For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതി

|

നല്ലതും ചീത്തയുമായ സമയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ നിങ്ങള്‍ എപ്പോഴും കഷ്ടതകള്‍ നിറഞ്ഞ ഒരു സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുകയാണോ? എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും ജീവിതത്തില്‍ നിങ്ങള്‍ക്ക് പരാജയമാണോ? നിങ്ങള്‍ വളരെയധികം പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടുന്നവരാണോ? എന്നാല്‍, ഇതിനെല്ലാം ഒരു കാരണം നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി ആയിരിക്കാം. ഇവയെല്ലാം പലപ്പോഴും സംഭവിക്കുന്നത് നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയുടെ ദോഷഫലത്താലായിരിക്കാം.

Most read: ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്Most read: ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്

ഇത്തരം കഷ്ടതകളില്‍ നിന്ന് കരകയറാന്‍ ചില മാര്‍ഗങ്ങള്‍ വിദഗ്ധര്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സഹായിക്കുന്ന ചില സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. അവ ഉപയോഗിച്ച് ചില ലളിതമായ വഴികളും പരിഹാരങ്ങളും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കംചെയ്യാന്‍ സഹായിക്കും. ഈ വഴികള്‍ ശരിയായ രീതിയില്‍ പിന്തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സമൃദ്ധിക്കും പോസിറ്റീവ് എനര്‍ജിക്കും വഴിയൊരുക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

നാരങ്ങ

നാരങ്ങ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ കഴിവുള്ള ഒന്നാണ് നാരങ്ങ. ആര്‍ക്കും എളുപ്പത്തില്‍ ഈ പ്രതിവിധി സ്വീകരിക്കാവുന്നതുമാണ്. മിക്ക വീടുകളിലും പ്രവേശന കവാടത്തിന് ചുറ്റും ഒരു നാരങ്ങയും മുളകും തൂക്കിയിട്ടിരിക്കുന്നതിന്റെ കാരണവും ഇതാണ്. വെള്ളം നിറച്ച ഒരു ചില്ല് ഗ്ലാസില്‍ 3 നാരങ്ങകള്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ജോലിസ്ഥലത്ത് നിന്ന് എല്ലാത്തരം നെഗറ്റീവ് എനര്‍ജികളെയും നീക്കംചെയ്യുകയും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് പരീക്ഷിക്കുക.

ഉപ്പ്

ഉപ്പ്

എല്ലാവിധ നെഗറ്റീവ് എനര്‍ജിയെയും ഉപ്പ് ആഗിരണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. നെഗറ്റീവ് എനര്‍ജികളെ ഒഴിവാക്കാന്‍ ഉപ്പ് ഉപയോഗിക്കുന്നതിനായി നിരവധി മാര്‍ഗങ്ങളുണ്ട്. വീട് വൃത്തിയാക്കുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് നെഗറ്റീവ് പ്രഭാവം ആഗിരണം ചെയ്യാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. വീടിന്റെ കിഴക്കേ മൂലയില്‍ ഒരു പാത്രം ഉപ്പ് സൂക്ഷിക്കുന്നത് കുടുംബത്തിന് പോസിറ്റീവിറ്റിയും സമൃദ്ധിയും നല്‍കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍, അവരുടെ ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് ഒരു പാത്രം ഉപ്പ് അവരുടെ പഠന മുറിയില്‍ വയ്ക്കാവുന്നതാണ്.

Most read:കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്Most read:കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്

രംഗോലി

രംഗോലി

വീടിനെയോ ആരാധനാലയത്തെയോ മനോഹരമാക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗങ്ങളാണ് രംഗോലി. തമിഴ്‌നാട്ടില്‍ ഇത് കോലം എന്നും അറിയപ്പെടുന്നു. ഇത് വീട്ടുമുറ്റത്ത് വരക്കുന്നത് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുകയും കുടുംബത്തിന് അഭിവൃദ്ധി നല്‍കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. രംഗോലിയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് തിന്മയുടെ ദോഷകരമായ ഫലം നീക്കംചെയ്യാനും സഹായിക്കുന്നു. അരി മാവ് ഉപയോഗിച്ച് സാധാരണയായി കോലങ്ങള്‍ വരയ്ക്കുന്നു. ഈ പാതയിലൂടെ നടന്ന് ലക്ഷ്മീദേവി വീട്ടില്‍ പ്രവേശിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

കറുവപ്പട്ട

കറുവപ്പട്ട

ഇന്ത്യയില്‍ മാത്രമല്ല, ഇസ്താംബൂള്‍ തുടങ്ങിയ രാജ്യങ്ങളിലും നെഗറ്റീവ് എനര്‍ജിയെ അകറ്റാനുള്ള ശക്തമായ മാര്‍ഗമായി കറുവപ്പട്ടയെ കരുതപ്പെടുന്നു. പണം സൂക്ഷിക്കുന്ന സ്ഥലത്ത് കറുവപ്പട്ടകള്‍ വയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സാമ്പത്തിക നിഷേധാത്മകത നീക്കംചെയ്യാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ തലയിണയ്ക്കടിയില്‍ കുറച്ച് കറുവപ്പട്ട വയ്ക്കുന്നത് ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ നീക്കുന്നു. പേടിസ്വപ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു, ഒപ്പം പോസിറ്റിവിറ്റിയും സമൃദ്ധിയും കൈവരികയും ചെയ്യുന്നു.

Most read:വീട്ടിലെ ഈ കാര്യം ശ്രദ്ധിക്കൂ; സമ്പത്ത് ഒഴുകുംMost read:വീട്ടിലെ ഈ കാര്യം ശ്രദ്ധിക്കൂ; സമ്പത്ത് ഒഴുകും

മഞ്ഞള്‍

മഞ്ഞള്‍

ഇന്ത്യന്‍ സംസ്‌കാരം പ്രകാരം ഓരോ ചെറിയ കാര്യങ്ങളും അഭിവൃദ്ധിയിലേക്കുള്ള വഴിയായി മഞ്ഞള്‍ ഉപയോഗിച്ചു വരുന്നു. ചില സംസ്‌കാരങ്ങളില്‍ മഞ്ഞള്‍, കുങ്കുമം എന്നിവ നെറ്റിയില്‍ തൊടുന്ന ആളുകളെ നിങ്ങള്‍ കണ്ടിരിക്കാം. ഒരു നുള്ള് മഞ്ഞള്‍ നല്ല ഭാഗ്യം നല്‍കുമെന്നും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഒഴിവാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

കറുവ ഇല

കറുവ ഇല

നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന മറ്റൊരു വഴിയാണ് കറുവ ഇലകള്‍. കുടുംബത്തിന് അഭിവൃദ്ധിയും പോസിറ്റിവിറ്റിയും നല്‍കാന്‍ കറുവ ഇല സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കുറച്ച് കറുവ ഇലകള്‍ ഒരു കലത്തില്‍ കത്തിക്കുന്നത് നെഗറ്റീവ് എനര്‍ജി നീക്കംചെയ്യുകയും കറുവ ഇലകളുടെ പുക വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

Most read:സര്‍വൈശ്വര്യം ഫലം; അഷ്ടലക്ഷ്മീ സ്‌തോത്രംMost read:സര്‍വൈശ്വര്യം ഫലം; അഷ്ടലക്ഷ്മീ സ്‌തോത്രം

കടുക്

കടുക്

നെഗറ്റീവ് എനര്‍ജി അകറ്റാനുള്ള ഒരു പരമ്പരാഗത ഇന്ത്യന്‍ രീതിയാണ് കടുക് വീടിനു ചുറ്റും വിതറുന്നത്. ഇങ്ങനെ ചെയ്യുന്നത്, വീട്ടില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മകതയെ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ കുടുംബത്തെ വലിയ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നുവെന്നും പറയപ്പെടുന്നു.

English summary

Vastu Tips : Common Foods To Remove Negative Energies From Your House in Malayalam

These easy tips and age-old remedies can help in removing negative energy from your life, if you follow them the right way. Take a look.
Story first published: Friday, June 11, 2021, 12:59 [IST]
X
Desktop Bottom Promotion