For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുന്നോ? ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂ

|

വിവിധ അടിസ്ഥാന തത്വങ്ങളെ ചുറ്റിപ്പറ്റിയുള്ള വളരെ വികസിച്ചതമായ ശാസ്ത്രമാണ് വാസ്തു ശാസ്ത്രം. നിങ്ങള്‍ ഒരു പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീടുകള്‍ക്കായുള്ള ചില പ്രധാന വാസ്തു നുറുങ്ങുകള്‍ നിങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കണം, അതുവഴി നിങ്ങള്‍ക്ക് ദീര്‍ഘകാല സമാധാനവും സമൃദ്ധിയും ക്ഷേമവും നേടാന്‍ കഴിയും.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

വീടുകള്‍ക്കായുള്ള ഈ വാസ്തു നുറുങ്ങുകള്‍ ഒരു പുതിയ പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ ആവശ്യമായതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നിങ്ങളെ സഹായിക്കും. വാസ്തുവിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കനുസൃതമായി നിങ്ങളുടെ വീട് രൂപകല്‍പ്പന ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും, ഇത് സ്വാഭാവികമായും നിങ്ങളുടെ ജീവിതത്തില്‍ ഒരു നല്ല മാറ്റം കൊണ്ടുവരും. വാസ്തു സൗഹൃദമായ ഒരു വീട് എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള ഈ നുറുങ്ങുകള്‍ വായിച്ചറിയൂ.

വീടിന്റെ ദിശ

വീടിന്റെ ദിശ

വീടിനുള്ള വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു പ്രവേശനകവാടം ആളുകള്‍ക്ക് മാത്രമല്ല, ഊര്‍ജത്തിനും വേണ്ടിയുള്ളതാണ്. പ്രധാന വാതിലിലൂടെ ഊര്‍ജം അകത്തേക്കും പുറത്തേക്കും ഒഴുകുന്നു. പ്രധാന കവാടത്തിനുള്ള അനുകൂല ദിശകള്‍ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് എന്നിവയാണ്. നിങ്ങളുടെ പുതിയ വീട് വാങ്ങുന്നതിന് മുമ്പ് ഇത് പരിശോധിക്കുക. നിങ്ങള്‍ ഒരു റെഡിമെയ്ഡ് വീട് വാങ്ങുകയാണെങ്കില്‍, പ്രവേശനത്തിന്റെ ദിശ മാറ്റി നിങ്ങള്‍ക്ക് നവീകരിക്കാം.

മുറികള്‍ ഏത് ദിശയിലാണ് അഭിമുഖീകരിക്കേണ്ടത്

മുറികള്‍ ഏത് ദിശയിലാണ് അഭിമുഖീകരിക്കേണ്ടത്

വീടിന്റെ വാസ്തു പ്രകാരം ഓരോ മുറിയും ഒരു നിശ്ചിത ദിശയില്‍ നിര്‍മ്മിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ വീട് വാങ്ങുമ്പോള്‍ ഈ വാസ്തു നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കുന്നതാണ് നല്ലത്. ചില പ്രത്യേക മുറികളെക്കുറിച്ച് പറയാം:

Most read:വീട്ടിലെ ഓരോ മുറിക്കും ഈ ഫെങ്ഷുയി വിദ്യ ശ്രദ്ധിക്കൂ; ഭാഗ്യം പുറകേ വരുംMost read:വീട്ടിലെ ഓരോ മുറിക്കും ഈ ഫെങ്ഷുയി വിദ്യ ശ്രദ്ധിക്കൂ; ഭാഗ്യം പുറകേ വരും

മുറികളുടെ ദിശ

മുറികളുടെ ദിശ

അടുക്കള: വീടിന്റെ തെക്ക്-കിഴക്ക് ദിശയില്‍ അടുക്കള സ്ഥാപിക്കുന്നതാണ് ഉത്തമം. വടക്ക് ദിശയില്‍ അടുക്കള നിര്‍മ്മിച്ചിരിക്കുന്ന വീട് ഒരിക്കലും വാങ്ങരുത്.

പ്രധാന കിടപ്പുമുറി: തെക്ക്-പടിഞ്ഞാറ് ദിശയിലാണ് പ്രധാന കിടപ്പുമുറി നിര്‍മ്മിക്കേണ്ടത്. തെക്ക്-കിഴക്ക് ഒരിക്കലും പാടില്ല, കാരണം ആ ദിശ നിയന്ത്രിക്കുന്നത് അഗ്‌നി മൂലകമാണ്.

കുട്ടികളുടെ മുറി: നിങ്ങളുടെ കുട്ടികളുടെ മുറി വീട്ടില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കണം. മനസ്സമാധാനത്തിനായി നിങ്ങളുടെ കുട്ടികള്‍ തെക്കോട്ടോ കിഴക്കോട്ടോ തലവെച്ച് ഉറങ്ങുന്നത് ഉറപ്പാക്കുക.

ടോയ്ലറ്റ്: വീട്ടിലെ വാസ്തു പ്രകാരം, ടോയ്ലറ്റ്/കുളിമുറി പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കണം. മറ്റ് ദിശകളില്‍ ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ വാങ്ങുന്നത് ഒഴിവാക്കുക, കാരണം ഈ ദോഷത്തിന്റെ ഫലങ്ങളെ നിരാകരിക്കാന്‍ കഴിയുന്ന തിരുത്തല്‍ നടപടികളൊന്നുമില്ല.

ആകൃതികളും രൂപങ്ങളും

ആകൃതികളും രൂപങ്ങളും

വാസ്തു ശാസ്ത്ര വിദഗ്ദര്‍ നിങ്ങളുടെ മുറികളുടെ ആകൃതിയെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. വൃത്താകൃതിയിലുള്ള മുറികള്‍ കൂടുതല്‍ സ്‌റ്റൈലിഷും ട്രെന്‍ഡിയുമാണെന്ന് തോന്നുമെങ്കിലും, അവ വീടിന്റെ വാസ്തുവിന് അനുസൃതമല്ല. നിങ്ങളുടെ മുറികള്‍ നേര്‍രേഖകള്‍ പിന്തുടരുന്നുണ്ടെന്നും ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ആണെന്നും ഉറപ്പാക്കുക.

Most read:വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു പറയും പരിഹാരം ഇത്Most read:വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു പറയും പരിഹാരം ഇത്

വാട്ടര്‍ ടാങ്ക് എവിടെയാണ് സ്ഥാപിക്കേണ്ടത്?

വാട്ടര്‍ ടാങ്ക് എവിടെയാണ് സ്ഥാപിക്കേണ്ടത്?

വീടിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാസ്തു നുറുങ്ങുകളില്‍ ഒന്നാണ് ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നത്. വീടിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ ഓവര്‍ഹെഡ് ടാങ്ക് സ്ഥാപിക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഇത് തെക്ക്-പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കുകയാണെങ്കില്‍, ഏറ്റവും മുകളിലത്തെ സ്ലാബിന് രണ്ടടി മുകളില്‍ വയ്ക്കുന്നുവെന്ന്് ഉറപ്പാക്കുക.

വെന്റിലേഷന്‍ മറക്കരുത്

വെന്റിലേഷന്‍ മറക്കരുത്

വാസ്തു ശാസ്ത്രമനുസരിച്ച് ശരിയായ വായുസഞ്ചാരവും ധാരാളം സൂര്യപ്രകാശവും വീടിന് അവശ്യ ഘടകങ്ങളാണ്. ഇവ വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നു. പണത്തിന്റെ ഒഴുക്കും അവ സുഗമമാക്കുന്നു. അതിനാല്‍, നിങ്ങളുടെ പുതിയ വീട് നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കാന്‍ ഒരു ബാല്‍ക്കണി ഉണ്ടായിരിക്കണം.

Most read:വിദുര നീതി: ഈ 6 കാരണങ്ങളാണ് മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നത്Most read:വിദുര നീതി: ഈ 6 കാരണങ്ങളാണ് മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നത്

സെപ്റ്റിക് ടാങ്ക് ശ്രദ്ധിക്കുക

സെപ്റ്റിക് ടാങ്ക് ശ്രദ്ധിക്കുക

അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് ഒരു സെപ്റ്റിക് ടാങ്ക്. അതിനാല്‍, ഇത് നിഷേധാത്മകത ഉള്‍ക്കൊള്ളുന്നുവെന്ന് വാസ്തു വിദഗ്ധര്‍ വിശ്വസിക്കുന്നു. തെറ്റായി സ്ഥാപിച്ചാല്‍, സെപ്റ്റിക് ടാങ്ക് വീട്ടില്‍ താമസിക്കുന്ന ആളുകളെ ദോഷകരമായി ബാധിക്കും. വീടുകള്‍ക്ക് വാസ്തു ശാസ്ത്ര പ്രകാരം സെപ്റ്റിക് ടാങ്ക് വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മാത്രമേ സ്ഥാപിക്കാവൂ. ഒരു കാരണവശാലും അത് കോമ്പൗണ്ട് ഭിത്തിയില്‍ തൊടുന്നില്ലെന്ന് ഉറപ്പാക്കുക.

English summary

Vastu Shastra Tips For Buying a New Home in Malayalam

If you are someone who believes in Vastu Shastra and also plan on purchasing a new home, then you might want to read further. Read these tips on how you can get a vastu-friendly home.
X
Desktop Bottom Promotion