For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

|

വാസ്തുശാസ്ത്രം എന്നത് പലര്‍ക്കും വിശ്വാസമുള്ള ഒരു ശാസ്ത്രമേഖലയാണ്. എന്നാല്‍ വാസ്തു ശാസ്ത്രപ്രകാരം നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല കാര്യങ്ങള്‍ക്കും വാസ്തുനോക്കുന്നവരുണ്ട്. എന്നാല്‍ വാസ്തു ശാസ്ത്രപരമായി നിങ്ങളില്‍ ഉണര്‍വ്വും പോസിറ്റീവ് എനര്‍ജിയും മാറ്റവും കൊണ്ട് വരുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതിന് വാസ്തുവഹിക്കുന്ന പങ്ക് നിസ്സാരമല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. വീടിന് സ്ഥാനം കാണുമ്പോഴും വീട് വെക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും വീട്ടിലെ മുറികള്‍ കേന്ദ്രീകരിച്ച് ഓരോ കാര്യം ചെയ്യുമ്പോളും എല്ലാം വാസ്തുവിന്റെ പിന്തുണ പലരും ആഗ്രഹിക്കുന്നുണ്ട്.

Vastu Tips For Kids Study Room At Home

വാസ്തുശാസ്ത്രപ്രകാരം കുട്ടികളുടെ പഠനമുറിയില്‍ വരുത്താവുന്ന ചില മാറ്റങ്ങള്‍ ഉണ്ട്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ പഠന നിലവാരം ഉയരുകയും കുഞ്ഞിന് ഊര്‍ജ്ജസ്വലതയും പഠന മികവും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് വാസ്തുശാസ്ത്രപ്രകാരം വരുത്തേണ്ട മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. വാസ്തുപ്രകാരം വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതായ ചില കാര്യങ്ങളും ഉണ്ട്. ഇതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠന മികവിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം

 കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

വിദ്യാര്‍ത്ഥികള്‍ അവരുടെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് പോലും ശ്രദ്ധിച്ച് വേണം. കാരണം ഇത് പോലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് തെക്ക് പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. ഈ ദിശയിലുള്ള പഠനമുറിയും തിരഞ്ഞെടുക്കാണ് ഉത്തമം. അത് മാത്രമല്ല പഠിക്കുമ്പോള്‍ വടക്കോ കിഴക്കോ ഉള്ള ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുട്ടികള്‍ക്ക് പഠനമികവിന് ഇത് സഹായിക്കുന്നുണ്ട്.

 കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

പഠനത്തിന് ശേഷം ഒരിക്കലും പുസ്തകങ്ങള്‍ വലിച്ച് വാരി എറിയുന്നതിന് ശ്രമിക്കരുത്. ഇത് കൂടുതല്‍ മോശം ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പുസ്തകങ്ങള്‍ വായിച്ച് കഴിഞ്ഞ് കൃത്യമായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പുസ്തകങ്ങള്‍ ക്രമീകരിച്ച് വെക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കുഞ്ഞിന്റെ പഠനത്തില്‍ മോശം ഫലങ്ങള്‍ കാണിക്കുന്നുണ്ട്. പഠന ശേഷം കുട്ടികളോട് തന്നെ പുസ്തകങ്ങള്‍ അടുക്കി വെക്കുന്നതിന് പറയുക.

 കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

പഠനമുറി ക്രമീകരിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീടിന്റെ കിഴക്ക് ഭാഗത്തോ അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തോ ആയിരിക്കണം പഠന മുറി പണിയേണ്ടത്. ഇത് കുട്ടികളില്‍ മികച്ച ഫലം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇവരുടെ പഠനമികവിനെ ദിക്കുകള്‍ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇത് കൂടാതെ കുട്ടികള്‍ക്ക് ലഭിക്കുന്ന പാരിദോഷികങ്ങള്‍ ട്രോഫികള്‍, മോട്ടിവേഷണല്‍ പോസ്റ്ററുകള്‍ എന്നിവ വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ബീമോ അല്ലെങ്കില്‍ ക്യാബിനോ അവരുടെ റൂമിന് മുകളില്‍ പാടില്ല എന്നുള്ളതാണ് അറിഞ്ഞിരക്കേണ്ട കാര്യം.

 കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

പഠനക്കസേരയ്ക്ക് തൊട്ടുപിന്നിലായി വാതില്‍ സ്ഥാപിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ സ്റ്റഡി ടേബിളിന് മുന്നില്‍ സ്ഥലം ഉണ്ടായിരിക്കണം. ഒരിക്കലും വാതിലോ ജനലോ ഉണ്ടാവാന്‍ പാടില്ല. ബ്ലാങ്ക് ആയിട്ടുള്ള ചുമര്‍ പഠിക്കുന്നതിന് മുന്നില്‍ പാടില്ല. അത് കുട്ടികളുടെ മനസ്സും തലച്ചോറും ശൂന്യമാക്കുന്നുണ്ട്. പഠിക്കാന്‍ ഇരിക്കുന്ന മേശയും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും ചതുരാകൃതിയില്‍ ആയിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കുട്ടിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന എന്ത് കാര്യവും ടേബിളിന് മുകളില്‍ വെക്കാവുന്നതാണ്.

 കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

പുസ്തകങ്ങള്‍ പഠന മേശയില്‍ അടുക്കി വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഒരു ഷെല്‍ഫിനകത്ത് സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടാതാണ്. ഇത് കൂടാതെ പഠനമേശയുടെ ഇടതുവശത്തായി വേണം ടേബിള്‍ ലാമ്പ് വെക്കേണ്ടത്. കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള വെളിച്ചം കൃത്യമായി കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതാണ്. കമ്പ്യൂട്ടര്‍ സ്ഥാപിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് സ്ഥാപിക്കുന്ന ദിക്ക് എന്ന് പറയുന്നത് തെക്കുകിഴക്കോ വടക്കുപടിഞ്ഞാറോ ആയിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കണ്ണാടി സ്റ്റഡി ടേബിളില്‍ വെക്കരുത്. ഇത് കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നു.

 കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

കുട്ടികളില്‍ പഠന മികവിന് വാസ്തുപ്രകാരം പഠനമുറിയിലെ മാറ്റങ്ങള്‍

പുസ്തകം കിടന്ന് വായിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പഠനങ്ങളില്‍ ഏകാഗ്രതയും സമ്മര്‍ദ്ദമില്ലായ്മയും ലഭിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പുസ്തകങ്ങള്‍ പഠന മേശയില്‍ കൂട്ടി വെക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഇത് കുട്ടികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

Numerology Horoscope April 2022: ഏപ്രില്‍ മാസ ന്യൂമറോളജി സമ്പൂര്‍ണഫലം: നിങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അറിയാംNumerology Horoscope April 2022: ഏപ്രില്‍ മാസ ന്യൂമറോളജി സമ്പൂര്‍ണഫലം: നിങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അറിയാം

പുണ്യമാസത്തിന് തുടക്കം കുറിക്കാം: റംസാന്‍ ദിനങ്ങള്‍ക്ക് ആരംഭമാവുന്നുപുണ്യമാസത്തിന് തുടക്കം കുറിക്കാം: റംസാന്‍ ദിനങ്ങള്‍ക്ക് ആരംഭമാവുന്നു

English summary

Vastu Tips For Kid's Study Room At Home In Malayalam

Here in this article we are sharing some vastu tips for kid's study room at home in malayalam. Take a look.
Story first published: Wednesday, April 6, 2022, 15:57 [IST]
X
Desktop Bottom Promotion