For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

|

വീട്ടിലെ ഓരോ വസ്തുക്കളും സൂക്ഷിക്കേണ്ട ഒരു സ്ഥാനം വാസ്തു പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. വീട്ടില്‍ പണം സൂക്ഷിക്കുന്ന അലമാരകള്‍ക്കും ഷെല്‍ഫുകള്‍ക്കും വാര്‍ഡ്രോബുകള്‍ക്കും ഇത് ബാധകമാണ്. വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ നിങ്ങളുടെ അലമാര, വാര്‍ഡ്രോബുകള്‍ അല്ലെങ്കില്‍ ലോക്കറുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ കുടുംബത്തിന്റെ സമ്പത്തും സമൃദ്ധിയും വര്‍ദ്ധിപ്പിക്കും. സമ്പത്തിനും സമൃദ്ധിക്കും വേണ്ടി നിങ്ങളുടെ വീട്ടിലെ ക്യാഷ് ലോക്കറും അലമാരയും ഏതു ദിശയില്‍ സ്ഥാപിക്കണമെന്നും എങ്ങനെയൊക്കെ സ്ഥാപിക്കണമെന്നും അറിഞ്ഞിരിക്കാന്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ.

Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

തെറ്റായ ദിശ വേണ്ട

തെറ്റായ ദിശ വേണ്ട

വീട്ടിലെ അലമാരകളിലും കബോഡുകളിലും ഒരിക്കല്‍പോലും ഉപയോഗിക്കാത്ത സാധനകള്‍ കുത്തി നിറയ്ക്കുന്നത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജത്തിനു കാരണമാകും. ആവശ്യങ്ങള്‍ കണക്കിലെടുത്ത് മിതമായ സ്റ്റോറേജ് സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അലമാരകളും കബോഡുകളും തെറ്റായ ദിശയില്‍ സ്ഥാപിച്ചാല്‍ കുടുംബത്തിന്റെ പുരോഗതിയ്ക്ക് കോട്ടം തട്ടുമെന്ന് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു.

ഈ ദിശ ഉത്തമം

ഈ ദിശ ഉത്തമം

അലമാര തെക്ക് പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കണം, അങ്ങനെ അത് വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ തുറക്കുന്നു. തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലും സ്ഥാപിക്കുന്നതില്‍ തെറ്റില്ല. വടക്കു കിഴക്ക്, കിഴക്ക് എന്നീ ഭാഗങ്ങളില്‍ അലമാര, കബോര്‍ഡ് എന്നിവ ക്രമീകരിക്കാതിരിക്കുക. കല്ലുകളോ മാര്‍ബിളുകളോ ഉപയോഗിച്ച് നിര്‍മ്മിച്ച അലമാര ഉപയോഗിക്കരുത്. കിടപ്പുമുറിയില്‍ എല്ലായ്‌പ്പോഴും മരം അല്ലെങ്കില്‍ ഇരുമ്പ് അലമാര തിരഞ്ഞെടുക്കുക.

Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍

നിറങ്ങളും പ്രധാനം

നിറങ്ങളും പ്രധാനം

ക്രീം അല്ലെങ്കില്‍ ഇളം കളര്‍ ഷേഡുകള്‍ പോലുള്ള ചില സൂക്ഷ്മ നിറങ്ങളിലായിരിക്കണം അലമാര ഉണ്ടായിരിക്കേണ്ടത്. തെക്കുപടിഞ്ഞാറ് ദിശയില്‍ സൂക്ഷിക്കുന്ന അലമാരയില്‍ കണ്ണാടി ഇല്ലെന്ന് ഉറപ്പാക്കുക. അലമാര സൂക്ഷിക്കാനായുള്ള സ്ഥലം വ്യത്യസ്ത മുറികള്‍ക്ക് വ്യത്യസ്തമായിരിക്കുന്നു. അവ വാസ്തു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്ഥാപിക്കണം.

കിടപ്പുമുറിയിലെ അലമാര

കിടപ്പുമുറിയിലെ അലമാര

കിടപ്പുമുറിയിലെ അലമാരയിലായിരിക്കും മിക്കവരും പണമോ ആഭരണങ്ങളോ സൂക്ഷിക്കാറ്. അതിനാല്‍ വടക്കുകിഴക്ക് അല്ലെങ്കില്‍ തെക്കുപടിഞ്ഞാറേ കോണില്‍ കാബിനറ്റ് അല്ലെങ്കില്‍ അലമാര സ്ഥാപിക്കുക. കിടപ്പുമുറിയിലെ അലമാര അല്ലെങ്കില്‍ വാര്‍ഡ്രോബ് എന്നിവ കിഴക്ക് അല്ലെങ്കില്‍ തെക്ക് ദിശയില്‍ തുറക്കണം.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

കണ്ണാടികള്‍ വേണ്ട

കണ്ണാടികള്‍ വേണ്ട

വാര്‍ഡ്രോബിന്റെ സ്ഥാനം കിടപ്പുമുറിയുടെ ചുവരില്‍ തൊടാത്തവിധം ആയിരിക്കണം. ഈ രീതിയില്‍ വായു ചലനം സ്വതന്ത്രമായി ഒഴുകുന്നതും തടസ്സങ്ങളില്ലാത്തതുമാകുന്നു. കട്ടിലില്‍ ഉറങ്ങുന്ന വ്യക്തിയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍ വാര്‍ഡ്രോബില്‍ ഉണ്ടാകരുത്. ഇത് താമസക്കാരന് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ഇരുണ്ട നിറം വേണ്ട

ഇരുണ്ട നിറം വേണ്ട

അലമാരക്കായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ സൂക്ഷ്മവും ശ്രദ്ധ ആകര്‍ഷിക്കുന്നതുമായിരിക്കണം. കിടപ്പുമുറിയില്‍ ഇരുണ്ട നിറമുള്ള വാര്‍ഡ്രോബ് അല്ലെങ്കില്‍ അലമാര ഒഴിവാക്കുക. ഇളം നിറമുള്ള അലമാര ഉപയോഗിക്കുക. ചുവരുകള്‍ക്ക് പോലും കിടപ്പുമുറിയില്‍ ഇളം നിറങ്ങള്‍ എല്ലായ്‌പ്പോഴും മികച്ചതാണ്.

Most read:ബുദ്ധപ്രതിമ വീട്ടിലെങ്കില്‍ ഐശ്വര്യം വാരിക്കോരിMost read:ബുദ്ധപ്രതിമ വീട്ടിലെങ്കില്‍ ഐശ്വര്യം വാരിക്കോരി

ലോക്കറിന്റെ സ്ഥാനം

ലോക്കറിന്റെ സ്ഥാനം

പണം സൂക്ഷിക്കുന്ന അലമാര അല്ലെങ്കില്‍ ലോക്കറിന് ഒറ്റ വാതില്‍ മാത്രം ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുക. ക്യാഷ് അലമാരയുടെയോ ലോക്കറിന്റെയോ സ്ഥാനം വടക്ക് അഭിമുഖമായിരിക്കണം. വടക്ക് ദിശ കുബേരന്റെ ദിശയായതിനാല്‍ ഇത് പണം നിറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ലോക്കര്‍ വയ്ക്കുന്ന മുറിയുടെ ഉയരം മറ്റു മുറികളേക്കാള്‍ കുറവാകരുത്. വടക്ക് കിഴക്ക് ദിശയില്‍ ക്യാഷ് അലമാര സ്ഥാപിക്കരുത്, കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും, പണനഷ്ടവും നേരിടും. ലോക്കര്‍ അല്ലെങ്കില്‍ പണം സൂക്ഷിക്കുന്ന അലമാരയുള്ള മുറിയ്ക്ക് ഉത്തമമായി പറയുന്നത് മഞ്ഞ നിറമാണ്. ലോക്കര്‍ അല്ലെങ്കില്‍ ഇതു സ്ഥാപിക്കുന്ന മുറി ഏതെങ്കിലും ബീമിനു താഴെയായിരിക്കരുത്. വാസ്തു പ്രകാരം ലോക്കറിന് മുന്‍പില്‍ ഒരു കണ്ണാടി വയ്ക്കുന്നത് ധനാഗമത്തിന് സഹായിക്കുന്നു.

English summary

Vastu Tips For Placing Almirah at Home

Vastu Shastra defines the natural way of life. Lets see the vastu tips for placing almirah at home.
X
Desktop Bottom Promotion