For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

|

നിങ്ങളുടെ വാസസ്ഥലം പോസിറ്റീവും സന്തോഷവും നിറഞ്ഞതായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. വീട്ടില്‍ നല്ല ഭാഗ്യം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരായിരിക്കും നിങ്ങള്‍ എല്ലാവരും. ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ ക്ഷണിക്കുന്നതിന് അതിനായി മിക്കവരും വാസ്തുവിന്റെ സഹായം തേടുന്നു. അതിനായി, ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോഴോ വാങ്ങുമ്പോഴോ പലരും വാസ്തുപരമായ കണക്കുകള്‍ ഒത്തുനോക്കുന്നു. അത്തരത്തില്‍ ഒരു വീട്ടില്‍ വാസ്തുപരമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് വാതിലുകളും ജനാലകളും.

Most read: ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read: ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

വാതിലുകളും ജനലുകളും കേവലം അടച്ചുറപ്പിനോ ആളുകള്‍ക്ക് പ്രവേശിക്കാനോ ഉള്ള ഭാഗങ്ങള്‍ മാത്രമല്ല, മറിച്ച് പോസിറ്റീവ്, നെഗറ്റീവ് എനര്‍ജികള്‍ വീട്ടിലേക്ക് വരാനുള്ള കവാടങ്ങളാണ് ഇവ. ഒരു ജാലകം തെറ്റായ ദിശയില്‍ തെറ്റായി രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കില്‍, അത് നെഗറ്റീവ് എനര്‍ജികള്‍ കടക്കാനും താമസക്കാര്‍ക്ക് ദുരിതമുണ്ടാക്കാനും വഴിയൊരുക്കും. നേരെമറിച്ച്, വാതിലുകളും ജനലുകളും ശരിയായ ദിശയിലാണ് നിര്‍മ്മിച്ചതെങ്കില്‍ വീട്ടില്‍ അഭിവൃദ്ധിയും ഭാഗ്യവും കൈവരുന്നു. വീടിന്റെ ജനാലകളും വാതിലുകളും സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വാസ്തു തത്വങ്ങള്‍ ഇതാ.

വാതിലിനും ജനലിനും വാസ്തു

വാതിലിനും ജനലിനും വാസ്തു

കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് അഭിമുഖമായി ഒരു പ്രവേശന കവാടം ശുഭമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഒഴിവാക്കാന്‍ തെക്ക് അല്ലെങ്കില്‍ തെക്ക്പടിഞ്ഞാറ് കോണുകള്‍ക്ക് അഭിമുഖമായി വാതിലുകളോ ജനാലകളോ നിര്‍മ്മിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തെക്ക്, പടിഞ്ഞാറ് ദിക്കുകളെ താരതമ്യപ്പെടുത്തുമ്പോള്‍ വീട്ടിലെ ഭൂരിഭാഗം വാതിലും ജനലും വടക്ക്, കിഴക്ക് ഭാഗങ്ങളിലേക്കായി തുറക്കുന്നതായിരിക്കണം.

വാതിലിനും ജനലിനും വാസ്തു

വാതിലിനും ജനലിനും വാസ്തു

  • വാതിലുകളും ജനാലകളും 2, 4, 6, 8 മുതലായ സംഖ്യകളിലായിരിക്കണം, എന്നാല്‍ 10ന്റെയും 8ന്റെയും ഗുണിതങ്ങള്‍ ആയിരിക്കരുത്. 12,14,18,20 എന്നിവ കുഴപ്പമില്ല.
  • ജനാലകളും വാതിലുകളും സ്ഥാപിക്കുമ്പോള്‍ ക്രോസ് വെന്റിലേഷന്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, കൂടുതല്‍ പ്രകാശവും വായുവും അകത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് ജാലകങ്ങളും വാതിലുകളും പരസ്പരം എതിര്‍വശങ്ങളിലായി സ്ഥാപിക്കാനും ശ്രദ്ധിക്കുക.
  • വാതിലിനും ജനലിനും വാസ്തു

    വാതിലിനും ജനലിനും വാസ്തു

    • ഒരു വീടിന്റെ പ്രധാന വാതില്‍ വീട്ടിലെ മറ്റേതൊരു വാതിലിനേക്കാളും വലുതായിരിക്കണം. ഭാഗ്യത്തിനും അഭിവൃദ്ധിക്കും, മറ്റ് വാതിലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രധാന വാതില്‍ കൂടുതല്‍ മനോഹരമായിരിക്കണം. ഇത് രണ്ട് പാളിയുള്ളത് ആക്കുന്നതാണ് ഉത്തമം.
    • പ്രധാന കവാടത്തിന് മുന്നില്‍ ചെടികള്‍, മരങ്ങള്‍, പ്രതിമകള്‍, തൂണുകള്‍ തുടങ്ങിയ തടസ്സങ്ങള്‍ ഒഴിവാക്കുക. ഇവ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നു. ഒരു ക്ഷേത്രത്തിന് എതിര്‍വശത്തായി വീട് വയ്ക്കാനും പാടില്ല.
    • Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

      വാതിലിനും ജനലിനും വാസ്തു

      വാതിലിനും ജനലിനും വാസ്തു

      • നിങ്ങളുടെ വാതിലുകളും ജനലുകളും ഒരേ മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. തേക്ക് മരമാണ് നല്ലത്, അത് ഭാഗ്യം കൊണ്ടുവരുമെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, പ്രധാന വാതിലിനായി വേപ്പ് മരം, മെറ്റല്‍ ഫ്രെയിമുകള്‍ എന്നിവ ഒഴിവാക്കുക, കാരണം അവ നിര്‍ഭാഗ്യകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
      • പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് വീടുകള്‍ അവയുടെ പ്രധാന കവാടങ്ങള്‍ പരസ്പരം പുറത്തേക്ക് തുറക്കരുത്. അത്തരം വാതിലുകള്‍ വളരെ ദോഷകരമാണെന്നും നെഗറ്റീവ് എനര്‍ജി നല്‍കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
      • വാതിലിനും ജനലിനും വാസ്തു

        വാതിലിനും ജനലിനും വാസ്തു

        എല്ലാ ജനലുകളും സമമിതി ആകൃതിയിലും ഉയരത്തിന് ആനുപാതികമായും ആയിരിക്കണം. ക്രമരഹിതമായ ആകൃതിയിലുള്ളതും പൊരുത്തമില്ലാത്തതുമായ ജനാലകള്‍ നിര്‍ഭാഗ്യകരമെന്ന് കണക്കാക്കപ്പെടുന്നു.

        വാതിലുകളുടെ ഉയരവും വീതിയും കണക്കിലെടുക്കുമ്പോള്‍ അതിന്റെ വലുപ്പം 2: 1 അനുപാതത്തില്‍ ആയിരിക്കണം.

        വാതിലുകള്‍ ഒരിക്കലും ഒരു ചുവരിന്റെ മധ്യത്തില്‍ സ്ഥാപിക്കരുത്.

        Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

        വാതിലിനും ജനലിനും വാസ്തു

        വാതിലിനും ജനലിനും വാസ്തു

        • തെക്ക് അഭിമുഖമായുള്ള വീടുകള്‍ക്ക് വടക്ക് അഭിമുഖമായ പ്രവേശന കവാടങ്ങള്‍ ഉണ്ടായിരിക്കണം
        • വടക്ക് അഭിമുഖമായുള്ള വീടുകള്‍ക്ക് വടക്ക് അഭിമുഖമായ പ്രവേശന കവാടങ്ങള്‍ ഉണ്ടായിരിക്കണം.
        • നിങ്ങള്‍ക്ക് തെക്ക് അല്ലെങ്കില്‍ തെക്ക്പടിഞ്ഞാറ് അഭിമുഖമായ സ്ഥലമാണ് ഉള്ളതെങ്കില്‍, ആ വശത്ത് പ്രവേശന കവാടം സ്ഥാപിക്കരുത്. വീട്ടിലേക്ക് കടക്കാന്‍ എല്ലായ്‌പ്പോഴും കിഴക്ക് അല്ലെങ്കില്‍ വടക്ക്കിഴക്ക് മൂലയിലെ വാതില്‍ ഉപയോഗിക്കുക.
        • വാതിലിനും ജനലിനും വാസ്തു

          വാതിലിനും ജനലിനും വാസ്തു

          • വാതിലുകള്‍ ചുവരിന്റെ മധ്യത്തില്‍ സ്ഥാപിക്കാന്‍ പാടില്ല. അത് മധ്യത്തില്‍ നിന്ന് അല്‍പം അകലെയായിരിക്കണം. എന്നാല്‍ ഒരു കോണിലുമായിരിക്കരുത്.
          • വാതിലുകളും ജനലുകളും ചതുരാകൃതിയിലായിരിക്കണം. ക്രമരഹിതമായ അല്ലെങ്കില്‍ റെക്ടാങ്കിള്‍ വാതിലുകള്‍ ശുഭകരമല്ല. എന്നിരുന്നാലും, എക്‌സ്‌ഹോസ്റ്റായി അടുക്കളയില്‍ വൃത്താകൃതിയിലുള്ള വെന്റിലേറ്റര്‍ ഉപയോഗിക്കാം.
          • Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

            വാതിലിനും ജനലിനും വാസ്തു

            വാതിലിനും ജനലിനും വാസ്തു

            • വാതില്‍ അടയ്ക്കുമ്പോള്‍ ശബ്ദമുണ്ടാകുന്നുവെങ്കില്‍ ഉടനെ നന്നാക്കുക. ഇല്ലെങ്കില്‍ വീട്ടില്‍ കുടുംബ കലഹത്തിനു വഴിയൊരുക്കും.
            • വിള്ളലോ പൊട്ടലോ വീണ വാതില്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അത് എത്രയും വേഗം മാറ്റിസ്ഥാപിക്കണം.
            • പ്രവേശന കവാടം ചിത്രങ്ങളും അലങ്കാരപ്പണികളും കൊണ്ട് അലങ്കരിക്കാം.
            • ഒരു വീടിന് ഒന്നില്‍ കൂടുതല്‍ നിലകളുണ്ടെങ്കില്‍, മറ്റൊരു വാതിലിനു മുകളിലുള്ള ഒരു വാതില്‍ ഒഴിവാക്കണം.

English summary

Vastu Tips For Doors and Windows in Malayalam

Vastu Shastra prescribes few rules for total number of doors and windows, while constructing a new house. Take a look.
X
Desktop Bottom Promotion