For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ആരോഗ്യത്തിലൂടെ ജീവിതവിജയം ഉറപ്പാക്കാം; വാസ്തു പറയും വഴി

|

ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുന്നത്. നിങ്ങളുടെ ആരോഗ്യം നല്ലതാണെങ്കില്‍, നിങ്ങളുടെ ജീവിതം സുഗമമായി മുന്നോട്ടുപോകുന്നു. എന്നാല്‍ നിങ്ങളുടെ ആരോഗ്യം നല്ലതല്ലെങ്കില്‍, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. പലപ്പോഴും, നമ്മുടെ ചെറിയ തെറ്റുകള്‍ കാരണം വീട്ടില്‍ വാസ്തു ദോഷങ്ങള്‍ ഉണ്ടാകുന്നു. അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

Also read: ചാണക്യനീതി; ഒരാളെ ബുദ്ധിമാനാക്കുന്നത് ഈ 5 ഗുണങ്ങള്‍, സ്ഥാനമാനങ്ങള്‍ തേടിവരുംAlso read: ചാണക്യനീതി; ഒരാളെ ബുദ്ധിമാനാക്കുന്നത് ഈ 5 ഗുണങ്ങള്‍, സ്ഥാനമാനങ്ങള്‍ തേടിവരും

വാസ്തു ദോഷമുള്ള ഒരു വീട്ടിലെ അംഗങ്ങള്‍ ഇടയ്ക്കിടെ രോഗബാധിതരാകുന്നു. അസുഖം മൂലം പണവും സമയവും ചിലവാകുന്നു. ഇതുമൂലം സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം വാസ്തുവിലുണ്ട്. വാസ്തു ശാസ്ത്രത്തില്‍ നിരവധി എളുപ്പ പരിഹാരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിന്റെ സഹായത്തോടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വാസ്തു പറയുന്ന വഴികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശരിയായ ഉറക്ക സ്ഥാനം

ശരിയായ ഉറക്ക സ്ഥാനം

കിടക്കുന്ന സമയത്ത്, നിങ്ങള്‍ ഉറങ്ങുന്ന സ്ഥാനത്തെക്കുറിച്ചും ദിശയെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉറങ്ങുന്ന സമയത്ത് നിങ്ങള്‍ തെക്ക് ദിശയിലാണെന്ന് ഉറപ്പാക്കുക. പിത്ത ദോഷമുള്ള ആളുകള്‍ കട്ടിലിന്റെ വലതുവശം ചേര്‍ന്ന് ഉറങ്ങുകയും കഫം, വാതം ദോഷമുള്ള ആളുകള്‍ കട്ടിലിന്റെ ഇടതുവശം ചേര്‍ന്ന് ഉറങ്ങുകയും വേണം. കട്ടിലിനടിയില്‍ ഇരുമ്പ് വസ്തുക്കള്‍ വയ്ക്കുന്നത് താമസക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ചുവരില്‍ നിന്ന് മൂന്ന് ഇഞ്ച് അകലെ വേണം കട്ടില്‍ വയ്ക്കാന്‍. തെക്കോട്ടോ കിഴക്കോട്ടോ തലവച്ച് ഉറങ്ങാനും ശ്രദ്ധിക്കുക.

സ്റ്റെയര്‍കേസ്‌

സ്റ്റെയര്‍കേസ്‌

ഒരു വീട്ടില്‍ താമസിക്കുന്ന വ്യക്തികളുടെ ആരോഗ്യത്തെ ബാധിക്കുന്നതില്‍ സ്റ്റെയര്‍കെയ്‌സുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് വീടിന്റെ മധ്യഭാഗത്ത് ഒരു ഗോവണി പാടില്ല. കാരണം ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വീട്ടില്‍ ഒരു ഗോവണി ആവശ്യമുണ്ടെങ്കില്‍ അത് വീടിന്റെ ഒരു കോണില്‍ മാത്രം സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക.

Most read:ചാണക്യനീതി; വിധിയെ മറികടക്കാനാവില്ല; ഈ 4 കാര്യങ്ങള്‍ ജനനത്തിനു മുന്നേ നിശ്ചയിക്കപ്പെട്ടത്</p><p>Most read:ചാണക്യനീതി; വിധിയെ മറികടക്കാനാവില്ല; ഈ 4 കാര്യങ്ങള്‍ ജനനത്തിനു മുന്നേ നിശ്ചയിക്കപ്പെട്ടത്

ഊര്‍ജ്ജ പ്രവാഹം

ഊര്‍ജ്ജ പ്രവാഹം

വീടിന്റെ മധ്യഭാഗത്ത് ഭാരമേറിയതും വലുതുമായ ഫര്‍ണിച്ചറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. വാസ്തുശാസ്ത്രമനുസരിച്ച് ഏറ്റവും അനുയോജ്യമായ കാര്യം ഇത്തരം സ്ഥലം ശൂന്യമായി വിടുക എന്നതാണ്. ഇതിനു പിന്നിലെ കാരണം, വീടിന്റെ മധ്യഭാഗത്തെ ബ്രഹ്മസ്ഥാനം എന്നാണ് വിളിക്കുന്നത്. കൂടാതെ പോസിറ്റീവ് എനര്‍ജി സ്വതന്ത്രമായി ഒഴുകുന്നതിനു ഫര്‍ണിച്ചറുകള്‍ തടസ്സമാകാതിരിക്കാന്‍ ഈ ഇടം ശൂന്യമായി സൂക്ഷിക്കേണ്ടതുണ്ട്. വാസ്തു ശാസ്ത്രം അനുസരിച്ച്, ഊര്‍ജ്ജപ്രവാഹം നിശ്ചലമാകുന്നത് വീട്ടില്‍ താമസിക്കുന്ന ആളുകളുടെ മോശം ആരോഗ്യത്തിന് കാരണമാകാം.

മെഴുകുതിരികള്‍

മെഴുകുതിരികള്‍

വീടുകളെ ദീപാലംകൃതമാക്കുന്നതിനുള്ള ഏറ്റവും മനോഹരവും ഭക്തിമയവുമായ മാര്‍ഗ്ഗമായി മെഴുകുതിരികള്‍ കണക്കാക്കപ്പെടുന്നു. അഗ്നിയുടെ ദിശയായി കണക്കാക്കുന്ന തെക്ക് കിഴക്ക് ദിശയില്‍ വീട്ടില്‍ ഒരു മെഴുകുതിരി കത്തിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇരുട്ടിനെ അകറ്റുന്നതിനു പുറമേ ഇത് നിഷേധാത്മകതയും ദുരാത്മാക്കളും നീക്കുന്നുവെന്ന് ഉറപ്പാക്കുകയും വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തില്‍ നല്ല ആരോഗ്യം, സമാധാനം, സമൃദ്ധി എന്നിവ നല്‍കുകയും ചെയ്യുന്നു.

Most read:ചാണക്യനീതി: ഈ 3 കാര്യങ്ങള്‍ എപ്പോഴും രഹസ്യമാക്കി വയ്ക്കണം; ഭര്‍ത്താവിനോട് ഒരിക്കലും പറയരുത്</p><p>Most read:ചാണക്യനീതി: ഈ 3 കാര്യങ്ങള്‍ എപ്പോഴും രഹസ്യമാക്കി വയ്ക്കണം; ഭര്‍ത്താവിനോട് ഒരിക്കലും പറയരുത്

വീടിന്റെ ഗേറ്റ്

വീടിന്റെ ഗേറ്റ്

വീടിന്റെ ഗേറ്റും ഗേറ്റിന് ചുറ്റുമുള്ള മതിലും തുല്യ ഉയരമുള്ളതായിരിക്കണം. വീടിന്റെ ഗേറ്റിന്റെ ഇരുവശത്തും ചെടികളോ മറ്റേതെങ്കിലും പഴങ്ങളോ വളര്‍ത്താന്‍ ശ്രമിക്കുക, കാരണം ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.

ഹനുമാന്‍ പ്രതിമ

ഹനുമാന്‍ പ്രതിമ

മനുഷ്യന്റെ ആരോഗ്യ സംരക്ഷകനായി ഹനുമാന്‍ പ്രഭുവിനെ കണക്കാക്കുന്നു. ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് നിങ്ങള്‍ വീടിന്റെ തെക്ക് ദിശയില്‍ ഹനുമാന്റെ ഒരു വിഗ്രഹമോ പ്രതിമയോ ചിത്രമോ സ്ഥാപിക്കണം.

Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

തെക്ക്കിഴക്ക് ദിശയില്‍ അടുക്കള

തെക്ക്കിഴക്ക് ദിശയില്‍ അടുക്കള

* ഭക്ഷണം കഴിക്കുമ്പോള്‍ കിഴക്കോ വടക്കോ അഭിമുഖീകരിച്ച് ഇരിക്കുക.

* അനുയോജ്യമായ ഒരു അടുക്കള സ്ഥിതിചെയ്യേണ്ടത് തെക്ക്കിഴക്ക് ദിശയിലായിരിക്കണം.

* സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ വടക്കുകിഴക്ക് ദിശയില്‍ അടുക്കള ഒഴിവാക്കുക.

അടുക്കളയോട് ചേര്‍ന്ന് ടോയ്‌ലറ്റ് വേണ്ട

അടുക്കളയോട് ചേര്‍ന്ന് ടോയ്‌ലറ്റ് വേണ്ട

* അടുക്കളയും ടോയ്‌ലറ്റും ഒരുമിച്ച് നിര്‍മ്മിക്കുന്നത് ഒഴിവാക്കുക. രണ്ട് സ്ഥലങ്ങളും പരസ്പരം പരമാവധി ദൂരം ഉണ്ടെന്ന് ഉറപ്പാക്കുക.

* വെള്ളം ഒഴുകുന്നതിനുള്ള മൂലയാണ് വടക്ക്കിഴക്ക് ദിശ. അതിനാല്‍ ഒരു ജലസ്രോതസ്സ് ഇവിടെ സൂക്ഷിക്കുക.

* പ്രായമായ ആളുകള്‍ അല്ലെങ്കില്‍ വീട്ടിലെ പ്രധാന അംഗം തെക്കുപടിഞ്ഞാറന്‍ ദിശ വേണം ഉപയോഗിക്കാന്‍

Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

English summary

Vastu Tips For Good Health

Here we will tell you about the Vastu Tips For Good Health. Take a look.
X
Desktop Bottom Promotion