Just In
- 1 hr ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- 2 hrs ago
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- 4 hrs ago
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
- 5 hrs ago
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
Don't Miss
- Sports
സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം
- News
കേരള ബജറ്റ് 2023: സംസ്ഥാന ബജറ്റ് അവതരണം നാളെ, പ്രഖ്യാപനങ്ങള്‍ കാത്ത് കേരളം
- Movies
അക്കാര്യത്തിൽ ദുൽഖർ മമ്മൂക്കയെ പോലയേ അല്ല! കിംഗ് ഓഫ് കൊത്തയിൽ ഒരു ഉഗ്രൻ സംഭവം വരുന്നുണ്ട്; ഉണ്ണി ഫിഡാക്!
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ജോലി നഷ്ടവും പരാജയവും ഭയക്കുന്നോ: വാസ്തുവില്‍ പരിഹാരം
ജോലി എന്നത് ജീവിതത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ജോലിയില്‍ ആഗ്രഹിച്ച പോലെ വിജയത്തിലേക്ക് എത്തുന്നതിന് പലര്‍ക്കും സാധിക്കുന്നില്ല. നമ്മള് എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും കരിയറില്‍ വിജയത്തില്‍ എത്തുന്നതിന് സാധിക്കുന്നില്ല. എന്നാല്‍ അതിന് കാരണം നമ്മുടെ അശ്രദ്ധയല്ല, പലപ്പോഴും വാസ്തുപ്രകാരമായി ചില തെറ്റുകള്‍ കൂടി ജീവിതത്തില്‍ വരുത്തുന്നത് ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
വാസ്തുപ്രകാരം ഓരോ ദിക്കുകള്‍ക്കും ഉള്ള പ്രാധാന്യത്തെക്കുറിച്ച് നാം മുന്‍പ് വായിച്ചിട്ടുണ്ട്. ഇതില്‍ കന്നിമൂലക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം. ഈ ദിക്ക് ഒരിക്കലും ഒഴിച്ചിടാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കൂടുതല്‍ അസ്വസ്ഥതകളും പ്രശ്നങ്ങളുമാണ് കന്നിമൂല ഒഴിച്ചിടുന്നതിലൂടെ ഉണ്ടാവുന്നതും. അത്രയേറെ പ്രാധാന്യമാണ് വാസ്തുവിന് ഓരോ ദിക്കും നല്‍കുന്നത്.
ജീവിതത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നത് വിജയത്തിലേക്ക് എത്തുന്നതിനാണ്. കൃത്യമായി വാസ്തുനിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോവുന്നവര്‍ക്ക് കരിയറിലും ജീവിതത്തിലും വിജയം കണ്ടെത്തുന്നതിന് സഹായിക്കുന്നു. നമ്മുടെ ജീവിതത്തിലെ അല്ലെങ്കില്‍ കരിയറിയെ 25% വളര്‍ച്ചയും പലപ്പോഴും വാസ്തുവിനെയും വീടിന്റെ പരിസ്ഥിതിയേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാല്‍ വാസ്തുപ്രകാരം കരിയറില്‍ പോസിറ്റീവ് മാറ്റങ്ങളിലേക്കും വിജയത്തിലേക്കും എത്തുന്നതിന് സഹായിക്കുന്ന ചില വാസ്തുടിപ്സുകള് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ടത്
വാസ്തുപ്രകാരം നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്ക് എപ്പോഴും വൃത്തിയുള്ളതായി സംരക്ഷിക്കണം. ഇത് കൂടാതെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിനും വാസ്തുപ്രകാരം ഈ ദിശ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഈ ദിക്ക് എപ്പോഴും വളര്‍ച്ച, വിജയം, സമൃദ്ധി, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ മികച്ച മാറ്റങ്ങളും ജോലിയില്‍ മാറ്റങ്ങളും നല്കുന്ന ദിക്കാണ് വടക്ക് കിഴക്ക്. കരിയറിലെ മാറ്റങ്ങള്‍ക്കും ഉയര്‍ച്ചക്കും ഈ ദിക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ജലധാര സ്ഥാപിക്കാം
വടക്ക്- കിഴക്ക് ദിശയില്‍ ജലധാര സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ കരിയറിലും ജീവിതത്തിലും വളര്‍ച്ചയും വിജയത്തിലേക്കും എത്തുന്നതിന് സഹായിക്കുന്നു. ഏത് വിജയവും വെള്ളം പോലെ നിങ്ങളിലേക്ക് ഒഴുകിയെത്തും എന്നാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ നിങ്ങള്‍ സ്ഥാപിക്കുന്ന ജലധാര ലൈറ്റുകള്‍ ഇല്ലാത്തതായിരിക്കണം എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു.
പണം സൂക്ഷിക്കുന്നത് ശ്രദ്ധിക്കേണ്ടത്
പണം സൂക്ഷിക്കേണ്ടത് എപ്പോഴും വടക്ക് ഭാഗത്തുള്ള അലമാരയിലായിരിക്കണം. കാരണം ഇതാണ് നിങ്ങളുടെ ജീവിതത്തില്‍ വിജയവും ഐശ്വര്യവും കൊണ്ട് വരുന്ന ദിക്ക് എന്ന് പറയുന്നത്. ഇത് കൂടാത നിങ്ങളുടെ ജീവിതത്തിലെ വളര്‍ച്ചയ്ക്കും വിജയത്തിനും വാസ്തു പ്രകാരം ഏറ്റവും പ്രധാനപ്പെട്ട ദിശകളിലൊന്നായി വടക്ക്-കിഴക്ക് കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പണവും വിലപിടിപ്പുള്ള വസ്തുക്കളും എല്ലാം ഈ ദിക്കില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കൂ.
വിജയത്തിന് പൂജാമുറി
ജീവിതത്തില്‍ വിജയിക്കുന്നതിനും കരിയറില്‍ മാറ്റം വരുത്തുന്നതിനും നമുക്ക് പൂജാമുറിയും ശ്രദ്ധിക്കേണ്ടതാണ്. പൂജാമുറി സ്ഥാപിക്കുമ്പോള്‍ അത് വടക്ക് കിഴക്ക് ദിശയില്‍ ആയിരിക്കണം. ഇത് കുടുംബത്തിലും കുടുംബ നാഥനും സന്തോഷം നിറക്കുകയും ഐശ്വര്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കരിയറില്‍ നിങ്ങള്‍ക്ക് പല അപ്രതീക്ഷിത മാറ്റങ്ങളും ഈ ദിനം നല്കുന്നു. അതുകൊണ്ട് തന്നെ പൂജാമുറിക്ക് വാസ്തുവിലുള്ള പ്രാധാന്യത്തെ നിസ്സാരവത്കരിക്കരുത്.
ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കണം
നമ്മുടെ ഉറക്കം പോലും വളരെ പ്രധാനപ്പെട്ടതാണ്. ഉറങ്ങുമ്പോള്‍ തല ഏത് ദിക്കില്‍ വെക്കണം എന്നതിനെക്കുറിച്ച് ഇന്നും പലര്‍ക്കും സംശയമുണ്ട്. എന്നാല്‍ കരിയറില്‍ നല്ല വളര്‍ച്ച ഉറപ്പാക്കുന്നതിനും ജോലിയില്‍ വിജയം നേടുന്നതിനും നമുക്ക് ഉറങ്ങുമ്പോള്‍ കിഴക്കോട്ട് തലവെക്കാം. ഇത് ഒരു വ്യക്തിയുടെ മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഏകാഗ്രതയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ജോലിസ്ഥലവും ശ്രദ്ധിക്കണം
ജോലിസ്ഥലത്തും വാസ്തു ശ്രദ്ധിക്കാവുന്നതാണ്. കാരണം നിങ്ങളുടെ ഉയര്‍ച്ചയുടെ തുടക്കം വീട്ടില്‍ നിന്നാണെങ്കിലും കരിയറിലെ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത് ജോലി സ്ഥലത്താണ്. അതുകൊണ്ട് തന്നെ ജോലി സ്ഥലത്തെ വാസ്തുവിനും പ്രാധാന്യം നല്‍കണം. ജോലി സ്ഥലത്തെ മേശയുടെ രൂപകല്‍പ്പനം കൃത്യം ചതുരത്തില്‍ ആയിരിക്കണം. ഇത് നിങ്ങളുടെ ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും ഉത്പാദനക്ഷമത വര്ദ്ധിപ്പിക്കുകുയം ചെയ്യുന്നു.
മേല്‍ക്കൂരയില്‍ ശ്രദ്ധിക്കാന്‍
ജോലി ചെയ്യുന്ന സ്ഥലത്തെ മേല്‍ക്കൂരയിലും പൈപ്പുകളില്‍ നിന്നും സീലിംഗില്‍ നിന്നും ചോര്‍ച്ചയില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം ഇത്തരത്തില്‍ ചോര്‍ച്ചകള്‍ ഉണ്ടാവുന്നത് കരിയറില്‍ പല വിധത്തിലുള്ള നെഗറ്റീവ് മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പണ നഷ്ടത്തിനും കരിയറിലെ താഴ്ചക്കും കാരണമാകുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
2023-ല്‍
ശനിയുടെ
രാശിമാറ്റം
:
ശ്രേഷ്ഠഫലങ്ങള്‍
ഈ
നക്ഷത്രക്കാര്‍ക്ക്
ബുധന്‍
ധനുവിലേക്ക്:
ഭദ്രരാജയോഗം
ഈ
രാശിക്കാര്‍ക്ക്
സര്‍വ്വസൗഭാഗ്യം
നല്‍കും
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.