For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന്റെ ബാല്‍ക്കണിയിലും വാസ്തുവുണ്ട്; വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഇത്

|

ഒരു വീടിന് ബാല്‍ക്കണി എന്നത് വളരെ പ്രത്യേകമായ ഒരു ഇടമാണ്. ശുദ്ധവായു ശ്വസിച്ചും വീട്ടംഗങ്ങള്‍ കൂടിയിരുന്ന് ഒരു കപ്പ് കാപ്പിയുമായി നിങ്ങള്‍ ഇവിടെ ദിവസം ആരംഭിക്കുന്നു. അതിനാലാണ് ചിലര്‍ വീടുകള്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ബാല്‍ക്കണി അത്യാവശ്യമായി നോക്കുന്നത്. ഇത് നിങ്ങളുടെ വീടിന് ഒരു പൂര്‍ത്തീകരണം നല്‍കുക മാത്രമല്ല, ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഇടം കൂടിയാണ്. നിങ്ങളുടെ ബാല്‍ക്കണിയിലും വാസ്തു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് തെറ്റായ ദിശയെ അഭിമുഖീകരിക്കുകയാണെങ്കില്‍, അത് വീട്ടില്‍ വലിയ പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം.

Most read: പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുന്നോ? ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂMost read: പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുന്നോ? ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂ

വാസ്തു പ്രകാരം ഒരു ബാല്‍ക്കണി സജ്ജീകരിക്കുന്നതില്‍ ബാല്‍ക്കണിയുടെ സ്ഥാനം മുതല്‍ അതിന്റെ ഫര്‍ണിച്ചര്‍ ക്രമീകരണം, മേല്‍ക്കൂരയുടെ സ്ഥാനം എന്നിവ വരെ ധാരാളം ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. വാസ്തുപ്രകാരം ബാല്‍ക്കണിയുടെ കാര്യത്തില്‍ നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

സ്ഥാനവും ദിശയും

സ്ഥാനവും ദിശയും

വീട്ടിലെ ബാല്‍ക്കണി വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിശയില്‍ സ്ഥാപിക്കണമെന്ന് വാസ്തു പറയുന്നു. സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന പ്രദേശമായതിനാല്‍ ഇതാണ് അനുയോജ്യമായ ദിശ. ഒരു ബാല്‍ക്കണി നിര്‍മ്മിക്കുന്നതിന് തെക്കോ പടിഞ്ഞാറോ നെഗറ്റീവ് ദിശകളായി കണക്കാക്കപ്പെടുന്നു. കൂടാതെ, നിങ്ങളുടെ ബാല്‍ക്കണിയുടെ തറ പ്രധാന കെട്ടിടത്തിന്റെ കോമ്പൗണ്ടിന്റെ തറയേക്കാള്‍ താഴ്ന്നതായിരിക്കണം.

ഫര്‍ണിച്ചര്‍

ഫര്‍ണിച്ചര്‍

ഫര്‍ണിച്ചറുകള്‍ ബാല്‍ക്കണിയുടെ ഒരു പ്രധാന ഭാഗമാണ്, കാരണം ഇത് ഇരിക്കാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന ഒരു പ്രദേശമാണ്. നിങ്ങളുടെ ബാല്‍ക്കണിക്ക് അനുയോജ്യമായ ഫര്‍ണിച്ചറുകള്‍ ഏതാണെന്ന് അറിയാമോ? നിങ്ങള്‍ക്ക് ഒരു വലിയ സോഫ ഇവിടെ വയ്ക്കാന്‍ കഴിയില്ല. കസേരകള്‍, ബീന്‍ ബാഗുകള്‍, സ്റ്റൂളുകള്‍, മേശകള്‍ തുടങ്ങിയ ഫര്‍ണിച്ചറുകള്‍ ബാല്‍ക്കണിയുടെ തെക്ക്-പടിഞ്ഞാറ് മൂലയില്‍ സ്ഥാപിക്കണമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ക്ക് സ്വിംഗ് ഇഷ്ടമാണെങ്കില്‍, വടക്ക് അല്ലെങ്കില്‍ തെക്ക് ദിശയിലേക്ക് അഭിമുഖീകരിക്കുന്ന ഒന്ന് സ്ഥാപിക്കുക. വാസ്തു ശാസ്ത്രമനുസരിച്ച് ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:വീട്ടിലെ ഓരോ മുറിക്കും ഈ ഫെങ്ഷുയി വിദ്യ ശ്രദ്ധിക്കൂ; ഭാഗ്യം പുറകേ വരുംMost read:വീട്ടിലെ ഓരോ മുറിക്കും ഈ ഫെങ്ഷുയി വിദ്യ ശ്രദ്ധിക്കൂ; ഭാഗ്യം പുറകേ വരും

മേല്‍ക്കൂര

മേല്‍ക്കൂര

നിങ്ങളുടെ ബാല്‍ക്കണിയുടെ മേല്‍ക്കൂര എപ്പോഴും വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലേക്ക് ചരിഞ്ഞിരിക്കണം, ഒരിക്കലും തെക്കോട്ടോ പടിഞ്ഞാറോട്ടോ ആയിരിക്കരുത്. മേല്‍ക്കൂരയുടെ ഉയരം പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയേക്കാള്‍ കുറവായിരിക്കണമെന്നും വാസ്തു പറയുന്നു. കൂടാതെ, നിങ്ങളുടെ ബാല്‍ക്കണിയുടെ മേല്‍ക്കൂരയുടെ മെറ്റീരിയലായി ആസ്ബറ്റോസ് അല്ലെങ്കില്‍ ടിന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ബാല്‍ക്കണി അലങ്കാരം

ബാല്‍ക്കണി അലങ്കാരം

പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിനാല്‍ നിങ്ങളുടെ ബാല്‍ക്കണിയില്‍ ചെറിയ പൂച്ചട്ടികള്‍ സ്ഥാപിക്കാന്‍ വാസ്തു നിര്‍ദ്ദേശിക്കുന്നു. വളരെ വലിയ ചെടികള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. കൂടാതെ, നിങ്ങളുടെ ബാല്‍ക്കണിയില്‍ വര്‍ണ്ണാഭമായ പൂക്കള്‍ തിരഞ്ഞെടുക്കുക. വള്ളിച്ചെടികള്‍ സ്ഥാപിക്കരുത്, കാരണം അവ നിങ്ങളുടെ വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ബാല്‍ക്കണിയുടെ പടിഞ്ഞാറ്, തെക്ക് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് എല്ലായ്‌പ്പോഴും പൂച്ചട്ടികള്‍ സ്ഥാപിക്കുക. മധ്യഭാഗം ഒഴിവാക്കുക.

Most read:വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു പറയും പരിഹാരം ഇത്Most read:വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു പറയും പരിഹാരം ഇത്

ശരിയായ ലൈറ്റുകള്‍ തിരഞ്ഞെടുക്കുക

ശരിയായ ലൈറ്റുകള്‍ തിരഞ്ഞെടുക്കുക

അതാത് ദിവസം സംഭവിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും കൂടിയിരുന്ന് സംസാരിക്കുമ്പോള്‍ നക്ഷത്രങ്ങളെ നോക്കാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നിങ്ങള്‍ അവിടെ എന്തെങ്കിലും നല്ല വെളിച്ചം കൂടി സ്ഥാപിക്കണം. ഇരുണ്ട അല്ലെങ്കില്‍ വളരെ മങ്ങിയ വെളിച്ചമുള്ള ബാല്‍ക്കണിയില്‍ ഇരിക്കുന്നത് നെഗറ്റീവിറ്റിക്ക് കാരണമാകുമെന്ന് വാസ്തു പറയുന്നു. നിങ്ങളുടെ ബാല്‍ക്കണിയില്‍ വളരെ കഠിനമായ വെളിച്ചം നല്‍കാത്ത ചില മനോഹരമായ വിളക്കുകളില്‍ വയ്ക്കാന്‍ ശ്രമിക്കുക.

ബാല്‍ക്കണി നിറങ്ങള്‍

ബാല്‍ക്കണി നിറങ്ങള്‍

ബാല്‍ക്കണി എന്നത് വീട്ടിലെ ഒരു സ്ഥലമാണ്, അവിടെ നിങ്ങളുടെ മനസ്സ് വിശ്രമിക്കുന്നു, നിങ്ങള്‍ക്ക് അവിടെ ധ്യാനവും പരിശീലിക്കാം. നിങ്ങളുടെ ബാല്‍ക്കണിയുടെ ചുവരുകളില്‍ ഇരുണ്ട നിറം ഉപയോഗിക്കരുത്. വാസ്തു പ്രകാരം ശാന്തമായ നിറങ്ങളായ വെള്ള, ബീജ്, നീല, ഇളം പിങ്ക് നിറങ്ങള്‍ എന്നിവ നിങ്ങളുടെ ബാല്‍ക്കണിക്ക് അനുയോജ്യമാണ്.

English summary

Vastu Tips For Balcony And Terrace For A house in Malayalam

Did you know that you should consider vastu guidelines for your balcony? Read on to find out what are some of the things that you should keep in mind.
Story first published: Wednesday, November 24, 2021, 10:55 [IST]
X
Desktop Bottom Promotion