുടെ ചിത്രങ്ങള്‍
നിങ്ങള്‍ വന്യമൃഗങ്ങളെ സ്നേഹിക്കുന്നവരാണെങ്കിലും അത്തരം ചിത്രങ്ങള്‍ നിങ്ങളുടെ കിടപ്പുമുറിയില്‍ വയ്ക്കരുത്. ഇത്തരം ചിത്രങ്ങളോ പെയിന്റിംഗുകളോ പങ്കാളികള്‍ക്കിടയില്‍ ദേഷ്യത്തിനും തര്‍ക്കത്തിനും കാരണമാകും. അതിനാല്‍, കിടപ്പുമുറിയില്‍ അത്തരം ചിത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, ശക്തിയെ ചിത്രീകരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അത്തരം ചിത്രങ്ങള്‍ സ്വീകരണമുറിയില്‍ തൂക്കിയിടാം.

അബ്സ്ട്രാക്ട് പെയിന്റിംഗ്
നിങ്ങളുടെ ജീവിതത്തില്‍ ആശയക്കുഴപ്പം വരുത്താതിരിക്കാന്‍ അബ്സ്ട്രാക്ട് പെയിന്റിംഗുകള്‍ കിടപ്പുമുറിയില്‍ തൂക്കിയിടരുത്. ആശയക്കുഴപ്പത്തിലാക്കുന്ന അല്ലെങ്കില്‍ അമൂര്‍ത്തമായ ചിത്രങ്ങളുള്ള പെയിന്റിംഗുകള്‍ ദമ്പതികള്‍ക്കിടയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. അബ്സ്ട്രാക്ട് പെയിന്റിംഗ് ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അത്തരം ചിത്രങ്ങള്‍ നിങ്ങള്‍ക്ക് വീടിന്റെ സ്വീകരണമുറിയില്‍ തൂക്കിയിടാവുന്നതാണ്.

കൃഷ്ണനും രാധയും
കിടപ്പുമുറിയില്‍ ഒരു രാധാകൃഷ്ണ പെയിന്റിംഗ് തൂക്കിയിടണം. ഈ ചിത്രം പരിശുദ്ധമായ പ്രണയത്തെ ചിത്രീകരിക്കുന്നതിനാല്‍ ഒരുമിച്ച് താമസിക്കുന്ന രണ്ട് ആളുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. മുറിയുടെ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിങ്ങള്‍ക്ക് ഈ പെയിന്റിംഗ് തൂക്കിയിടാം. ഇത് ചെയ്യുന്നത് നിങ്ങളും പങ്കാളിയും തമ്മിലുള്ള വിശ്വാസവും സത്യസന്ധതയും വര്‍ദ്ധിപ്പിക്കും.

വെള്ളം പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍
വാസ്തുശാസ്ത്രം പ്രകാരം, വീടിന്റെ കിടപ്പുമുറിയുടെ വടക്കേ ചുവരില്‍ ജലാശയങ്ങളുടെ ചിത്രങ്ങള്‍ സ്ഥാപിക്കാം. അതല്ലാതെ, കിടപ്പുമുറിയുടെ മറ്റേതൊരു ചുവരിലും ജലാശയത്തിന്റെ ഫോട്ടോകള്‍ തൂക്കരുത്. വടക്ക് ദിശയാണ് ഇത്തരം ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം.

കുടുംബ ഫോട്ടോകള്‍
കിടപ്പുമുറിയുടെ വാസ്തു പ്രകാരം വീടിന്റെ കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറന്‍ ചുവരില്‍ നിങ്ങളുടെ കുടുംബ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ചെയ്യുന്നത് കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ ഫാമിലി ഫോട്ടോകള്‍ കിടപ്പുമുറിയുടെ വടക്ക് അല്ലെങ്കില്‍ കിഴക്ക് മൂലയില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം.

വെളുത്തനിറത്തിലുള്ള പക്ഷികള്‍
നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരു ജോടി വെളുത്ത പക്ഷികളുടെ ചിത്രം തൂക്കിയിടുക. പരസ്പര ബന്ധം വളര്‍ത്താന്‍ ഏറ്റവും മികച്ച വാസ്തു നുറുങ്ങാണിത്. ഇത്തരം ചിത്രങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തും. സ്നേഹം എന്നെന്നേക്കുമായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ദമ്പതികളും കിടപ്പുമുറിയില്‍ ഈ ചിത്രം നിര്‍ബന്ധമായും സ്ഥാപിക്കുക.



Click it and Unblock the Notifications